ഈ അവഹേളനത്തെ നേരിടണം
ഈ അവഹേളനത്തെ നേരിടണം
സുനില്‍ പി. മതിലകം
തമിഴന്റെ ഭാഷാപ്രേമത്തെ പഴിക്കാന്‍ മിടുക്കരായ മലയാളികള്‍, മലയാളത്തിന് പിഴയിട്ടപ്പോഴും മിണ്ടാത്തതില്‍ അത്ഭുതപ്പെടാനില്ല. ലോകോത്തരങ്ങളായ നൂറ് കാര്യങ്ങളുള്ളപ്പോള്‍ എന്തു മലയാളം? എന്തു പിഴ!
സ്‌കൂളില്‍ മലയാളം സംസാരിച്ചതിന് വിദ്യാര്‍ത്ഥിയെ തലമൊട്ടയടിച്ചുവിട്ട നാടാണിത്! ഇവിടെത്തെ മലയാളത്തിനും മലയാളിക്കും മാനക്കേടുണ്ടാക്കുന്ന മറ്റൊരു സംഭവം കൂടി.
മാളയിലെ ഹോളിഗ്രേഡ് സ്‌കൂളാണ് മലയാളം സംസാരിച്ചതിന് നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പിഴയടക്കല്‍ ശിക്ഷ വിധിച്ചത്!
ഇവരെയോര്‍ത്ത് നമുക്ക് ലജ്ജിക്കാം. മലയാളികള്‍ പഠിക്കുന്ന, മലയാളത്തിന്റെ മാതൃഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയത്തിന് ഭാഷയെ നിന്ദിക്കുന്ന ശിക്ഷവിധിക്കാന്‍ ആരാണ് അധികാരം കൊടുത്തത്?
ഇവരെയൊക്കെ കയറൂരിവിടുന്ന, മലയാളത്തെ ഒന്നാം ഭാഷയാണെന്ന് ഉത്തരവിറക്കിയ നമ്മുടെ വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരുമാണ് ഇതിന് മറുപടി നല്‌കേണ്ടത്.
മലയാളിക്കല്ലാതെ, ഒരു നാട്ടിലും സ്വന്തം ഭാഷയോടുള്ള ഇത്തരത്തിലുള്ള അവഹേളനത്തെ ലാഘവത്തോടെ സമീപിക്കാനോ ഭാഷാ ഭ്രാന്തെന്ന് പറഞ്ഞ് പുച്ഛിക്കാനോ ആവില്ല.
ഇംഗ്ലീഷ് സംസാരിക്കേണ്ടെന്നോ, ഇംഗ്ലീഷ് ഭാഷ പഠിക്കേണ്ടന്നോയല്ല പറഞ്ഞു വരുന്നത്. ഇംഗ്ലീഷ് മാധ്യമത്തിലുള്ള ക്ലാസ്സില്‍ അതെല്ലാം ആയിക്കോട്ടെ. മറ്റു സമയങ്ങളില്‍ ക്ലാസ്സിലും സ്‌കൂള്‍ പരിസരത്തും എന്തിന് സ്വന്തം വീട്ടില്‍പോലും മാതൃഭാഷ സംസാരിക്കുന്നതിലുള്ള വിലക്കും, അതൊരു കുറ്റകൃത്യമായി ശിക്ഷവിധിക്കലും വെച്ചു പൊറുപ്പിക്കാന്‍ സ്വന്തം ഭാഷയേയും നാടിനേയും സ്‌നേഹിക്കുന്നവര്‍ക്കാവില്ല.
ശിക്ഷാവിധിയെ ന്യായീകരിച്ച സ്‌കൂള്‍ മാനേജ്‌മെന്റ് ചെയര്‍മാന്‍ വ്യക്തമാക്കിയത് രക്ഷിതാക്കളുടെ അനുവാദത്തോടെയാണ് ഈ ചട്ടം നടപ്പിലാക്കിയതെന്ന് മലയാളം സംസാരിക്കാന്‍ തന്റെ കുട്ടിക്കറിയില്ല എന്ന് അഭിമാനത്തോടെ മറ്റുള്ളവരുടെ മുന്നില്‍ വിളമ്പുന്ന രക്ഷകര്‍ത്താക്കള്‍ നമുക്കിടയില്‍ ഏറെയുണ്ടെന്ന നഗ്ന സത്യം അംഗീകരിക്കുമ്പോള്‍ തന്നെ, എന്ത് പേരിട്ട് വിളിച്ചാലും മലയാളത്തെ പരിരക്ഷിക്കാന്‍ സമൂഹത്തില്‍ ആളുണ്ടാകണം. അഴീക്കോടുമാഷെപ്പോലെയുള്ള ചില ഒറ്റപ്പെട്ട ശബ്‌ദങ്ങള്‍ മാത്രം പോര നമുക്ക്, ശക്തമായ പ്രതിഷേധവും പ്രതികരണവും ഉയര്‍ന്നു വരണം. അത്തരം പ്രവര്‍ത്തനങ്ങളില്‍ `വിശകലന' വും പങ്കുചേരുന്നു.

വിശകലനം മാസിക/ 7 ജൂലൈ 2011
നമുക്ക് ചെയ്യാവുന്നത്...
മറുപടിഇല്ലാതാക്കൂമലയാളം എഴുതാനും, വായിക്കാനും, സംസാരിക്കാനും കുട്ടികളെ പ്രചോദിപ്പിക്കുക എന്നതാണ്.
ഒപ്പം, തീർച്ചയായും സാധ്യമായ എല്ലാ വേദികളിലും പ്രതിഷേധം അറിയിക്കുക എന്നതും.
എന്റെ ഐക്യദാർഢ്യം!
മലയാളം സംസാരിക്കാന്‍ തന്റെ കുട്ടിക്കറിയില്ല എന്ന് അഭിമാനത്തോടെ മറ്റുള്ളവരുടെ മുന്നില്‍ വിളമ്പുന്ന രക്ഷകര്‍ത്താക്കള്‍
മറുപടിഇല്ലാതാക്കൂദിദിനാണ് ഇന്ന് പലരും കുട്ടികളെ പഠിപ്പിക്കുന്നത് എന്ന് വരെ തോന്നിപ്പോകുന്നു.