കുട്ടികള്‍ക്കുള്ള കഥ
അച്ഛാച്ചന്റെ സൈക്കിള്‍
സുനില്‍.പി.മതിലകം
വീട്ടിലിപ്പൊ തനിച്ചാണ്. ടി.വി. റിമോട്ട് കിട്ടുന്നത് സമ്മാനം കിട്ടുന്നതുപോലെയാണെന്ന് അഭിജിത്ത് അന്നേരം ഓര്‍ത്തു. എന്നിട്ടും ഉള്ളിലൊരു സന്തോഷമില്ലായ്മ. കാര്‍ട്ടൂണ്‍ ചാനലുകളില്‍ മാറിമാറി പോയിക്കൊണ്ടിരുന്നപ്പോഴും അതിലൊരു മാറ്റമുണ്ടായില്ല. പുറത്തേക്കിറങ്ങി കളിക്കാമെന്നുവെച്ചാ ഒരു കൂട്ടം വിലക്കുകളാണ്. കൂട്ടുകാരുടെ ഒച്ചയോ അനക്കമോ ഇല്ല. അവരെല്ലാം എവിടെ പോയാവോ? എവിടെ പോകാന്‍, തന്നെപ്പോലെ അവരും വാതിലടച്ചങ്ങനെ ടി.വി.കാണുന്നുണ്ടാകും.
ട്ണിം...ട്ണിം...ട്ണിം...
പുറത്ത് സൈക്കിളിന്റെ ബെല്‍. തിടുക്കത്തിലെഴുന്നേറ്റ് വാതില്‍ തുറന്നു. പക്ഷേ, പുറത്ത് ആരെയും കണ്ടില്ല. റോഡെ ആരെങ്കിലും പോയതാകും. ഇനിയത് തനിക്ക് തോന്നിയതാകുമോ? അവന്‍ പിന്‍തിരിഞ്ഞു.
ട്ണിം... ട്ണിം... ട്ണിം...
വീണ്ടും ബെല്‍.
''അമ്പട കള്ളാ നീയായിരുന്നോ?!''
അത്ഭുതം അടക്കാനായില്ല. പോര്‍ച്ചിന്റെ ഒരു വശം ഒതുക്കിവെച്ചിരുന്ന അച്ഛാച്ചന്റെ സൈക്കിളിന്റെ ബെല്ലാണ് തനിയെ കിടന്നടിക്കുന്നത്.
അഭിജിത്ത് സൈക്കിളിന്റെ അരികിലേക്കിറങ്ങിച്ചെന്നു. അച്ഛാച്ചന്‍ മരണപ്പെട്ടതിനുശേഷം മൂപ്പര് പൂര്‍ണ്ണവിശ്രമത്തിലാണെന്നു തന്നെ പറയാം.
അച്ഛന്‍ ടൂവീലര്‍ വാങ്ങിയതോടെ സൈക്കിളിനെ കണ്ട ഭാവമേയില്ല. സൈക്കിളിനെ പാടേ മറന്നതുപോലെ. പൊടിയും മാറാലയും പിടിച്ചടക്കിയ സൈക്കിളില്‍ തുരുമ്പ് പറ്റാവുന്നിടത്തൊക്കെ പറ്റിക്കയറിയിട്ടുണ്ട്. പുറകുവശത്ത് പോയി ഒരു തുണി കഷണം എടുത്തുകൊണ്ടുവന്ന് സൈക്കിള്‍ തുടച്ചു വൃത്തിയാക്കാന്‍ തുടങ്ങി. വൃത്തിയായ സൈക്കിളിനെ അവന്‍ മെല്ലെ തലോടി.
ഈ സൈക്കിളിലിരുത്തി അച്ഛാച്ചന്‍ തന്നെ എവിടെയെല്ലാം കൊണ്ടുപോയിരിക്കുന്നു.
ഉത്സവപ്പറമ്പുകളിലെ മേളപെരുക്കത്തിനും ആനക്കാഴ്ചകള്‍ക്കും കച്ചവടക്കാര്‍ക്കുമിടയില്‍...
കണ്ടാലും കണ്ടാലും മതിവരാത്ത കടപ്പുറത്ത്...
അങ്ങാടിയിലെ രാമേട്ടന്റെ ചായക്കടയില്‍...
''നീയെന്തായിത്ര ആലോചിക്കുന്നതെന്ന് എനിക്കറിയാട്ട്വൊ...''
ശബ്ദം കേട്ടപ്പോ, തിരിഞ്ഞുനോക്കി. അടുത്താരുമില്ല.
''സംശയിക്കേണ്ട, ഞാന്‍ തന്നെ...''
സൈക്കിള്‍ പറഞ്ഞു.
സൈക്കിളിനോട് കൂടുതല്‍ വാത്സല്യം തോന്നി.
''നീയിങ്ങനെ തനിച്ച് വീടിനകത്തിരുന്നാ മുഷിയില്ലെ? ഇടക്ക് പുറത്തേക്കൊക്കെ ഇറങ്ങിക്കൂടെ...?''
''ഇറങ്ങണംന്ന് ആശയില്ലാതല്ല, ആരെങ്കിലും കൂട്ടുകൂടാന്‍ വേണ്ടെ? ഇനി ആരെങ്കിലും കൂട്ടുകൂടാന്‍ വന്നാപ്പിന്നെ അവര്‍ക്കില്ലാത്ത കുറ്റോം കുറവും പറയാനാ അച്ഛനും അമ്മയ്ക്കും തിടുക്കം. ഞാനായിട്ടെന്തിനാ അവര്‍ക്കൊക്കെ വഴക്കടിക്കണം. അതോണ്ടാ ഞാനിറങ്ങാത്തത്..''
''അതിനെന്താ, നിനക്കിപ്പൊ ഞാനുണ്ടല്ലോ. ഇനി നമുക്കൊന്ന് പുറത്തേക്കിറങ്ങാം. പതുക്കെയൊന്ന് എന്നെ താഴേയ്ക്ക് ഇറിക്കിക്കൊള്ളൂ...''
സൈക്കിളിനെ സ്റ്റാന്റില്‍ നിന്ന് തട്ടി, പുറത്തേക്കിറക്കി.
പുറത്തിറക്കിയ സൈക്കിളിനെ വീണ്ടും സ്റ്റാന്റില്‍ തന്നെ വെയ്ക്കാന്‍ തുടങ്ങവേ സൈക്കിള്‍ പറഞ്ഞു.
''ഇതിപ്പാ കാര്യം! ഇതിനാണോ ഞാന്‍ പുറത്തേക്കിറക്കാന്‍ പറഞ്ഞത്!
എനിക്കുമേല്‍ കയറി മുന്നോട്ട് ചവിട്ടിക്കോളൂ. സൈക്കിള്‍ ചവിട്ടാനൊക്കെ അച്ഛാച്ചന്‍ പഠിപ്പിച്ചിട്ടുണ്ടല്ലൊ. അമാന്തിക്കാണ്ട് കയറിക്കോളൂ. ബാക്കി കാര്യം ഞാനേറ്റെന്നെ...''
ഒട്ടും ശങ്കിക്കാതെ സൈക്കിളിലേക്ക് ചവിട്ടികയറി, മുന്നോട്ടാഞ്ഞ് ചവിട്ടി. സൈക്കിള്‍ നീങ്ങി.
വഴിക്കുവെച്ച് കൂടെ പഠിക്കുന്ന പലരേയും കണ്ടു. സൈക്കിള്‍ നിര്‍ത്തി സംസാരിച്ചു.
രാമേട്ടന്റെ കടയ്ക്ക് മുന്നിലെത്തിയപ്പോള്‍, സൈക്കിള്‍ പുറത്തുവെച്ച് അങ്ങോട്ടു കയറി.
ചായയും പരിപ്പുവടയും നിര്‍ബന്ധിച്ച് കഴിപ്പിച്ചാണ് രാമേട്ടന്‍ പറഞ്ഞുവിട്ടത്. പഴയ തിരക്കും വര്‍ത്തമാനവുമൊന്നും രാമേട്ടന്റെ കടയിലിപ്പോള്‍ കണ്ടില്ല. അച്ഛാച്ചനും കൂട്ടുകാരും കൂട്ടംകൂടിയിരിക്കുവാറുള്ള അമ്പലപറമ്പിലേക്കാണ് പിന്നീട് പോയത്. അമ്പലപറമ്പിലെ പൂഴിമണലിപ്പോള്‍ കോണ്‍ക്രീറ്റ് തറയോട് വിരിച്ച് കളര്‍ പൂശിയിരിക്കുന്നു. അമ്പലപറമ്പിലെ സായംസന്ധ്യ വല്ലാതെ മാറിപ്പോയതായി തോന്നി. രസവട്ടക്കൂട്ടങ്ങളൊന്നും അധികം കണ്ടില്ല.
ഒടുവില്‍ കടപ്പുറത്തെത്തിയിരിക്കുന്നു.
''നീ കൊള്ളാലോ, പഴയ സ്ഥലങ്ങളൊന്നും മറന്നിട്ടില്ലല്ലൊ... നമുക്കിനി ഒഴിവ് കിട്ടുമ്പോഴൊക്കെ ഇങ്ങനെ കറങ്ങാന്‍ വരട്ട്വൊ...'' സൈക്കിള്‍ പറഞ്ഞു.
''നീ, ആ സൈക്കിളെടുത്ത് വല്ല ആക്രി കച്ചവടക്കാരനും വരുമ്പോ കൊടുക്കണം. ഇനി അതൊന്നും കൊള്ളില്ല. സ്ഥലം കളയാന്‍ അതവിടെ ഇട്ടിട്ട് കാര്യല്ല.''
കഴിഞ്ഞദിവസം അമ്മയോട് അച്ഛന്‍ പറഞ്ഞ വാക്കുകള്‍ അന്നേരം ഓര്‍ത്തപ്പൊ സങ്കടമായി.
കടല്‍ ശാന്തമാണ്. കടലിന്റെ നീലിമയില്‍ കണ്ണുംനട്ടിരുന്നപ്പോ വല്ലൊത്തൊരു ആശ്വാസം തോന്നി.
നാളെ അച്ഛനോട് പറയണം
''എനിക്ക് സ്‌കൂളില്‍ പോകാന്‍ ഈ സൈക്കിള്‍ മതിയെന്ന''
തുരുമ്പെല്ലാം ഉരച്ച് വൃത്തിയാക്കി പെയിന്റടിച്ചാല്‍ ഇവന്‍ സുന്ദരക്കുട്ടനാവും.''
''നീയിപ്പോ വിചാരിച്ചത് എന്തെന്ന് എനിക്കറിയാം. ഏതായാലും നിന്റെ തീരുമാനം എന്നെ എത്ര ആഹ്‌ളാദിപ്പിച്ചെന്നോ... ഞാന്‍ ആക്രിക്കാരന് ഇരയുമാവില്ല, നിനക്കാണെങ്കില്‍ ഒരു കൂട്ടുമാകും''
സൈക്കിള്‍ പറഞ്ഞു.
അവര്‍ വീട്ടിലേക്ക് തിരിച്ചു...
('യൂറിക്ക' യില്‍ പ്രസിദ്ധീകരിച്ചത്...)

നല്ല കഥ
മറുപടിഇല്ലാതാക്കൂയുറീക്ക ഇപ്പോഴുമുണ്ടല്ലേ