കഥ
കുമ്പസാര രഹസ്യം
സുനില്‍ പി. മതിലകം
ഫെയ്‌സ് ബുക്കിന്റെ പേജ് തുറന്നുവച്ചു. ഓരോരോ പോസ്റ്റുകള്‍ ചിത്രങ്ങളായി, ലിപികളായി ചലിച്ചുകൊണ്ടിരുന്നു. ചിലതിനു ലൈക്കടിച്ചും മറ്റുചിലതിനു കമന്റിട്ടും അജി ആയാസപ്പെട്ട് കുനിയുകയും നിവരുകയും ചെയ്തു.
പുറംവേദന കലശലായുണ്ട്. കണ്ണുകളില്‍ അസഹ്യമായ പുകച്ചില്‍... ടെച്ച് സ്‌ക്രീനില്‍ വിരല്‍തോണ്ടുമ്പോള്‍ വല്ലാത്തൊരു തരിപ്പ്. വിരലുകള്‍ ഐസ്സില്‍വച്ചതുപോലെ മരവിച്ചിരിക്കുന്നു.
പഠിക്കുന്ന പുസ്തകം ഇതുപോലെ തുറന്നുവച്ചിരുന്നെങ്കില്‍ എന്നേ ഡിഗ്രി കടന്നാനെ... അമ്മയിത് പലപ്പോഴായി പറഞ്ഞ് കുത്തിനോവിക്കാറുണ്ട്. ഇത്തരം കാര്യങ്ങള്‍ പലതും പറഞ്ഞുകൊണ്ടിരിക്കുന്നത് അമ്മയിപ്പോള്‍ പതിവാക്കിയിട്ടുണ്ട്. ഈ പരിഹാസവും ആ കൂട്ടത്തില്‍ അവഗണിക്കാറാണു പതിവ്.
മൊബൈല്‍ ഫോണിലെ നെറ്റ്‌വര്‍ക്ക് വല്ലാത്തൊരു മായികവലയമാണെന്നു ബോധ്യമാകുന്നു... അഴിക്കാമെന്നു കരുതുമ്പോഴൊക്കെ അത് കൂടുതല്‍ കൂടുതല്‍ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കും. ചിലര്‍ വന്നുപെട്ടാല്‍ പിന്നെ പറയുകയുംവേണ്ട. ബന്ധങ്ങള്‍ അറ്റുപോകുന്ന കൂരാക്കുരുക്ക്. അരികിലുളളവരെ അറിയുന്നില്ല. സംസാരം നന്നേ കുറഞ്ഞു. വായന തീരെ ഇല്ലാതെയായി. പരിസരബോധമില്ലാതെയുള്ള ഈഇരിപ്പ് തുടങ്ങിയിട്ട് നേരമെത്രയായെന്ന് നിശ്ചയമില്ല. ഇനി എഴുന്നേല്ക്കാമെന്ന് വിചാരിച്ചപ്പോഴാണ് ''ഹായ്'' പറഞ്ഞ് അവനെത്തിയത്. ക്ലോസ്സ് ഫ്രണ്ടാണ് അവന്‍, ഒഴിവാക്കാന്‍ കഴിയാത്ത ഒരുവന്‍...
''ടാ, നീയൊന്നുമറിഞ്ഞീലേ...''
മംഗ്ലീഷിലുള്ള അവന്റെ ടൈപ്പിങ്ങിനു
''എന്താടാ...''
എന്ന് റിപ്ലേ ചെയ്തു.
വെറൈറ്റിയായുള്ള എതെങ്കിലുമൊരു വെടിമരുന്നായിട്ടായിരിക്കും അവന്‍ മിക്കപ്പോഴും ഓണ്‍ലൈനിലെത്തുക. ചിലപ്പോ ഫോട്ടോസാകാം, അല്ലെങ്കില്‍ വീഡിയോക്ലിപ്പാകാം, അതുമല്ലെങ്കീ ഡയലോഗാവാം... വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന, ഒരു പ്രമാദമായ കേസ്സിലെ പ്രതിയുടെ ചൂടുപിടിപ്പിക്കുന്ന ദൃശ്യങ്ങളുമായിട്ടായിരുന്നു ഇന്നലെയവന്റെ വരവ്... ഇന്നിപ്പോ, എന്തായിട്ടാണാവോ വന്നിരിക്കുന്നത്?!
''എടാ, നമ്മുടെ ആ കണ്ടക്ടറില്ലെ? മായാബസ്സിലെ...''
'' നീയൊന്ന് പറഞ്ഞുതുലയ്ക്കിഷ്ടാ..''
അന്നേരം അവന്‍ ഒരു ന്യൂസ് സൈറ്റിന്റെ വെബ് ഐഡി ഇട്ടു, അതില്‍ കടക്കാന്‍പറഞ്ഞു.
അജി, ആകാംക്ഷയോടെ സൈറ്റിലേക്കു ക്ലിക്കുചെയ്തു. ചുവന്നപ്രതലമാണ് ആദ്യം തെളിഞ്ഞുവന്നത്. അതില്‍ റിവേഴ്‌സായി വെളുത്തഅക്ഷരങ്ങള്‍ മടിച്ചുമടിച്ചു അവനുമുന്നില്‍ പൂര്‍ണ്ണമായി തെളിഞ്ഞുനിന്നു.
ഹെഡ്‌ലൈന്‍ വായിച്ചു:
''ജാമ്യത്തിലിറങ്ങിയ ബസ്സ്‌കണ്ടക്ടര്‍ ആത്മഹത്യചെയ്തു''
ഹെഡ്‌ലൈനുതാഴെയുള്ള ഫോട്ടോ കണ്ടപ്പോഴാണ് ഒന്നമ്പരന്നത്...
ചിരപരിചിതനായ ബസ്സ്‌കണ്ടക്ടറുടെ ഫോട്ടോയില്‍ ഒരമ്പരപ്പോടെ കണ്ണുകളുടക്കി.
''കൂട്ടിഒട്ടിച്ച നാണയം നല്‍കി ബസ്സ് യാത്രക്കാരനെ കബളിപ്പിച്ചെന്ന കുറ്റം ആരോപിച്ച് പോലീസ് അറസ്റ്റുചെയ്ത കണ്ടക്ടര്‍ ജ്യാമത്തിലിറങ്ങി, മണിക്കൂറുകള്‍ക്കകം സ്വവസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...''
എന്നായിരുന്നു വാര്‍ത്തയുടെ തുടക്കം.
അതിന്റെ വിശദാംശങ്ങളിലേക്ക് പ്രവേശിക്കുന്നതിനായി 'കണ്ട്‌ന്യു റീഡിങി'ല്‍ ക്‌ളിക്കുചെയ്തു.
''അഞ്ചുരൂപയുടെ നാണയം എന്നുതോന്നിപ്പിക്കുന്ന തരത്തില്‍ രണ്ട് അന്‍പതുപൈസ നാണയങ്ങള്‍ കൂട്ടിയൊട്ടിച്ച് യാത്രക്കാരന് കൊടുങ്ങല്ലൂര്‍ - ചെറായി റൂട്ടിലോടുന്ന മായാബസ്സിലെ കണ്ടക്ടര്‍ നല്‍കിയെന്നാണ് പോലീസ്‌കേസ്. യാത്രക്കാരന്റെ പരാതിയിലാണ് പോലീസ് കേസ്സെടുത്തത്. കണ്ടക്ടര്‍ ലോക്കപ്പുമര്‍ദ്ദനത്തിനിരയായെന്നും ജാമ്യത്തിലിറങ്ങുമ്പോള്‍ത്തന്നെ അവശനായ അയാള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും പറയപ്പെടുന്നുണ്ട്.
നിരപരാധിയാണെന്നും മറ്റേതോ യാത്രക്കാരന്‍ നല്‍കിയ നാണയം അറിയാതെയാണ് ബാക്കിതുകയില്‍കൂടി നല്‍കിയതെന്നും ആളുകളുടെ മുമ്പില്‍ തലനിവര്‍ത്തി നടക്കാന്‍കഴിയാത്ത അവസ്ഥവന്നെന്നും ഭാര്യയേയും മക്കളേയും താന്‍ ചതിക്കപ്പെട്ടതാണെന്ന് ബോധ്യപ്പെടുത്തുവാന്‍ കഴിഞ്ഞില്ലെന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ എഴുതിവെച്ചിട്ടുണ്ട്. മക്കളിനി സ്‌കൂളില്‍ പോകില്ലെന്നുപറഞ്ഞതും ഭാര്യ വിനോദിനി വഴക്കിട്ട് അവളുടെ വീട്ടിലേക്കുപോയതും കത്തില്‍ സൂചിപ്പിച്ചട്ടുണ്ട്. ...''
വാര്‍ത്ത മുഴുവനായി വായിക്കാതെ ക്ലോസ്സുചെയ്തു. അമ്മ കൊണ്ടുവച്ച തണുത്തുതുടങ്ങിയ കട്ടന്‍ചായ ഒറ്റവലിക്കത്താക്കി.
ഡ്രസ്സുമാറി പുറത്തേക്കു തിടുക്കത്തിലിറങ്ങി.
''നീയെവിടേക്കായിത്രധൃതീല്‍''
അമ്മയുടെ അന്വേഷണത്തിനുപോലും മറുപടിപറയാതെ പോര്‍ച്ചില്‍ പാര്‍ക്കുചെയ്തിരുന്ന ബൈക്ക്് സ്റ്റാര്‍ട്ടുചെയ്തു...
വാര്‍ത്തയില്‍നിന്നുകിട്ടിയ വിവരംവെച്ച് അയാളുടെ നാട്ടിലെത്തിയപ്പോള്‍ നേരം ഉച്ചയായി...
പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ബോഡിയിപ്പോ വീട്ടിലെത്തിക്കാണുമോ?
കവലയില്‍ ബസ്സുതൊഴിലാളിയൂണിയന്റെ ഒരു ഫ്‌ളക്‌സ്‌ബോര്‍ഡ് കണ്ടു. ചിരിതൂകിയ അയാളുടെ ഫോട്ടോയും... ആ വീട്ടിലേക്കിനി അധികദൂരമില്ലെന്നുതോന്നുന്നു. കരുതിയപോലെതന്നെ ഒരുവളവുതിരിഞ്ഞപ്പോഴേക്കും കുറച്ചകലെയായി ആളുകള്‍ കൂട്ടംകൂടിനില്‍ക്കുന്നതുകണ്ടു. അതിനടുത്തെത്തി. മൃതദേഹം എത്തിച്ചേര്‍ന്നതിന്റെ ലക്ഷണമൊന്നും അവിടെ കാണുന്നില്ല. ബൈക്ക് ഒഴിഞ്ഞൊരുഭാഗത്തേക്കു നീക്കി പാര്‍ക്കുചെയ്തു.
ആള്‍ക്കൂട്ടത്തിലേക്കൊന്നും പോകാതെ വണ്ടിക്കരികില്‍തന്നെ നില്‍പ്പായി. ചുരുണ്ട മുടിയിഴകള്‍ക്കിടയില്‍ വിരലുകള്‍കടത്തി വെറുതേ ചലിപ്പിച്ചുകൊണ്ടേയിരുന്നു. മൊബൈല്‍ ഫോണെടുത്തപ്പോഴാണ് അതില്‍ ചാര്‍ജ്ജ് തീര്‍ന്നകാര്യം ശ്രദ്ധിച്ചത്. അത് പോക്കറ്റിലേക്കുതന്നെ തിരുകി...
മായാ ബസ്സില്‍ സ്ഥിരമായി യാത്രതുടങ്ങിയിട്ട് കുറച്ചുകാലമായി. അന്നുമുതല്‍ അയാളുമുണ്ട്. വിദ്യാര്‍ത്ഥികളോട് കണ്ടക്ടര്‍ എപ്പോഴും പുലമ്പിക്കൊണ്ടേയിരിക്കും. സീറ്റൊഴിഞ്ഞുകിടന്നാലും വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക് ഇരിക്കാന്‍ അനുവാദമില്ല. ഇനി ഈ അലിഖിത നിയമം ലംഘിച്ചിരുന്നാല്‍ മറ്റുയാത്രക്കാര്‍ കയറിവരുമ്പോള്‍, ആക്ഷേപങ്ങള്‍ ചൊരിഞ്ഞ് സീറ്റില്‍ നിന്ന് എഴുന്നേല്‍പ്പിക്കും. പെണ്‍കുട്ടികളുടെ അരികിലാണ് നില്‍ക്കുന്നതെങ്കില്‍ അയാളുടെ കൂര്‍പ്പിച്ച നോട്ടമായിരിക്കും. പിന്നെ മറ്റുള്ളവരുടെ മുമ്പില്‍, പാതി കാര്യമായിട്ടും പാതി തമാശയായിട്ടും മുനവെച്ച വാക്കുകളാല്‍ അയാള്‍ കത്തിക്കയറും.
ഒരു ദിവസം അയാളാകെ പരുങ്ങിപ്പോയ ഒരു സംഭവം ബസ്സിനകത്തുവച്ചുണ്ടായി.
ബസ്സില്‍ കയറി മുന്നിലേക്ക് നീങ്ങിനിന്നപ്പോഴാണ് ഹൈസ്‌കൂളില്‍ പഠിപ്പിച്ചിരുന്ന രാജിടീച്ചര്‍ ഇരിക്കുന്നതു കണ്ടത്. ടീച്ചര്‍ ക്‌ളാസില്‍ വരുമ്പോള്‍, പ്രായംകൊണ്ട് ഏറെ മുതിര്‍ന്നതാണെങ്കിലും ടീച്ചറുടെ വല്ലാത്തൊരു സൗന്ദര്യം ഞങ്ങളെ അരുതായ്മകള്‍ പറയിപ്പിച്ചുകൊണ്ടിരുന്നു. ടീച്ചറുടെ ഒരു സ്പര്‍ശനത്തിനായി, ഒരു കടാക്ഷത്തിനായി ഞങ്ങളിലെ ചില വികൃതികള്‍ അന്നൊക്കെ കൊതിയോടെയിരുന്നിട്ടുണ്ട്.
സ്വല്പം ജാള്യത്തോടെയാണെങ്കിലും ടീച്ചറുടെ സീറ്റിനരികിലേക്ക് നീങ്ങിനിന്നു.
ടീച്ചര്‍, ഇതാരെടായെന്ന മട്ടില്‍ മുഖമുയര്‍ത്തി.
''ഇതാരാ, അജിയോ...?''
ടീച്ചര്‍ക്ക് ആളെ പിടികിട്ടിയെന്നറിഞ്ഞപ്പോള്‍ സന്തോഷമായി.
''ടീച്ചറെ, ഈ ബസ്സിലൊന്നും കാണാറില്ലല്ലോ, എവിടെയ്ക്കാ...''
''മാല്യങ്കരയിലൊരു ട്രെയിനിങ്ങുണ്ട്. അജിയിവിടെ ഇരിക്ക്...''
ഒറ്റയ്ക്കിരിക്കയായിരുന്ന ടീച്ചര്‍ ഒരു ഭാഗത്തേക്ക് ഒതുങ്ങിയിരുന്നു.
ആ ക്ഷണത്തിനു കാത്തുനിന്നപോലെ തിടുക്കത്തോടെ സീറ്റിലേക്കിരുന്നു. ടീച്ചര്‍ ഓരോ ഒരോ വിശേഷങ്ങള്‍ ചോദിച്ചു.അതിനെല്ലാം ആവേശത്തോടെ മറുപടിപറഞ്ഞുകൊണ്ടേയിരുന്നു. ഈ സമയത്താണ് കണ്ടക്ടറുടെ വരവ്. മൂപ്പര്‍ക്ക് തന്റെയിരുപ്പ് ഒട്ടും ഇഷ്ടമായിട്ടില്ലെന്ന് ആ മുഖത്ത് എഴുതിവച്ചതുപോലെ...
''എടോ, താന്‍ എഴുന്നേറ്റെ, ആ സ്ത്രീയിക്ക് സീറ്റുകൊടുത്തേ...''
അടുത്തുനില്ക്കുന്ന സ്ത്രീയെ നോക്കി, അയാള്‍ കല്പിച്ചു.
അവര്‍ക്ക് ഇരിക്കാന്‍ താത്പര്യമില്ലെന്ന മട്ടില്‍ പുറംതിരിഞ്ഞു മുന്നോട്ട് മാറിനിന്നു.
''ഇവനിവിടെ ഇരിക്കുന്നതില്‍ നിങ്ങള്‍ക്കെന്താ പ്രയാസം?''
ടീച്ചര്‍ ഇടപെടുകയാണ്.
''ഇത് ജനറല്‍ സീറ്റല്ലെ, ഇവിടെ ആണിനോ പെണ്ണിനോ ഇരിക്കാലോ... അതിനെന്താ തടസ്സം''
''അല്ല ടീച്ചറെ, ഇവന്‍ കണ്‍സെഷനെടുത്താ യാത്ര ചെയ്യണ്ത്. ഫുള്‍ചാര്‍ജ്ജ് നല്‍കിയവര്‍ നില്ക്കുമ്പോള്‍ ഇവന്‍മാരൊക്കെ ഇങ്ങനെ ഞെളിഞ്ഞിരുന്നാ ശരിയാകോ?''
അയാള്‍ വിടുന്ന മട്ടില്ല.
''അങ്ങനെയൊരു നിയമമൊന്നുമില്ലല്ലൊ... അജി, ഇവിടെത്തന്നെയിരിക്ക്... ഇയാളെന്തുചെയ്യുമെന്നറിയാലോ...''
ടീച്ചറും വിട്ടുകൊടുത്തില്ല. രംഗം പന്തികേടിലേക്കാണ്് പോകുന്നതെന്ന് മനസ്സിലാക്കിയിട്ടോ എന്തോ, അയാളന്ന് പയ്യെ പിന്‍തിരിഞ്ഞു.
ടീച്ചര്‍, തന്നെ പിടിച്ച് അരികിലിരുത്തിയതിന് കൂട്ടുകാരില്‍നിന്ന് ഒരുപാട് കമന്റുകള്‍ കേള്‍ക്കുകമാത്രമല്ല, കണ്ടക്ടറുടെ മുന്നില്‍ കൂടുതല്‍ നോട്ടപ്പുള്ളിയാക്കുകയും ചെയ്തു അന്നത്തെ ആ സംഭവം.
ബസ്സിനകത്തെ ഞങ്ങളുടെ പെരുമാറ്റങ്ങളും അയാളെ നിരന്തരം പ്രകോപിപ്പിച്ചുകൊണ്ടിരുന്നു. 'ചില്ലറ' പ്രശ്‌നത്തിലാണ് മിക്കപ്പോഴും ഏറ്റുമുട്ടുക...അയാളെ ചൂടുകയറ്റാന്‍ ഞങ്ങള്‍ ചില വികൃതികളൊക്കെ ഒപ്പിക്കാറുമുണ്ട്...
ഓര്‍മ്മകളെ തട്ടിമാറ്റി, മുഖം നിവര്‍ത്തിയപ്പോഴാണ് അവിടെ അപരിചിതനായ തന്നെ പലരും ശ്രദ്ധിക്കുന്നുണ്ടെന്നറിഞ്ഞത്. അന്നേരം ചരിഞ്ഞിരിക്കുന്ന ബൈക്കിലേക്ക് കയറിയിരുന്നു.
തെല്ലിടകഴിഞ്ഞപ്പോള്‍, കുറച്ചു പ്രായമായ ഒരാള്‍ അടുത്തേക്കുവന്നു. പ്രായത്തിനനുസരിച്ചുള്ള യാതൊരു പ്രയാസവും അയാളില്‍ കണ്ടില്ല.
അജി എഴുന്നേറ്റുനിന്നു.
''മോനെവിടെന്നാ...''
''കൊടുങ്ങല്ലൂരുന്നാ, ഞാനാളുടെ ബസ്സിലെ സ്ഥിരം യാത്രക്കാരനായിരുന്നു... വിവരമറിഞ്ഞപ്പൊത്തന്നെ പോന്നു. ബോഡിയെത്തിയില്ലല്ലേ..''
''ഇല്ലമോനെ. വൈകാണ്ടെത്തുമെന്ന് അവിടെയാരോ ഇപ്പ പറയുന്നതുകേട്ടു...''
അയാള്‍ തുടര്‍ന്നു:
''ഒരഞ്ചുറുപ്യക്ക് അവന്‍ പോലീസ്‌സ്റ്റേഷന്‍ കയറി തല്ലുകൊള്ളേണ്ടിവന്നുവല്ലോയെന്ന് ഓര്‍ക്കുമ്പോഴാ കൂടുതല്‍ വ്യസനം. അത്തരക്കാരനൊന്നുമല്ല ഭാസ്‌കരനുണ്ണി''
നേരത്തേ വാര്‍ത്തയിലും ഫ്‌ളക്‌സിലും എഴുതിക്കണ്ട അയാളുടെ പേര് ഇപ്പോഴാണ് ഒരാള്‍ പറഞ്ഞുകേള്‍ക്കുന്നത്.
''ചെറുതായിരിക്കുമ്പോഴേ എനിക്കവനെ നന്നായിട്ടറിയാം. ആരോ ഒരാള്‍ക്ക് കൊടുത്ത അഞ്ചുറുപ്യ, അമ്പത് പൈസകള് ഒട്ടിച്ചതായിരുന്നതത്രെ! അത് കിട്ടിയ ആളാ കേസ്സ് കൊടുത്തത്. അവനെ മറ്റാരോ പറ്റിച്ചതാ. ആ പാവം അറിയാണ്ട് കൊടുത്തായിരിക്കും. വീട്ടാരുടെമുന്നിലും നാട്ടാരുടെമുന്നിലും അവന്‍ കള്ളനായില്ലെ, അതോണ്ടായിരിക്കാം അവനീ കടുകൈചെയ്തത്്. എന്നാലും ഒരു കുടുംബം അനാഥായില്ലെ...? ഏത് മഹാപാതകിയാണാവോ അവനോടീ കൊലച്ചതി ചെയ്തത്?...''
അയാള്‍ പിന്നെയും എന്തൊക്കയോ പറയുന്നുണ്ടായിരുന്നു...
അപ്പോഴേക്കും ഒരലര്‍ച്ചയോടെ ആംബുലന്‍സെത്തി. ആളുകള്‍ നിന്നിടത്തുനിന്ന് ആ വീട്ടുമുറ്റത്തേക്ക് കൂട്ടത്തോടെനീങ്ങി. ആംബുലന്‍സ് വീട്ടുമുറ്റത്തേക്ക് പുറംതിരിഞ്ഞുനിന്നു. ഡോര്‍തുറന്ന് വെള്ളപുതച്ച മൃതദേഹം ചിലര്‍ചേര്‍ന്ന് പുറത്തേക്കു താങ്ങിയെടുത്തു. മുറ്റത്തു വലിച്ചുകെട്ടിയ പന്തലില്‍ ഒരുക്കിയിരുന്ന ടേബിളില്‍ അയാളെ കിടത്തി. അകത്തുനിന്നു കൂട്ടനിലവിളികളുയര്‍ന്നു. പുറത്തു കൂടിനിന്നവര്‍ ഒന്നിളകി. ആ കൂട്ടത്തില്‍ അജിയും ഇഴചേര്‍ന്നു. മൃതദേഹത്തിനുചുറ്റും ആളുകള്‍ വലയമായിനീങ്ങിക്കൊണ്ടിരുന്നു. ഒരു നോക്കേ നോക്കാന്‍കഴിഞ്ഞുള്ളൂ.കൂട്ടത്തില്‍നിന്നു പെട്ടെന്ന് തെന്നിനീങ്ങിനിന്നു.
തീരെ അവശനായ ഒരാള്‍, ആളുകളെ വകഞ്ഞുമാറ്റി മൃതദ്ദേഹത്തിനരികിലെത്തി. മരിച്ചുകിടക്കുന്നാളുടെ തലമുടിയില്‍ തൊട്ടുതലോടുന്ന അയാളുടെ ഉള്ള് തേങ്ങുന്നുണ്ടെന്ന് ആ കണ്ണുകളിലെ നനവ് വിളിച്ചുപറയുന്നുണ്ട്. അവിടെനിന്ന് ആ മനുഷ്യനെ പിടിച്ച്, ആരൊക്കയോച്ചേര്‍ന്ന ് ഒരു കസേരയില്‍ കൊണ്ടിരുത്തി.
അവിടത്തെ സംസാരത്തില്‍നിന്ന് അയാള്‍ ഭാസ്‌കരനുണ്ണിയുടെ അച്ഛനാണെന്നറിഞ്ഞു. സ്ത്രീകള്‍ താങ്ങിക്കൊണ്ടുവന്നത് അയാളുടെ അമ്മയെയാണെന്നു തോന്നുന്നു. പെറ്റവയറിന്റെ അടങ്ങാത്ത ഏങ്ങലടികള്‍, എണ്ണിപ്പറച്ചിലുകള്‍ അന്തരീക്ഷത്തെ കൂടുതല്‍ ശബ്ദമുഖരിതമാക്കി. പുറകേ ഭാര്യയേയും രണ്ടു പെണ്‍മക്കളേയും രണ്ടുമൂന്നു സ്ത്രീകള്‍ചേര്‍ന്ന് താങ്ങിയെടുത്തുകൊണ്ടുവന്ന് നിര്‍ത്തി. അവരുടെ അലര്‍ച്ചകളും പറച്ചിലുകളും കൂടിയായതോടെ കണ്ടുനില്‍ക്കാനാവാതെ പലരുടെയും കണ്ണുകള്‍ നനഞ്ഞു. ഇതെല്ലാംകണ്ടപ്പോള്‍ ഉള്ളില്‍ വല്ലാത്തൊരു വിങ്ങലനുഭവപ്പെട്ടു. തുറന്നിരിക്കുന്ന ആ കണ്ണുകളിലേക്ക് ഒരിക്കല്‍ക്കൂടി നോക്കി, പിന്‍തിരിഞ്ഞുനടന്നു...
അയാള്‍ ആരെയും കബളിപ്പിച്ചിട്ടില്ലെന്നു ഈ ലോകത്തോടു വിളിച്ചുപറയാന്‍ കഴിയുന്ന ഒരേയൊരാള്‍ താന്‍മാത്രമാണെന്ന് നിശ്ചയിച്ചുറപ്പിച്ചുകൊണ്ട,് അജി തിടുക്കപ്പെട്ട് ബൈക്കോടിച്ചുപ്പോയത് അവിടെകൂടിയവരാരും അറിഞ്ഞില്ല...
-------------------------------------------------------------------------
സുനില്‍ പി. മതിലകം, പ്രിന്റ്ഹൗസ് പബ്‌ളിക്കേഷന്‍സ്, പി.ഒ. മതിലകം,
തൃശൂര്‍-680 685 ഫോണ്‍: 964 559 30 84

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ