പോസ്റ്റുകള്‍

കല്ലിൽ ഒളിഞ്ഞിരുന്നത്

ഇമേജ്
കുട്ടികൾക്കൊരു കഥ കല്ലില്‍ ഒളിഞ്ഞിരുന്നത് ✒️  സുനില്‍ പി. മതിലകം കുഞ്ഞനാനയുടെയും കുഞ്ഞനുറുമ്പിന്റെയും പ്രഭാതസവാരിക്കിടയിലാണ് ഒരു വലിയ കരിങ്കല്ല് ശ്രദ്ധയില്‍പ്പെട്ടത്. ഇതിനു മുമ്പൊന്നും ഇതിവിടെ കണ്ടിട്ടില്ലെന്നവരോര്‍ത്തു. '' ഇതാരപ്പാ, ഈവഴീല് കൊണ്ടിട്ടത്''? കുഞ്ഞനാന കുഞ്ഞനുറുമ്പിനോടു തിരക്കി. ''ഏതോയൊരു ശില്‍പ്പിയായിരിക്കും കൊണ്ടിട്ടത്.'' കുഞ്ഞനുറമ്പ് തൻ്റെ വിവരം വെളിപ്പെടുത്തുന്ന ഗൗരവത്തോടെ പറഞ്ഞു. '' ശില്‍പ്പിയോ, അതാരടാ നമ്മളറിയാത്തൊരു പുതിയ കക്ഷി...'' കുഞ്ഞനാന ആകാംഷയോടെ ആരാഞ്ഞു. '' അതയേ, കലാകാരനെന്നൊക്കെ കേട്ടിട്ടണ്ടൊ. എന്നേം നിന്നേം ഒക്കെ പുസ്തകത്തിലൊക്കെ വരയ്ക്കണപോലെ കല്ലില്‍ ശില്‍പ്പം കൊത്തിയെടുക്കുന്ന കലാകാരനാണ് ഈ ശില്‍പ്പി'' കല്ലിന്മേല്‍ പിടിച്ചു വേച്ചു കയറിയ കുഞ്ഞനുറുമ്പ് എവറസ്റ്റ് കീഴടക്കിയവനെപ്പോലെ ഞെളിഞ്ഞുനിന്ന്, കുഞ്ഞനാനയോടായി പറഞ്ഞു. '' ഈ  വെറുമൊരു കരിങ്കല്ലിന്മേലാ കല... !'' കുഞ്ഞനാനയുടെ സന്ദേഹം ഇപ്പോഴും വിട്ടകന്നിട്ടില്ല. '' നിന്നെ പറഞ്ഞു മനസ്സിലാക്കാന്‍ എന്നെക്കൊണ്ടാവില്ലേ.....

ഈ അവഹേളനത്തെ നേരിടണം

ഈ അവഹേളനത്തെ നേരിടണം   സുനില്‍ പി. മതിലകം  തമിഴന്റെ ഭാഷാപ്രേമത്തെ പഴിക്കാന്‍ മിടുക്കരായ മലയാളികള്‍, മലയാളത്തിന്‌ പിഴയിട്ടപ്പോഴും മിണ്ടാത്തതില്‍ അത്ഭുതപ്പെടാനില്ല. ലോകോത്തരങ്ങളായ നൂറ്‌ കാര്യങ്ങളുള്ളപ്പോള്‍ എന്തു മലയാളം? എന്തു പിഴ! സ്‌കൂളില്‍ മലയാളം സംസാരിച്ചതിന്‌ വിദ്യാര്‍ത്ഥിയെ തലമൊട്ടയടിച്ചുവിട്ട നാടാണിത്‌! ഇവിടെത്തെ മലയാളത്തിനും മലയാളിക്കും മാനക്കേടുണ്ടാക്കുന്ന മറ്റൊരു സംഭവം കൂടി. മാളയിലെ ഹോളിഗ്രേഡ്‌ സ്‌കൂളാണ്‌ മലയാളം സംസാരിച്ചതിന്‌ നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക്‌ പിഴയടക്കല്‍ ശിക്ഷ വിധിച്ചത്‌! ഇവരെയോര്‍ത്ത്‌ നമുക്ക്‌ ലജ്ജിക്കാം. മലയാളികള്‍ പഠിക്കുന്ന, മലയാളത്തിന്റെ മാതൃഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയത്തിന്‌ ഭാഷയെ നിന്ദിക്കുന്ന ശിക്ഷവിധിക്കാന്‍ ആരാണ്‌ അധികാരം കൊടുത്തത്‌? ഇവരെയൊക്കെ കയറൂരിവിടുന്ന, മലയാളത്തെ ഒന്നാം ഭാഷയാണെന്ന്‌ ഉത്തരവിറക്കിയ നമ്മുടെ വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരുമാണ്‌ ഇതിന്‌ മറുപടി നല്‌കേണ്ടത്‌. മലയാളിക്കല്ലാതെ, ഒരു നാട്ടിലും സ്വന്തം ഭാഷയോടുള്ള ഇത്തരത്തിലുള്ള അവഹേളനത്തെ ലാഘവത്തോടെ സമീപിക്കാനോ ഭാഷാ ഭ്രാന്തെന്ന്‌ പറഞ്ഞ്‌ പുച്ഛിക്കാനോ...

റഹ്‌മാന്‍ വാടാനപ്പള്ളി

ഇമേജ്
അനുസ്‌മരണം കഥാകൃത്ത്‌ റഹ്‌മാന്‍ വാടാനപ്പള്ളി സുനില്‍ പി. മതിലകം എഴുത്തുകാരന്‍ റഹ്‌മാന്‍ വാടാനപ്പള്ളി ആഗസ്റ്റ്‌ 2ന്‌ ഈ ദുനിയാവില്‍ നിന്ന്‌ വിടവാങ്ങി. കഥാകൃത്ത്‌,നോവലിസ്റ്റ്‌ എന്നീ നിലകളില്‍ മലയാളസാഹിത്യത്തില്‍ തന്റേതായ ഒരിടം സൃഷ്‌ടിച്ചാണ്‌ അദ്ദേഹം നമ്മോട്‌ വിടപ്പറഞ്ഞത്‌. ഒരിക്കല്‍ റഹ്‌മാന്‍ വാടാനപ്പള്ളിയുടെ കഥ വായിച്ച്‌ പ്രൊഫ.എം.കൃഷ്‌ണന്‍നായര്‍ സാഹിത്യ വാരഫലത്തില്‍ ഇങ്ങനെ രേഖപ്പെടുത്തി: ``ജീവിതത്തിലെ വൈരുദ്ധ്യങ്ങള്‍ നോക്കി റഹ്‌മാന്‍ വാടാനപ്പള്ളി ചിരിക്കുന്നു. ആ ചിരി ഹൃദ്യമാണ്‌'' ജീവിതത്തിലെ വൈരുദ്ധ്യങ്ങളായിരുന്നു റഹ്‌മാന്‍ കഥകളില്‍ മുഖ്യപ്രമേയങ്ങള്‍. മലയാളനാട്‌, ചന്ദ്രിക, ദേശാഭിമാനി, ജനയുഗം തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങളില്‍ നോവലുകളും കഥകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ അദ്ദേഹത്തോട്‌ അകലം പാലിച്ചുവെങ്കിലും തന്റെ എഴുത്തിനെ അതൊന്നും ബാധിക്കാതെ പരിരക്ഷിച്ചുപോന്നു. മൂടല്‍മഞ്ഞ്‌. ഒഴുക്ക്‌, സുന്ദരമായ നുണ, കാലത്തിന്റെ കരയില്‍ നിന്ന്‌, അവസാനത്തെ അദ്ധ്യായം എന്നീ നോവലുകളും ഹൗ!, കഴുത എന്നീ കഥാസമാഹാരങ്ങളും പ്രസിദ്ധീകരിക്കപ...

ബഷീര്‍ സാഹിത്യത്തിലെ 'വിശപ്പ്'

ഇമേജ്
ബഷീര്‍ സാഹിത്യത്തിലെ 'വിശപ്പ്' സുനില്‍ പി. മതിലകം മലയാള സാഹിത്യത്തില്‍ ഇന്നും ഏറെ വായിക്കപ്പെടുന്ന, ചര്‍ച്ചചെയ്യപ്പെടുന്ന എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. പഴയ തലമുറക്കാര്‍ക്കു മാത്രമല്ല പുതിയ തലമുറക്കാരായ വായനക്കാര്‍ക്കും ബഷീര്‍ സാഹിത്യം പ്രിയങ്കരം തന്നെ. 1945-ല്‍ പ്രസിദ്ധീകരിച്ച ബഷീറിന്റെ 'ജന്മദിനം' എന്ന കഥാസമാഹാരത്തിലെ ഒരു കഥയാണ് 'ജന്മദിനം'. ലോകസാഹിത്യത്തില്‍ എന്നപോലെ ഇന്ത്യന്‍ സാഹിത്യത്തിലും മലയാള സാഹിത്യത്തിലും 'വിശപ്പ്' ഒരു പ്രമേയമായി വന്ന ഒട്ടേറെ കൃതികള്‍ നമുക്ക് സുപരിചിതമാണ്. ബഷീറിന്റെ 'ജന്മദിനം' എന്ന കഥ ആ ഗണത്തില്‍പ്പെടുന്ന ഒന്നെന്നു മാത്രമല്ല, ബഷീറിന്റെ ശ്രദ്ധേയമായ രചനകളില്‍ ഒന്നുകൂടിയാണ്. ഇതിലെ കഥാനായകന്‍ ബഷീറാണെന്ന പ്രത്യേകത കൂടിയുണ്ട് ഈ കഥയ്ക്ക്. സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ അന്യനാട്ടില്‍ വിപ്ലവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോട് ഐക്യപ്പെട്ട് എഴുത്ത് ജീവിതം നയിക്കുന്ന ബഷീര്‍. ലോഡ്ജ് അന്തേവാസിയായ കഥാകാരന്റെ ഒരു ജന്മദിനത്തിലെ സംഭവ വികാസങ്ങളാണ് ഈ കഥയ്ക്കാധാരം. ഡയറിയിലെ സമയക്രമത്തിലാണ് കഥയുടെ രൂപഘടന.  നേരത്തെ എഴുന്നേറ്റ് കുളി...

ജീവിതം ഹൃദയത്തെ തൊടുമ്പോൾ /രാകേഷ്‌നാഥ്

ഇമേജ്
ജീവിതം ഹൃദയത്തെ തൊടുമ്പോള്‍ രാകേഷ്‌നാഥ് (സുനില്‍ പി. മതിലകം എഴുതിയ നോവല്‍ 'ഹൃദയംതൊടുന്നവിരലുകള്‍) എന്ന കൃതിയെക്കുറിച്ചുള്ള നിരൂപണം... കേരളത്തിന്റെ തൊണ്ണൂറുകള്‍ക്കുശേഷം സംഭവിച്ച സാമൂഹ്യ, സാംസ്‌കാരിക മാറ്റം ഒരു സോഷ്യല്‍ പുസ്തകം നമുക്കു മുന്നില്‍ വെളിപ്പെടുത്തുന്നു. ആവിഷ്‌കാരവും വെളിപ്പെടുത്തലും രണ്ടാണ്. ആ വിധത്തില്‍ സാമൂഹ്യ പരിഷ്‌കാരണത്തിനും സാമൂഹ്യശുദ്ധിക്കുമാണ് നോവലിസ്റ്റ് നോവലില്‍ പ്രാധാന്യവും പ്രാമുഖ്യവും കൊടുത്തിട്ടുള്ളത്. ഇറച്ചിക്കൂട്ടില്‍നിന്നും ഒരു കോഴിയെ തെരഞ്ഞുപിടിക്കുന്ന ദൃശ്യത്തോടെയാണ് നോവല്‍ ഒന്നാംഭാഗം ആരംഭിക്കുന്നതുതന്നെ. ഇറച്ചി സംസ്‌കാരത്തില്‍ ആത്മാവും മനസ്സും സ്ഥാനഭ്രഷ്ടരാണല്ലോ. ഇറച്ചി, മരണം, കൊല, ഭക്ഷണ സംസ്‌കാരം എന്നീ വിധത്തിലുള്ള ബിംബസൂചന നോവലിന്റെ മൊത്തംഭാവം പ്രകടമാക്കുന്നു. ചങ്ങലപോലെ ചുറ്റിക്കിടക്കുന്ന ജീവിതത്തെ ചങ്ങലയില്‍ നിന്ന് മുക്തനാക്കുന്ന കഥാപാത്രങ്ങളേയും കഥാപരിസരത്തെയുമാണ് നോവലിസ്റ്റ് തന്റെ ഹൃദയത്തിന്റെ ഭാഷയില്‍ ഇവിടെ ചിത്രീകരിച്ചിട്ടുള്ളത്. ഷാജിയാണ് പ്രധാന കഥാപാത്രം.പ്രവാസിയായി മടങ്ങിവന്നതിനുശേഷം നാടിന്നും സമൂഹത്തിനുംബന്ധങ്ങള്‍ക്കും,പ് രണയത്തിന...

ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ "ചിദംബര സ്മരണ "

ഇമേജ്
ചിദംബര സ്മരണ- ചുള്ളിക്കാടിന്റെ ജീവിതപ്പുസ്തകം സുനില്‍ പി. മതിലകം ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പദ്യത്തെപ്പോലെതന്നെ ഹൃദയത്തെ തൊടുന്നതാണ് ഗദ്യവും. മലയാളത്തിലെ മികച്ച ഗദ്യകൃതികളില്‍ ഒന്നായി 'ചിദംബര സ്മരണ' മാറുന്നത് അങ്ങനെയാണ്. (ചിദംബര സ്മരണയുടെ പത്തൊന്‍പതാം പതിപ്പാണ് എന്റെ മുന്നിലുള്ളത്, ഡി.സി.ബുക്‌സ്). ബാലചന്ദ്രന്‍ ചുള്ളിക്കാട് പറയുന്നതുപോലെ 'ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന്. അത് നിങ്ങള്‍ക്കായി എപ്പോഴും കാത്തുവെയ്ക്കുന്നു.' 'ചിദംബര സ്മരണ'യിലൂടെ  കടന്നുപോകുമ്പോള്‍ ഈ വാക്കുകള്‍ കൂടുതല്‍ ബോദ്ധ്യപ്പെടാതിരിക്കില്ല. നോവും വേവും വിതുമ്പലും കണ്ണീര്‍ച്ചാലുമായി സത്യസന്ധതയോടെ ആ വാക്കുകള്‍ മലയാളം ദര്‍ശിച്ച മികച്ച കവികളില്‍ ഒരാളായ ചുള്ളിക്കാട് എന്ന കാവ്യവിസ്മയം വായനക്കാര്‍ക്കായി പകര്‍ത്തിവെച്ചിരിക്കുകയാണ് 'ചിദംബര സ്മരണ'യില്‍. അരാജകജീവിതം നയിച്ച ഒരു കവിജീവിതം... അതെല്ലാം ഓര്‍ക്കാന്‍പോലും ധൈര്യപ്പെടാത്തവര്‍ക്കിടയിലെ വേറിട്ട ഒരുവ്യക്തിത്വം.. പറയാന്‍ അറയ്ക്കുന്ന പല കാര്യങ്ങള്‍ പോലും പങ്കുവയ്ക്കാന്‍ മടിക്കാത്ത ഒരെഴുത്തുകാരനെ നമുക്ക് ഈ ഓര്‍മ്മപ്പുസ്ത...
ഇമേജ്
പുസ്തകം അരങ്ങ്/അടുക്കള  അഥവാ സമകാലികം വിനീഷ് കളത്തറ ഒരിക്കല്‍കൂടി വായിക്കാന്‍ പ്രേരിപ്പിക്കുന്ന തലക്കെട്ടാണ് 'അരങ്ങില്‍ നിന്നും അടുക്കളയിലേക്ക്'. അതിനു കാരണമുണ്ട്. സാമൂഹിക നവോത്ഥാനത്തിന്റെ ഉച്ചസ്ഥായിയില്‍ മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യമാണ് 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' എന്നത്. ഒരു നാടകത്തിന്റെ പേര് എന്നതിനപ്പുറം കേരളചരിത്രത്തിലെ കുതറിനടപ്പിന്റെ പാശ്ചാത്തലമുണ്ട് ആ തലക്കെട്ടിന്. ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും സാമൂഹിക നിരീക്ഷകര്‍ക്കും ഒരിക്കലും മറക്കാനാവാത്ത തലക്കെട്ട്. അതുതന്നെയാണോ ഇവിടെ സംഭവിച്ചിരിക്കുന്നത് എന്ന ചിന്തയാണ് ഒരിക്കല്‍കൂടി ആ തലക്കെട്ട് ഇരുത്തി വായിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. സുനില്‍. പി. മതിലകം രചിച്ച ഇരുപത്തിയേഴ് കഥകളുടെ സമാഹാരമാണ് ഇപ്പോള്‍ അരങ്ങിലെത്തിയിരിക്കുന്ന ഈ 'അരങ്ങില്‍ നിന്നും അടുക്കളയിലേക്ക്.' തൃശൂര്‍ പ്രിന്റ്ഹൗസ് പബ്ലിക്കേഷന്‍ സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ ജീവിക്കുന്ന മനുഷ്യരുടെ ഉള്ളിലേക്കുള്ള ഒരെത്തിനോട്ടമാണ് ഈ കഥകള്‍. ടൈറ്റില്‍ കഥയ്ക്കുള്ള രാഷ്ട്രീയമാനം സമകാലിക ഇന്ത്യന്‍ സാമൂഹികാവസ്ഥയുടെ പ്രതിഫലനമാണ്. എ...