വായനയിലൂടെ നേടിയെടുത്ത അറിവ്, തന്റെ സ്വകാര്യമായ ഒരനുഭൂതിക്കുവേണ്ടി മാത്രമായല്ല നമുക്കുമുമ്പേ കടന്നുപോയവര്‍ ഉപയോഗപ്പെടുത്തിയത, താന്‍ ജീവിക്കുന്ന സമൂഹത്തിനുവേണ്ടി, തന്റെ സഹജീവികള്‍ക്കുവേണ്ടിയെല്ലാം അറിവിനെ ഉപയുക്തമാക്കി. അങ്ങനെയാണ് സ്വാതന്ത്ര്യസമരത്തെയും നവോത്ഥാനമുന്നേറ്റങ്ങളെയും പുരോഗമന പോരാട്ടങ്ങളെയും കൂടുതല്‍ ചലനാത്മകമാക്കിയത്. അങ്ങനെ നേടിയെടുത്ത പല അവകാശങ്ങളും അനുഭവിക്കാന്‍ അവരില്‍ പലര്‍ക്കും സാധിച്ചില്ലെങ്കിലും പിറകേ വന്നവര്‍ അതിന്റെ സൗജന്യം അനുഭവിച്ചു, അനുഭവിച്ചുകൊണ്ടിരിക്കുന്നു...
അത്തരം പ്രവര്‍ത്തനങ്ങളിലൂടെ, പോരാട്ടങ്ങളിലൂടെ കുടഞ്ഞുകളയുകയും തൂത്തെറിയുകയും ചെയ്ത പല മാമൂലുകളെയും എടുത്തണിയുവാനും പുനഃസ്ഥാപിക്കാനും പല തത്പരകക്ഷികളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന്. നേടിയെടുത്ത പല അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും തള്ളിപ്പറയുന്നു ഈ കൂട്ടര്‍.
ജീവിതവിജയം നേടാനും വെട്ടിപ്പിടിക്കാനുമുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളും വിളമ്പിവെക്കുന്ന പുസ്തകങ്ങള്‍ക്കും അത്തരം വായനയ്ക്കുമാണ് ഇന്നേറെ മാര്‍ക്കറ്റ് ലഭിക്കുന്നത്. - മറ്റൊരു വിഭാഗമാണെങ്കില്‍ കേവലം മത്സരപ്പരീക്ഷയുടെ കടമ്പ കടന്ന് സര്‍ക്കാര്‍ജോലി നേടിയെടുക്കുക എന്ന സങ്കുചിതമായ വായനയില്‍ മാത്രം അഭിരമിക്കുന്നു. അത്തരത്തില്‍ നേടിയെടുക്കുന്ന അറിവിന്റെ കുഴപ്പമാണ്, അവര്‍ നേടിയെടുത്ത സര്‍ക്കാര്‍ജോലിയുടെ ബലത്തില്‍, തന്റെ മുന്നില്‍ ഒരപേക്ഷയുമായി വന്നുനില്‍ക്കുന്ന സഹജീവിയെ പരുഷമായ വാക്കുകള്‍ ഉപയോഗിച്ച് നേരിടുന്നത്. വായനയിലൂടെ നേടുന്ന അറിവ് മനുഷ്യന്റെ നന്മയിലേക്കുള്ള വെട്ടമായിരിക്കണം എന്നുമാത്രം ഓര്‍മ്മപ്പെടുത്താനാണ് ഇത്രയും കുറിച്ചത്...
വായനയിലൂടെ നേടുന്ന അറിവ് മനുഷ്യന്റെ നന്മയിലേക്കുള്ള വെട്ടമായിരിക്കണം.....നന്മയുള്ള എഴുത്ത്...
മറുപടിഇല്ലാതാക്കൂhttp://misriyanisar.blogspot.ae/