കഥ
ഉറങ്ങാത്ത അമ്മ
സുനില്‍ പി.മതിലകം
-ന്റെ കുഞ്ഞീനെ കണ്ടോ....
കുഞ്ഞുലക്ഷ്‌മിയേ... മുന്നില്‍ വന്നുപെട്ട അന്വേഷണത്തില്‍ ആദ്യമൊന്നമ്പരന്നു. കുഞ്ഞുലക്ഷ്‌മി ആരാണ്? അവള്‍ക്കെന്തുപറ്റി? ഈ സ്‌ത്രീയും അവരും തമ്മിലുള്ള ബന്ധം?
ആകെ മുഷിഞ്ഞ വേഷം. അഴിച്ചിട്ട അലസമായ തലമുടി. ആരെയോ ഭയന്ന ഭാവം. കുഴിഞ്ഞ കണ്ണുകളിലെ നനവ്...
എന്നെ മറികടന്ന് മുന്നോട്ടുപോയ ആ സ്‌ത്രീ മറ്റുപലരോടും കുഞ്ഞുലക്ഷ്‌മിയെ അന്വേഷിക്കുന്നതായി കണ്ടു.
-ഇവരന്വേഷിക്കുന്ന കുഞ്ഞുലക്ഷ്‌മിയേതാ?
അടുത്തുള്ള തട്ടുകടക്കാരനോടു തിരക്കി.
- ആ..... ആര്‍ക്കറിയാം. അവര്‌ക്ക് മുച്ചിപിരാന്താ, ആരെ കണ്ടാലും അവര് ഒരു കുഞ്ഞുലക്ഷ്‌മിയെ തിരക്ക്‌ണത് കാണാം...
അയാളുടെ മറുപടിയില്‍ സ്വസ്‌ഥമാകാതെയാണ് ബസ്സില്‍ കയറിയിരുന്നത്. അവിടേന്ന് മടങ്ങുമ്പോഴും ആ സ്‌ത്രീയുടെ രൂപമായിരുന്നു ഉള്ളുനിറയെ...
മകളെ മാറോടുചേര്‍ത്തുകിടത്തി, മറ്റാരും ശ്രദ്ധിക്കാത്തവിധം പുതച്ച് കിടത്തിയിട്ടും ഉറക്കം വരാതെ ഉണര്‍ന്നിരിക്കുന്ന ഒരമ്മ.
പീടികവരാന്തയിലെ രാത്രി അഭയം ആ അമ്മയെ ഭയപ്പെടുത്തി. പുറത്തുനിന്ന് കേള്‍ക്കുന്ന വര്‍ത്തമാനങ്ങള്‍ കൂടുതല്‍ ഭയാനകമാണ്. സ്വന്തമായി ഒരു കൂരപോലുമില്ലാതെ, സ്‌കൂളില്‍ പഠിക്കുന്ന മകളെ എത്രനേരം ചിറകിലൊളിപ്പിച്ചുവെയ്‌ക്കാന്‍ കഴിയും.
മുന്നിലൂടെ കടന്നുപോകുന്ന കണ്ണുകളേറെയും ആര്‍ത്തിപൂണ്ടവയാണ്. തന്റെ കുരുന്നിനെ കൊത്തിവലിച്ച് കീറിപ്പറിച്ചിടാന്‍ തക്കം പാര്‍ത്ത് നടക്കുകയാണവര്‍...
സ്‌കൂളിലേക്ക് പോകാന്‍ മുടിചീകി ഒതുക്കിക്കൊടുക്കുമ്പോള്‍, മകളോട് അമ്മ ഇതെല്ലാം ഓര്‍മ്മപ്പെടുത്താറുണ്ട്. ഒരുദിവസം സ്‌കൂളില്‍നിന്ന് മകളെത്തേണ്ട സമയം കഴിഞ്ഞപ്പോ അമ്മയ്‌ക്ക് ഇരുപ്പുറച്ചില്ല. അവര്‍ തെരുവിലൂടെ ഓടി. സ്‌കൂളിന്റെ മുന്നിലെത്തുമ്പോഴേക്കും അമ്മ ആകെ തളര്‍ന്നിരുന്നു.
ഗെയ്‌റ്റ് താഴിട്ടു പൂട്ടിയിരിക്കുന്നു.
മോളേ കുഞ്ഞുലക്ഷ്‌മി... കുഞ്ഞുലക്ഷ്‌മി...
ഗെയ്‌റ്റില്‍ പിടിച്ച് ഉച്ചത്തില്‍ വിളിച്ചു. അതൊരു നിലവിളിയായി തെരുവാകെ, നാടായ നാടാകെ പ്രകമ്പനംകൊണ്ടു.
-യെന്റെ കുഞ്ഞിനെകണ്ടോ... കുഞ്ഞുലക്ഷ്‌മിയേ...
അതൊരു നിലവിളിയായി തെരുവാകെ, നാടായ നാടാകെ പ്രകമ്പനംകൊണ്ടു.
മറുപടിഇല്ലാതാക്കൂആ പ്രകമ്പനത്തില്‍ ഇന്ന് കേരളം ഞെട്ടുകയാണ്.കണ്മുമ്പില്‍ നിന്ന് കുട്ടികളെ മാറ്റി നിര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് ഭയമായിരിക്കുന്നു.
കാലിക പ്രസക്തമായ കഥ. ആശംസകള്‍.
വളെരെ ഏറെ കാലിക പ്രാധാന്യമുള്ള വിഷയം ...ആശംസകള്‍
മറുപടിഇല്ലാതാക്കൂ