റഹ്മാന് വാടാനപ്പള്ളി
അനുസ്മരണം
കഥാകൃത്ത് റഹ്മാന് വാടാനപ്പള്ളി
സുനില്‍ പി. മതിലകം
എഴുത്തുകാരന് റഹ്മാന് വാടാനപ്പള്ളി ആഗസ്റ്റ് 2ന് ഈ ദുനിയാവില് നിന്ന് വിടവാങ്ങി. കഥാകൃത്ത്,നോവലിസ്റ്റ് എന്നീ നിലകളില്‍ മലയാളസാഹിത്യത്തില്‍
തന്റേതായ ഒരിടം സൃഷ്ടിച്ചാണ് അദ്ദേഹം നമ്മോട് വിടപ്പറഞ്ഞത്.
ഒരിക്കല്‍ റഹ്മാന് വാടാനപ്പള്ളിയുടെ കഥ വായിച്ച് പ്രൊഫ.എം.കൃഷ്ണന്‍നായര്‍ സാഹിത്യ വാരഫലത്തില്‍ ഇങ്ങനെ രേഖപ്പെടുത്തി:
``ജീവിതത്തിലെ വൈരുദ്ധ്യങ്ങള്‍ നോക്കി റഹ്മാന് വാടാനപ്പള്ളി ചിരിക്കുന്നു. ആ ചിരി ഹൃദ്യമാണ്''
ജീവിതത്തിലെ വൈരുദ്ധ്യങ്ങളായിരുന്നു റഹ്മാന് കഥകളില്‍ മുഖ്യപ്രമേയങ്ങള്‍.
മലയാളനാട്, ചന്ദ്രിക, ദേശാഭിമാനി, ജനയുഗം തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങളില്‍ നോവലുകളും കഥകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ അദ്ദേഹത്തോട് അകലം പാലിച്ചുവെങ്കിലും തന്റെ എഴുത്തിനെ അതൊന്നും ബാധിക്കാതെ പരിരക്ഷിച്ചുപോന്നു.
മൂടല്‍മഞ്ഞ്. ഒഴുക്ക്, സുന്ദരമായ നുണ, കാലത്തിന്റെ കരയില്‍ നിന്ന്, അവസാനത്തെ അദ്ധ്യായം എന്നീ നോവലുകളും ഹൗ!, കഴുത എന്നീ കഥാസമാഹാരങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. കറന്റ്ബുക്സ് കോട്ടയം, എന്‍.ബി.എസ് എന്നി പ്രസിദ്ധീകരണശാലകള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ഇതില്‍പ്പെടും.
അവസാനത്തെ അദ്ധ്യായം എന്ന നോവലില്‍ മണപ്പുറത്തെ (ചേറ്റുവ മുതല്‍ കോതപറമ്പുവരെയുള്ള തീരദേശം) രാഷ്ട്രീയ - സാമൂഹിക ജീവിതത്തിന്റെ ഓര്‍മ്മച്ചിത്രങ്ങള്‍ വരച്ചിട്ടു. മാപ്പിളപ്പാട്ടുകളും ഗാനങ്ങളും രചിച്ചിട്ടുണ്ട്.
1945-ല്‍ തൃശൂരിലെ വാടാനപ്പള്ളിയിലായിരുന്നു ജനനം.
അറക്കല്‍ അഹമ്മദ് ഹാജിയും പണിക്കവീട്ടില്‍ കുറുപ്പത്ത് ഫാത്തിമയും മാതാപിതാക്കള്‍. തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ബീഡിത്തൊഴിലാളിയായി ജീവിതം ആരംഭിച്ചു. ബുക്ക് സ്റ്റാളും നടത്തിയിരുന്നു. ഗള്‍ഫിലും പ്രവാസജീവിതം നയിച്ചു.നാട്ടിക ഫര്‍ക്ക റൂറല്‍ബാങ്ക് ജീവനക്കാരനായിരുന്നു.
മതിലകം ചങ്ങാതിക്കൂട്ടത്തിലെ സഹപ്രവര്ത്തകന്,മതിലകം സാഹിത്യസമിതി സാരഥി എന്നീ നിലകളിലെല്ലാം ഒരുമിച്ചു പ്രവര്‍ത്തിച്ചത് ഈയവസരത്തില്‍ ഓര്‍ക്കുന്നു.
ഒരു സാധാരണ എഴുത്തുകാരന് എന്നതിലുപരി, ഒരു നല്ല മനുഷ്യസ്നേഹികൂടി മറവിരോഗത്തിലകപ്പെടുകയും ഒടുവില്‍ നമ്മില്‍നിന്ന് മറയുകയും ചെയ്തു.
മനുഷ്യസ്നേഹത്തിന്റെ ഉദാത്തഭാവങ്ങള്‍ ആവിഷ്ക്കരിച്ച് കടന്നുപ്പോയ ആ ഓര്‍മ്മയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു...

ചങ്ങാതിക്കൂട്ടം കഥാസാഹിത്യ സമിതി 2023 മുതൽ കുടുംബാഗങ്ങളുടെ സഹകരണത്തോടെ
റഹ് മാൻ വാടാനപ്പള്ളി സാഹിത്യ പുരസ്കാരം ഏർപ്പെടുത്തി, എല്ലാ വർഷവും വിവിധ സാഹിത്യ ശാഖയിലായി പുരസ്കാരം നൽകി വരുന്നു.

റഹ്മാന് വാടാനാപ്പിള്ളിയെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് ഉചിതമായി. അദ്ദേഹത്തിണ്റ്റെ ഒരു ഫോട്ടോ കൂടിയാകാമയിരുന്നു
മറുപടിഇല്ലാതാക്കൂ