പോസ്റ്റുകള്‍

ഇമേജ്
പുസ്തകം അരങ്ങ്/അടുക്കള  അഥവാ സമകാലികം വിനീഷ് കളത്തറ ഒരിക്കല്‍കൂടി വായിക്കാന്‍ പ്രേരിപ്പിക്കുന്ന തലക്കെട്ടാണ് 'അരങ്ങില്‍ നിന്നും അടുക്കളയിലേക്ക്'. അതിനു കാരണമുണ്ട്. സാമൂഹിക നവോത്ഥാനത്തിന്റെ ഉച്ചസ്ഥായിയില്‍ മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യമാണ് 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' എന്നത്. ഒരു നാടകത്തിന്റെ പേര് എന്നതിനപ്പുറം കേരളചരിത്രത്തിലെ കുതറിനടപ്പിന്റെ പാശ്ചാത്തലമുണ്ട് ആ തലക്കെട്ടിന്. ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും സാമൂഹിക നിരീക്ഷകര്‍ക്കും ഒരിക്കലും മറക്കാനാവാത്ത തലക്കെട്ട്. അതുതന്നെയാണോ ഇവിടെ സംഭവിച്ചിരിക്കുന്നത് എന്ന ചിന്തയാണ് ഒരിക്കല്‍കൂടി ആ തലക്കെട്ട് ഇരുത്തി വായിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. സുനില്‍. പി. മതിലകം രചിച്ച ഇരുപത്തിയേഴ് കഥകളുടെ സമാഹാരമാണ് ഇപ്പോള്‍ അരങ്ങിലെത്തിയിരിക്കുന്ന ഈ 'അരങ്ങില്‍ നിന്നും അടുക്കളയിലേക്ക്.' തൃശൂര്‍ പ്രിന്റ്ഹൗസ് പബ്ലിക്കേഷന്‍ സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ ജീവിക്കുന്ന മനുഷ്യരുടെ ഉള്ളിലേക്കുള്ള ഒരെത്തിനോട്ടമാണ് ഈ കഥകള്‍. ടൈറ്റില്‍ കഥയ്ക്കുള്ള രാഷ്ട്രീയമാനം സമകാലിക ഇന്ത്യന്‍ സാമൂഹികാവസ്ഥയുടെ പ്രതിഫലനമാണ്. എ
ഇമേജ്
കഥ കുമ്പസാര  രഹസ്യം സുനില്‍ പി. മതിലകം ഫെയ്‌സ് ബുക്കിന്റെ പേജ് തുറന്നുവച്ചു. ഓരോരോ പോസ്റ്റുകള്‍ ചിത്രങ്ങളായി, ലിപികളായി ചലിച്ചുകൊണ്ടിരുന്നു. ചിലതിനു ലൈക്കടിച്ചും മറ്റുചിലതിനു കമന്റിട്ടും അജി ആയാസപ്പെട്ട് കുനിയുകയും നിവരുകയും ചെയ്തു. പുറംവേദന കലശലായുണ്ട്. കണ്ണുകളില്‍ അസഹ്യമായ പുകച്ചില്‍... ടെച്ച് സ്‌ക്രീനില്‍ വിരല്‍തോണ്ടുമ്പോള്‍ വല്ലാത്തൊരു തരിപ്പ്. വിരലുകള്‍ ഐസ്സില്‍വച്ചതുപോലെ മരവിച്ചിരിക്കുന്നു. പഠിക്കുന്ന പുസ്തകം ഇതുപോലെ തുറന്നുവച്ചിരുന്നെങ്കില്‍ എന്നേ ഡിഗ്രി കടന്നാനെ... അമ്മയിത് പലപ്പോഴായി പറഞ്ഞ് കുത്തിനോവിക്കാറുണ്ട്. ഇത്തരം കാര്യങ്ങള്‍ പലതും പറഞ്ഞുകൊണ്ടിരിക്കുന്നത്  അമ്മയിപ്പോള്‍ പതിവാക്കിയിട്ടുണ്ട്. ഈ പരിഹാസവും ആ കൂട്ടത്തില്‍ അവഗണിക്കാറാണു പതിവ്. മൊബൈല്‍ ഫോണിലെ നെറ്റ്‌വര്‍ക്ക് വല്ലാത്തൊരു മായികവലയമാണെന്നു  ബോധ്യമാകുന്നു... അഴിക്കാമെന്നു കരുതുമ്പോഴൊക്കെ അത് കൂടുതല്‍ കൂടുതല്‍ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കും. ചിലര്‍ വന്നുപെട്ടാല്‍ പിന്നെ പറയുകയുംവേണ്ട. ബന്ധങ്ങള്‍ അറ്റുപോകുന്ന കൂരാക്കുരുക്ക്. അരികിലുളളവരെ അറിയുന്നില്ല. സംസാരം നന്നേ കുറഞ്ഞു. വായന തീരെ ഇല്ലാതെയായി. പരിസരബോധമില്
ഇമേജ്
കഥ / സുനില്‍ പി. മതിലകം അ ല്ലെങ്കിലും ഇതിപ്പൊ ഒരു പതിവായിട്ടുണ്ട്‌. ഇന്നത്‌ പറയരുതെന്ന്‌ കരുതിയാല്‍, അത്‌ പറഞ്ഞേ തീരൂ. ഇന്നത്‌ ഓര്‍ക്കരുതെന്ന്‌ ഉറച്ചാല്‍, അതെന്നെ ഓര്‍ത്തിരിക്കും. ഇന്നത്‌ പറയണമെന്ന്‌ മനസ്സിലുരുവിട്ടിരുന്നാല്‍, അതൊട്ടുപറയാനുമൊക്കില്ല. ഈയൊര വസ്ഥയില്‍ നിന്ന്‌ താന്‍ മോചിതനാകുന്നില്ലല്ലൊ... ``അച്ഛന്‌ പറ്റിയതല്ല, കച്ചോടം. ഈ മനസ്സുമായി കച്ചോടം ചെയ്‌താ ഇനിയുള്ളതുകൂടി വിറ്റുതുലയ്‌ക്കേണ്ടി വരും'' പഴിക്കുന്നത്‌ മകനാണ്‌. കേള്‍ക്കുന്നത്‌ ഒരു പലചരക്കുപീടികക്കാരനായ അച്ഛനും. അവനത്‌ പറയാനുള്ള അവകാശം വകവെച്ചുകൊടുത്തേ പറ്റൂ. തന്നിലെന്തെങ്കിലും പ്രത്യാശയര്‍പ്പിക്കാന്‍ അവനെന്നല്ല, ഒരു മക്കള്‍ക്കും സാധിക്കില്ലെന്ന വിചാരം വാസുവേട്ടനെ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. അച്ഛാച്ചന്റെ അച്ഛനായിട്ട്‌ പണികഴിപ്പിച്ച പഴയൊരു വീടാണുള്ളത്‌. വെട്ടം കടന്നുവരാന്‍ മടിക്കുന്ന ഇടുങ്ങിയ മുറികളുള്ള പഴയൊരു ഓടിട്ട വീട്‌. അതിന്റെ തട്ടിന്‍പുറം പല കമ്മ്യൂണിസ്റ്റുകാര്‍ക്കും അഭയമായിട്ടുണ്ട്‌. മറ്റൊരു രസകരമായ സംഗതി, അച്ഛന്‍ കറകളഞ്ഞ കോണ്‍ഗ്രസ്സുകാരനായിരുന്നു. എന്നിട്ടും, കമ്മ്യൂണിസ്റ്റ്‌ സഖാക്കളോട്
എന്റെ പത്രാധിപക്കുറിപ്പുകള്‍..2 നമ്മളിനി എത്രത്തോളം കാത്തിരിക്കേണ്ടിവരും? അടപ്പിച്ച മദ്യശാലകള്‍ തുറക്കുന്നതു സംബന്ധിച്ച കാര്യങ്ങളുടെ തര്‍ക്കവിതര്‍ക്കങ്ങളുടെ സമകാലീന പരിസരത്താണ് ഇതെഴുതുന്നത്. മറ്റെല്ലാ വിവാദങ്ങളെപ്പോലെയും അധികം വൈകാതെ ഇതും കെട്ടടങ്ങാതിരിക്കില്ല. അപ്പോഴും മദ്യം എന്ന യാഥാര്‍ത്ഥ്യം ഒട്ടേറെ ചോദ്യങ്ങളുമായി അവശേഷിക്കും. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന മദ്യവില്പനശാലകള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെടുന്ന നീണ്ട ക്യൂ കാണുമ്പോള്‍ മനുഷ്യസ്‌നേഹികളിലുണ്ടാകുന്ന സന്ദേഹങ്ങള്‍ ഓരോ ദിവസവും ചെല്ലുംതോറും കൂടുകയാണ്. തൊഴില്‍ ചെയ്ത് ലഭിക്കുന്ന ദിവസക്കൂലിയായ എഴുന്നൂറും എണ്ണൂറും ആയിരവുമൊക്കെ വീടെത്തുമ്പോള്‍ തുച്ഛമായ ഇരുപതോ അമ്പതോ രൂപയായി അവശേഷിക്കുന്നു. ബാക്കി തുക മുഴുവനായി ചെലവിടുന്നത്, മദ്യം വാങ്ങാനും ലോട്ടറിയെടുക്കുവാനും പണിയില്ലാതിരുന്നപ്പോള്‍ കടംവാങ്ങിയ തുകയുടെ പലിശ കൊടുക്കുവാനുമാണ്. ഒടുവില്‍ കുടുംബം അധോഗതിയാകുന്നു. ഇനി മദ്യം കുടുംബത്തെ മാത്രമാണോ തകര്‍ക്കുന്നത്? സമൂഹത്തിന് ഭീഷണി ഉയര്‍ത്തുന്ന, സമൂഹത്തെ അരാഷ്ട്രീയ വല്‍ക്കരിക്കുന്ന ഒന്നായും മദ്യം ബാധിച്ചുതുടങ്ങിയത് ഏറെ ആശങ്കാജനകമാണ്
ഹൃദയപക്ഷം- എന്റെ എഡിറ്റോറിയലുകള്‍ കുടിവെള്ളം ജന്മവകാശമാണ് ഇങ്ങനെ ഒരു മുദ്രാവാക്യം നമുക്കുയര്‍ത്തേണ്ടിവരുമെന്ന യാഥാര്‍ത്ഥ്യമറിയാന്‍ തുടങ്ങിയത് ഈ അടുത്തകാലത്താണ്. എല്ലാം വില്പനച്ചരക്കാവുന്ന ഒരു കാലത്ത് കുടിവെള്ളവും കച്ചവടവല്‍ക്കരിക്കപ്പെട്ടതില്‍ അദ്ഭുതമില്ല. ഒട്ടേറെ അപാകതകളുണ്ടെങ്കിലും കേരള സര്‍ക്കാരിന്റെ വാട്ടര്‍ അതോറിറ്റിക്ക് കീഴിലുള്ള കുടിവെള്ള വിതരണം ജനത്തിന് വലിയൊരാശ്വാസമാണ് നല്‍കിവരുന്നത്. പൊതുടാപ്പുകള്‍ വഴിയും ഗാര്‍ഹിക കണക്ഷന്‍ നല്‍കിയും കുടിവെള്ള വിതരണം നിര്‍വ്വഹിച്ചുപോരുന്ന നിലവിലുള്ള സംവിധാനത്തെ ഇല്ലാതാക്കി സ്വകാര്യവല്‍ക്കരിക്കുവാനുള്ള ശ്രമങ്ങളാണ് തകൃതിയായി നടക്കുന്നത്. പൊതുടാപ്പുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കി ഗാര്‍ഹിക കണക്ഷന്‍ മാത്രം നിലനിര്‍ത്താനും കുപ്പിവെള്ള വിതരണത്തിന് കമ്പനിയുണ്ടാക്കുവാനുമാണ് ഈ ജലദൗര്‍ലഭ്യകാലത്തും വാട്ടര്‍ അതോറിറ്റിയുടെ നീക്കങ്ങള്‍. ജനതയുടെ ജന്മാവകാശമായ കുടിവെള്ളം മുട്ടിക്കുവാനുള്ള ശ്രമങ്ങളെ എന്തു വിലകൊടുത്തും പ്രതിരോധിക്കേണ്ടതുണ്ട്. ഈ പ്രതിരോധനിര കെട്ടിപ്പടുക്കുന്നതിനോടൊപ്പംതന്നെ ചിലതുകൂടി നമ്മള്‍ ഓര്‍ക്കുകയും നിര്‍വ്വഹിക്കുകയും ചെയ്യേണ്ടതുണ്ട്. ഓ
ഇമേജ്
കഥ   ഉറങ്ങാത്ത അമ്മ സുനില്‍ പി.മതിലകം -ന്റെ കുഞ്ഞീനെ കണ്ടോ.... കുഞ്ഞുലക്ഷ്മിയേ... മുന്നില്‍ വന്നുപെട്ട അന്വേഷണത്തില്‍ ആദ്യമൊന്നമ്പരന്നു. കുഞ്ഞുലക്ഷ്മി ആരാണ്? അവള്‍ക്കെന്തുപറ്റി? ഈ സ്ത്രീയും അവരും തമ്മിലുള്ള ബന്ധം? ആകെ മുഷിഞ്ഞ വേഷം. അഴിച്ചിട്ട അലസമായ തലമുടി. ആരെയോ ഭയന്ന ഭാവം. കുഴിഞ്ഞ കണ്ണുകളിലെ നനവ്... എന്നെ മറികടന്ന് മുന്നോട്ടുപോയ ആ സ്ത്രീ മറ്റുപലരോടും കുഞ്ഞുലക്ഷ്മിയെ അന്വേഷിക്കുന്നതായി കണ്ടു. -ഇവരന്വേഷിക്കുന്ന കുഞ്ഞുലക്ഷ്മിയേതാ? അടുത്തുള്ള തട്ടുകടക്കാരനോടു തിരക്കി. - ആ..... ആര്‍ക്കറിയാം. അവര്ക്ക് മുച്ചിപിരാന്താ, ആരെ കണ്ടാലും അവര് ഒരു കുഞ്ഞുലക്ഷ്മിയെ തിരക്ക്ണത് കാണാം... അയാളുടെ മറുപടിയില്‍ സ്വസ്ഥമാകാതെയാണ് ബസ്സില്‍ കയറിയിരുന്നത്. അവിടേന്ന് മടങ്ങുമ്പോഴും ആ സ്ത്രീയുടെ രൂപമായിരുന്നു ഉള്ളുനിറയെ... മകളെ മാറോടുചേര്‍ത്തുകിടത്തി, മറ്റാരും ശ്രദ്ധിക്കാത്തവിധം പുതച്ച് കിടത്തിയിട്ടും ഉറക്കം വരാതെ ഉണര്‍ന്നിരിക്കുന്ന ഒരമ്മ. പീടികവരാന്തയിലെ രാത്രി അഭയം ആ അമ്മയെ ഭയപ്പെടുത്തി. പുറത്തുനിന്ന് കേള്‍ക്കുന്ന വര്‍ത്തമാനങ്ങള്‍ കൂടുതല്‍ ഭയാനകമാണ്. സ്വന്തമായി ഒരു കൂരപോലുമില്ലാതെ, സ്‌കൂളി
ഇമേജ്
കഥ  കൃഷിപാഠം സുനില്‍ പി. മതിലകം പ ച്ചക്കറികൃഷിക്ക് മാരക കീടനാശിനിയും രാസവളങ്ങളും പ്രയോഗിക്കുന്ന കര്‍ഷകനായ അച്ഛനെതിരെ, സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകന്‍ പ്രതികരിച്ചത് കുടുംബവഴക്കോളമെത്തി.  കീടനാശിനിയും രാസവളവും മനുഷ്യനിലുണ്ടാക്കുന്ന മാരകരോഗങ്ങളെക്കുറിച്ച് അവന്‍ ക്ലാസില്‍ നിന്ന് പഠിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി ഒരു പ്രദേശത്തെയാകെ വിഴുങ്ങിയ ഭീകരചിത്രങ്ങള്‍  പത്രങ്ങളിലും ടെലിവിഷനിലും കണ്ടുനടുങ്ങിയിട്ടുണ്ട്. മനുഷ്യരെയും മണ്ണിനെയും കൊല്ലാതെ കൊല്ലുന്ന ഇത്തരം 'വിഷ'ങ്ങളൊന്നുമില്ലാതെ ജൈവവളങ്ങളും ജൈവകീടനാശിനികളും മാത്രം പ്രയോഗിച്ചുള്ള പച്ചക്കറിത്തോട്ടം സ്‌കൂള്‍ മുറ്റത്ത് കൂട്ടുകാരുമൊത്ത് ഉണ്ടാക്കി, വിളവെടുത്തതിന്റെ ആവേശവും അനുഭവവുമാണ് അച്ഛനോട് പ്രതികരിക്കുവാനുള്ള ത്രാണി അവനിലുണ്ടാക്കിയത്.  വാദത്തിന്റെയും പ്രതിവാദത്തിന്റെയും രത്‌നചുരുക്കമിതായിരുന്നു:  നിന്നെ സ്‌കൂളില്‍ വിടുന്നത് എന്നെ ഉപദ്ദേശിക്കാനാണോയെന്ന് അച്ഛന്‍.  ഞാന്‍ പഠിക്കുന്നത്, പരീക്ഷയില്‍ മാര്‍ക്കുവാങ്ങാന്‍ മാത്രമല്ലെന്ന് മകന്‍.  ഇതെല്ലാം പ്രയോഗിക്കുന്നത് നമുക്ക് ജീവിക്കാനാണെന്ന് പറഞ്ഞ്, അച്ഛനവന്റെ വായട്‌