ഇലകള്‍ക്കും മുള്ളുകള്‍ക്കും ഇടയില്‍ ഒരു പൂവ്
സുനില്‍ പി. മതിലകം
വര്‍ണ്ണ പോസ്റ്ററില്‍ ചിരിമാഞ്ഞ ഘോഷിന്റെ ചിത്രം കണ്‍നിറഞ്ഞ് കണ്ടു. തെരുവിന്റെ ബഹളത്തില്‍നിന്നും അരങ്ങ് തോരണങ്ങളുടെ ഇടയില്‍നിന്നും മാറി, അന്തിച്ചുവപ്പിന്റെ വെളിച്ചപ്പാളികള്‍ വീണുകിടക്കുന്ന പീടികത്തിണ്ണയുടെ ഒരു കോണില്‍ ഇരുന്നു.
വാങ്ങിക്കൊടുത്ത പരിപ്പുവട ചവച്ചുകൊണ്ട് ശ്രുതിമോളും കൂടെയുണ്ട്.
... വമ്പിച്ച പ്രകടനം ഉടനെ ആരംഭിക്കുന്നു....
മൈക്കിലൂടെ വിളിച്ചറിയിച്ചുകൊണ്ട് ഒരു ജീപ്പ് അങ്ങാടിയിലേക്ക് കടന്നുവന്നു. ഉറക്കച്ചടവുള്ളകണ്ണുകള്‍ നനഞ്ഞു. നിറംകെട്ടുതുടങ്ങിയ സാരിത്തലപ്പുകൊണ്ട് കണ്ണുകളൊപ്പി.
അവന്റെ ഓര്‍മ്മകള്‍ വല്ലാതെ പിടിച്ചുലച്ചപ്പോള്‍ മുന്നില്‍ തെരുവില്ല.
അജയഘോഷിന് അന്ന് എത്ര വയസ്സുണ്ടായിരുന്നു? ഇരുപത്തിയഞ്ചിന്റെ നടപ്പിലാണ് അവനെ നഷ്‌ടപ്പെട്ടതെന്നോര്‍ത്തെടുത്തു. മുലചുരന്നത് അവന് വേണ്ടി മാത്രമായിരുന്നു. പകുത്ത് കൊടുക്കാന്‍ വേറെ മക്കളൊന്നും ഉണ്ടായിരുന്നില്ലല്ലൊ..
``അമ്മേ, ഓടിട്ട ഒരു വീട് നമുക്ക് വേണം ..''
``അതിന് നിന്റേല് പണം ഇരിയ്‌ക്ക്‌ണ്‌ണ്ടാ..?''
``ഞാന്‍ പണിചെയ്‌ത് ഒരു വീട് വയ്‌ക്കും. കാറ്റും വെട്ടവും കടന്ന് വരുന്ന ഒരു മുറി എനിക്ക് വേണം. പുസ്‌തകങ്ങള്‍ വയ്‌ക്കാന്‍ റാക്ക്...മേശ...കസേര.. ഇതൊക്കെ അതില് വേണം ''
ഇടയ്‌ക്കിടെ ഘോഷ് പറഞ്ഞുകൊണ്ടേയിരുന്ന ഒരു വലിയ സ്വപ്‌നം ഇതായിരുന്നു.
തെങ്ങോലക്കൊണ്ട് മേഞ്ഞ, കുത്തിമറിച്ച കൂരയുടെ വീര്‍പ്പുമുട്ടലുകളിലാണ് അവന്‍ പഠിച്ചത്. പറമ്പുകളില്‍ പണിക്കുപോകുന്ന അച്ഛന്‍ വിശപ്പ് എന്തെന്ന് അവനെ അറിയിച്ചിട്ടില്ല. കോളേജില്‍ വിട്ട് ഡിഗ്രിവരെ പഠിപ്പിച്ചു.
നാണംകുണുങ്ങിയായിരുന്ന മോന്‍ എത്രപൊടുന്നനെയാണ് ഒരു ഗൗരവക്കാരനായതെന്ന് പലപ്പോഴും ആലോചിക്കാറുണ്ട്.
അവന്‍ പറയുന്നതൊന്നും തനിക്ക് മനസ്സിലാകാതെയായി. ചോറും കറിയും മൂടിവച്ച്, നെഞ്ചിടിപ്പോടെ കാത്തിരുന്ന എത്രയെത്ര രാത്രികള്‍ . ഇടയ്‌ക്കിടെ അങ്ങാടിയിലുണ്ടാകുന്ന സംഘര്‍ഷത്തിന്റെ ഒരറ്റത്ത് ഘോഷിന്റെ പേരും കേള്‍ക്കാന്‍ തുടങ്ങിയപ്പോഴാണ് അതൊരുവല്ലാത്ത ആധിയായത്. അന്നേരം അവന്റെ അച്ഛന്‍ ഒന്നും മിണ്ടാതെയിരിക്കുന്നത് കാണുമ്പോഴാ തനിക്ക് കൂടുതല്‍ കലിവരിക. മകന്‍ നേതൃത്വം കൊടുക്കുന്ന ജാഥയില്‍ ഒരു കണ്ണിയായി ചിലപ്പോ അച്ഛനേയും കാണാം...
പരിപ്പുവടയുടെ അവസാന അടരും ചവച്ചുകഴിഞ്ഞു. കൈകൊണ്ട് ചിറി തുടച്ച് വൃത്തിയാക്കി. തെരുവിന്റെ ശബ്‌ദങ്ങളിലേക്കായി ശ്രദ്ധ. ചുമരായ ചുമരിലൊക്കെ അച്ഛന്റെ ഫോട്ടോകള്‍ നിറഞ്ഞിരിക്കുന്നത് കൗതുകത്തോടെ കണ്ടു. അച്ഛമ്മ കാണിച്ചുതന്നിട്ടുള്ള അതേ ഫോട്ടോ. അത് ചെറുതായിരുന്നു. ഇത് വലിയതാണ്.
അമ്മയുടെ രൂപം അന്നേരം ഓര്‍ക്കാന്‍ ശ്രുതിമോള്‍ ശ്രമിച്ചു.
അമ്മ തന്നെ എന്തിന് ഇട്ടേച്ച് പോയ്യെന്ന് പലവട്ടം വ്യസനപ്പെട്ടു. കൂട്ടുകാരുടെ അച്ഛന്‍, അമ്മ.. അവര്‍ ചെയ്‌തുകൊടുക്കുന്ന ഓരോരോ കാര്യങ്ങള്‍..
അന്നേരങ്ങളിലാണ് ഈ വ്യസനം കൂടാറ്.
അച്ഛന്‍, നേതാവായിരുന്നുവെന്ന് അച്ചമ്മ പറഞ്ഞിട്ടുണ്ട്. ഒരു ദിവസം രാത്രിയില്‍ വീട്ടില്‍നിന്ന് പിടിച്ചിറക്കിയാണ് അവര്‍ അച്ഛനെ വെട്ടിക്കൊന്നത്. അച്ഛമ്മയുടെയും അമ്മയുടേയും കരച്ചല്‍ ഇന്നും കാതില്‍ മുഴങ്ങുന്നു. വിങ്ങിപ്പൊട്ടി തളര്‍ന്ന് വീണ അച്ഛാച്ചന്‍...
കുറച്ചുനാള്‍ കഴിഞ്ഞപ്പോഴാണ് അങ്ങാടിയില്‍വച്ചുനടന്ന സമ്മേളനത്തില്‍ വലിയൊരു നേതാവ് ചെക്ക് തന്നത്. പിറ്റേന്ന് പാര്‍ട്ടിക്കാര്‍ക്കും അച്ഛമ്മയ്‌ക്കും ഒപ്പം ബാങ്കില്‍ പോയി ചെക്ക് കൊടുത്തത്..
സ്‌കൂള്‍ തുറന്നപ്പൊ പുതിയ ഡ്രസ്സ് വാങ്ങാനും പുസ്‌തകം വാങ്ങാനും പൈസയില്ലാതെ അച്ഛമ്മ വിഷമിച്ചിരിക്കുമ്പോഴാണ് ബാങ്കില്‍ കൊടുത്ത ചെക്കിന്റെ കാര്യം ഓര്‍മ്മപ്പെടുത്തിയത്.
``ശ്രുതിമോളെ.., അതിപ്പൊ എടുക്കാന്‍ പറ്റില്ല. മോള്‍ വലിയ പെണ്ണ് ആകുമ്പോഴെ, എടുക്കാന്‍ പറ്റൂ..'' അച്ഛമ്മ പറഞ്ഞു.
`` ഈ വാഹനത്തിന്റെ തൊട്ടുപുറകിലായി..'' ജാഥ കടന്നുവരുന്നത് അറിയിച്ചുകൊണ്ടുള്ള ജീപ്പ് പതുക്കെ അങ്ങാടിയിലേക്ക് പ്രവേശിച്ചു. മുന്നില്‍ വലിച്ചുപിടിച്ച ബാനര്‍. പിന്നില്‍ കൊടികള്‍ കയ്യിലേന്തി നേതാക്കള്‍.. തൊണ്ട പൊട്ടുമാറുച്ചത്തില്‍ മുഷ്‌ടികള്‍ അന്തരീക്ഷത്തിലേക്ക് ചുരുട്ടി മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നവര്‍ വരിയില്‍നിന്ന് തെന്നി നടന്നു. മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നവരുടെ ആവേശത്തിലോ ഉച്ചത്തിലോ ഏറ്റുവിളിക്കാന്‍ പലര്‍ക്കുമാകുന്നില്ല. നീണ്ടുപുളഞ്ഞ ജാഥയുടെ ഏറ്റവും പുറകില്‍ ജാഥയിലെ ഒരു കണ്ണിയായി നടന്നു.
``എന്താ ഗിരീഷേ, ഒരു ഉഷാറില്ലാത്തമാതിരി...?''
പുറകിലുള്ള വാസുവേട്ടന്റെ ചോദ്യത്തിന് പുറംതിരിഞ്ഞ്
``ഏയ് ഒന്നുമില്ല...''
എന്ന് പറഞ്ഞൊഴിഞ്ഞു.
അങ്ങാടിലിലെ അലക്ഷ്യമായ കാഴ്‌ചകളില്‍ തട്ടി നീങ്ങവെ തെല്ലിട നിന്നുപോയി.
ഘോഷിന്റെ അമ്മയും മകളും അവിടെ പീടികത്തിണ്ണയില്‍ ഇരിക്കുന്നു.
മനസ്സ് കൂടുതല്‍ കലുഷമായി. ആ ഭാഗത്തേക്ക് പിന്നെ നോക്കാനേ കഴിഞ്ഞില്ല. യാന്ത്രികമായി മുന്നോട്ട് ചലിക്കുമ്പോഴും കാലുകള്‍ പിറകോട്ട് വലിക്കുന്നത് പോലെ..
കോളേജ് ജീവിതകാലത്തേക്കാണ് എത്തിയത്. സജീവ വിദ്യാര്‍ത്ഥിരാഷ്‌ട്രീയം കൊണ്ടുനടക്കുമ്പോഴും കോളേജിലെ പഠിപ്പിസ്റ്റുകളില്‍ അജയഘോഷും ഉണ്ടായിരുന്നു. ഇതിനെല്ലാം പുറമേ, ഒരു പ്രണയവും. ഉമൈബാന്‍ എന്ന കൊലുന്നനെയുള്ള പെണ്‍കുട്ടി. പ്രായത്തിനപ്പുറം പ്രകടമാകുന്ന പക്വത. പഠിക്കാന്‍ മിടുക്കി. സംസാരപ്രിയ. ഏവരേയും ആകര്‍ഷിക്കുന്ന വശ്യത..
അവന്റെ ആശയാദര്‍ശങ്ങളുള്ളവള്‍ തന്നെ. കടല്‍ തീരത്തോ ഐസ്‌ക്രീം പാര്‍ലറുകളിലോ സിനിമാ തിയ്യേറ്ററുകളിലോ, ഇന്റര്‍നെറ്റ് കഫേകളിലോ അവരെ കണ്ടില്ല. ചുമരുകളില്‍ അവര്‍ കോറിയിടപ്പെട്ടില്ല.
ക്യാംപസ്സിനകത്ത് തളിരിട്ട് പൂത്തുലഞ്ഞു നിന്ന പ്രണയം.
മൂന്നാം വര്‍ഷ ഡിഗ്രി കഴിഞ്ഞിറങ്ങിയത്, അവര്‍ കോലാഹലമുയര്‍ത്തിയ ഒരു തീരുമാനത്തിലേക്കായിരുന്നു. വീട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ഉമൈബാന്‍ ഘോഷിനെ തന്റെ ജീവിതത്തിലേക്ക് സ്വീകരിച്ചത്.
പാര്‍ട്ടിക്കാരുടേയും ഞാനുള്‍പ്പടെയുള്ള സഹപാഠികളുടേയും സാന്നിദ്ധ്യത്തില്‍ ലളിതമായ ചടങ്ങിലാണ് ആ ശ്രദ്ധേയമായ വിവാഹം നടന്നത്. അവളുടെ ആങ്ങളമാരില്‍നിന്ന് കടുത്ത ഭീഷണികളെയാണ് അവന് നേരിടേണ്ടിവന്നത്.
അസൗകര്യങ്ങള്‍ക്കിടയിലും അവരെ സ്വീകരിക്കാന്‍ ഘോഷിന്റെ മാതാപിതാക്കള്‍ അമാന്തിച്ചില്ല.
ദിവസക്കൂലിക്ക് സഹകരണസംഘത്തില്‍ തരപ്പെട്ട ചെറിയ ജോലിക്ക് ഘോഷ് പോയിത്തുടങ്ങി. രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലും സജീവത അവന്‍ നിലനിര്‍ത്തി. രാഷ്‌ട്രീയ പ്രതിയോഗികളുടെ വധഭീഷണികളെപ്പോലും വകവയ്‌ക്കാതെയാണ് ഘോഷ് പ്രവര്‍ത്തിച്ചത്. ഏറ്റവുമടുത്ത സുഹൃത്തെന്ന നിലയില്‍ തനിക്കവന്‍ എന്നും ഒരു വിസ്‌മയമായിരുന്നുവെന്നോര്‍ത്തു.
ഉറക്കം വരുന്നില്ല. അല്ലെങ്കിലും ഇതെന്ത് ജീവിതമെന്ന് സ്വയം ചോദിക്കാറുണ്ട്.
ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെ ഫോണ്‍കോള്‍ ഇപ്പ കട്ട് ചെയ്‌തുവുളളൂ. അരമണിക്കൂറാ അന്‍വര്‍ സംസാരിച്ചത്. മിക്ക ദിവസവും വിളിക്കും. അടുത്ത മാസം ആള് നാട്ടില്‍ വരുന്നുണ്ട്. ഈ ദിവസം കൃത്യമായി ഓര്‍മ്മയുണ്ട്. മറക്കാന്‍ ശ്രമിക്കുന്ന ആ രാത്രിയുടെ ഭീകരതയില്‍ ഞെട്ടിത്തെറിച്ചുണരാറുണ്ട്.
ആദ്യമായി ജന്മം നല്‍കിയ ശ്രുതിമോള്‍.. അവളെപ്പോലും തനിക്കങ്ങിനെ ഉപേക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് ഒരാശ്ചര്യത്തോടെ പലവട്ടം ഓര്‍ക്കാറുണ്ട്.
ഞങ്ങളുടെ വിവാഹത്തലേന്ന് തന്റെ ഉറച്ച തീരുമാനമറിഞ്ഞ് ആങ്ങളമാര്‍ മുന്നില്‍ വന്നത്.
``നീ, നല്ലവണ്ണം ആലോചിക്ക്.. നിന്നെ മുഴുവനായി പൊതിയാനത്ര സ്വര്‍ണ്ണം.. പുത്തന്‍ കാറ്.. എല്ലാം നിനക്കായി ഒരുക്കിയിട്ടുണ്ട്. സ്വന്തം ആള്‍ക്കാരില്‍പ്പെട്ടവനെയാണ് നീ തെരഞ്ഞടുത്തതെങ്കില്‍ ഞങ്ങള്‍ എതിര്‍ക്കില്ലായിരുന്നു. ഇത്, ഞങ്ങളുടെ മുഖത്തൊക്കെ ചെളിവാരിയെറിഞ്ഞ്... നീ ആലോചിക്കൂ. ഇവിടത്തെ സുഖസൗകര്യങ്ങളുപേക്ഷിച്ച്, അവന്റെ ദുരിതം പേറിയ ജീവിതത്തിലേക്കാണ് നീ ഇറങ്ങിച്ചെല്ലുന്നതെന്ന് ഓര്‍മ്മവേണം. അവനുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറാന്‍ നിനക്ക് ഇപ്പോഴും സമയമുണ്ട്..''
``എന്റെ തീരുമാനത്തില്‍ ഒരു മാറ്റവും ഇല്ല. അവന്‍ എങ്ങിനെയാണോ ജീവിക്കുന്നത്, ആ ജീവിതം മതി എനിക്കും.''
ആ ദൃഢനിശ്ചയത്തിന് മുന്നില്‍ അവരന്ന് പിന്‍മാറുകയായിരുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം ഘോഷ് കൊല്ലപ്പെട്ടതിന്റെ രണ്ടിന്റെയന്നാണ് ആങ്ങളമാര്‍ പിന്നെ കാണാന്‍ എത്തിയത്.
``നിന്റെ ജീവിതം ഇങ്ങിനെ എരിഞ്ഞ് തീരാനുള്ളതല്ല. കഴിഞ്ഞതൊക്കെ ഞങ്ങള്‍ മറക്കാം. നിന്നെ സ്വീകരിക്കാം നല്ലൊരു വിവാഹബന്ധത്തിന് ഇനിയും അവസരം ഉണ്ട്. അത് ഞങ്ങളുണ്ടാക്കി തരാം. സുഖസൗകര്യത്തോടെ ജീവിക്കാം. ഞങ്ങളുടെ കൂടെ വരണം.''
പ്രലോഭനങ്ങള്‍ക്കു നടുവില്‍ എന്ത് ചെയ്യണമെന്നറിയാതെ കുറെ നേരം നിന്നു.
`` ഉമൈബാനേ, എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, ഈ വീട്ടില്‍തന്നെ നീ ഉണ്ടാകണം. എന്റെ അച്ഛനും അമ്മയ്‌ക്കും ഞാനല്ലാതെ മറ്റാരുമില്ല..''
ഘോഷിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ അന്നേരം തന്നെ വന്നുപൊതിയുകയാണ്.
തന്നെ സ്വീകരിക്കാന്‍ ആങ്ങളമാര്‍ തയ്യാറായപ്പോഴും മകളെ സ്വീകരിക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. ആയൊരു ഉപാധി ഉള്‍ക്കൊള്ളുവാന്‍ ആദ്യമൊക്കെ തനിക്കായില്ല. പിന്നെ എപ്പോഴാണാവോ അത് സംഭവിച്ചത്.
ഒരു ദിവസം കാറുമായി അവര്‍ വീണ്ടുമെത്തിയപ്പോള്‍ തനിയെ കയറിപ്പോരാന്‍ കഴിഞ്ഞത് എങ്ങിനെയെന്ന് ഓര്‍ത്തപ്പോഴാണ്, താനിത്ര സ്വാര്‍ത്ഥമതിയായോ എന്ന് ബോധ്യപ്പെട്ടത്.
ഉപേക്ഷിച്ച മകള്‍.. ഘോഷിന്റെ അച്ഛനും അമ്മയും - അതെല്ലാം മറക്കാന്‍ ശ്രമിക്കുന്തോറും അവര്‍ പിന്നേയും പിന്നേയും കടന്നുവരികയാണ്.
വേണ്ടുവോളം പണം, സുഖസൗകര്യങ്ങളും, അന്‍വറിന്റെ അതിരറ്റ സ്‌നേഹം. പക്ഷേ, ഈ കനത്ത മൗനം. ഏകാന്തത അത് ഭയാനകമായ ഒരു ഗര്‍ത്തത്തിലേക്ക് തള്ളിവിടുകയാണെന്ന് തോന്നി....ഇലകള്‍ക്കും മുള്ളുകള്‍ക്കും ഇടയില്‍ ഒരു പൂവ് സുനില്‍ പി. മതിലകം വര്‍ണ്ണ പോസ്റ്ററില്‍ ചിരിമാഞ്ഞ ഘോഷിന്റെ ചിത്രം കണ്‍നിറഞ്ഞ് കണ്ടു. തെരുവിന്റെ ബഹളത്തില്‍നിന്നും അരങ്ങ് തോരണങ്ങളുടെ ഇടയില്‍നിന്നും മാറി, അന്തിച്ചുവപ്പിന്റെ വെളിച്ചപ്പാളികള്‍ വീണുകിടക്കുന്ന പീടികത്തിണ്ണയുടെ ഒരു കോണില്‍ ഇരുന്നു.

വേണ്ടുവോളം പണം, സുഖസൗകര്യങ്ങളും, അന്‍വറിന്റെ അതിരറ്റ സ്‌നേഹം. പക്ഷേ, ഈ കനത്ത മൗനം. ഏകാന്തത അത് ഭയാനകമായ ഒരു ഗര്‍ത്തത്തിലേക്ക് തള്ളിവിടുകയാണെന്ന് തോന്നി....

നന്നായിട്ടുണ്ട്.കഥകള്‍വായിക്കാന്‍ ഇഷ്ടമാണെങ്കില്‍ എന്റെ ബ്ലോഗ് സന്ദര്ശിക്കൂ. അഭിപ്രായം പറയൂ.
മറുപടിഇല്ലാതാക്കൂhttp://sahithyasadhas.blogspot.com