വിളമ്പുകാര്‍
സുനില്‍ പി.മതിലകം
പത്തുവയസ്സുകാരന്റെ മുന്നില്‍ നിരന്ന വിഭവങ്ങള്‍ ചൂണ്ടി അയാള്‍ ആക്രോശിച്ചു.:
``നീയിത് കഴിക്ക്‌ണ് ഉണ്ടൊ..? യെന്ന്യെ ദേഷ്യം പിടിപ്പിക്കാതെട്ട്വോ... വടിയെടുത്താപ്പിന്നെ അറിയാല്ലൊ...''
``യെനിക്കിപ്പോ വിശ്‌ക്ക്‌ണി
ല്ല്യാച്ഛാ...''
ദയനീയതയോടെ മകന്‍.
``നിനക്ക് ഇതിന്റൊന്നും വിലയറിയില്ല്യ. നിന്റെ പ്രായത്തില് ഇതിലൊരംശം കിട്ടാന്‍ ഞാനൊക്കെ യെത്ര ആശിച്ചിട്ടുണ്ടെന്നോ?''
``..............''
``ഇതൊന്നും ദൈവത്തിന് നിരക്ക്‌ല്ല്യ.''
``................''
``ഈ ലോകത്ത് യെത്ര കുട്ടിക്‌ളാ ഒരു പിടിവറ്റ് കിട്ടാതെ വാപൊളിക്കുന്നതെന്ന് നിനക്ക്‌റിയോ..?''
അച്ഛന്റെ കടുത്ത വാക്കുകളില്‍ തട്ടി മകന്‍ മുഖമുയര്‍ത്തി.
``യെന്നാ, ഇതൊക്കെയെടുത്ത് അവര്‍ക്ക് കൊടുത്തൂടേയച്ഛാ...''
അവന്റെ കൂര്‍പ്പിച്ച വാക്കില്‍ പതറിപ്പോയ അയാള്‍ പരുങ്ങിമാറി.
(കഴിഞ്ഞ വര്‍ഷം 8-ാം ക്ലാസിലെ മലയാളം വാര്‍ഷിക പരീക്ഷക്ക് ആസ്വാദനക്കുറിപ്പെഴുതാന്‍ കൊടുത്ത കഥ)

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ