കഥ
കറുത്ത ചിരി
സുനില്‍ പി.മതിലകം
''യെന്താച്ഛാ,ഒറ്റക്കിരുന്ന് വട്ടന്മാരെപ്പോലെ ചിരിക്ക്ണത്?!''
്മകളുടെ ചോദ്യം കേട്ടപ്പോഴാണ്, താന്‍ ഒറ്റക്കിരുന്ന് ചിരിക്കുകയായിരുന്നുവെന്ന് അറിഞ്ഞത്.
എങ്ങനെ ചിരിക്കാതിരിക്കും.നിങ്ങളാണെങ്കിലും മറിച്ചായിരിക്കില്ല.
ഒരു ആവശ്യംപരിഹരിച്ചു കിട്ടുന്നതിനായാണ് ഇന്നലെ ഇലക്ട്രിസിറ്റി ആഫീസില്‍ പോയത്. ചെന്നുകയറിയത്,അവന്റെ മുന്നിലും.നാലാംക്ളാസുവരെ ഞങ്ങളൊരുമിച്ച് പഠിച്ചിട്ടുണ്ട്.അന്നത്തെ ക്ളാസിലെ ഒരു സന്ദര്‍ഭമാണ് പൊടുന്നനെ ഓര്‍മ്മയിലോടിയെത്തിയത്.
''ആരോഗ്യം എന്നാലെന്ത്?''
മാഷിന്റെ ചോദ്യം.
''മത്തങ്ങയും കുമ്പളങ്ങയും മുരങ്ങാക്കായും കഴിച്ചാണ് ആരോഗ്യം ഉണ്ടാകുന്നത്.''
മത്തങ്ങപ്പോലെ തടിച്ചുകൊഴുത്തിരിക്കുന്ന അവന് ശങ്കിക്കാതെ പറഞ്ഞു.ക്ളാസില്‍ കൂട്ടച്ചിരി പടര്‍ന്നു.മാഷിന്റെ ചോദ്യത്തിനുത്തരം പറയേണ്ട അടുത്ത ഊഴം എന്റേതായിരുന്നു.
''രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം.''
ഞാനുത്തരം പറഞ്ഞപ്പോള്‍,തല്ലുകിട്ടിയത് അവനായിരുന്നു.
ഇന്നവന്, എഞ്ചനീയര്‍ കസേരയില്‍.
താനിന്ന്, പപ്പടം ഉണ്ടാക്കി വില്പനനടത്തുന്ന നിത്യവൃത്തികാരന്.
നിങ്ങ പറയ്,ഞാനങ്ങനെ ചിരിക്കാതിരിക്കും...

ആണിന്റെയും ആഞ്ഞിലിക്കുരുവിന്റെയും കാര്യം ഒന്നും പ്രവചിച്ചുകൂടാ...
മറുപടിഇല്ലാതാക്കൂമത്തങ്ങയും കുമ്പളങ്ങയും മുരങ്ങാക്കായും കഴിച്ചാണ് ആരോഗ്യം ഉണ്ടാകുന്നത്...
മറുപടിഇല്ലാതാക്കൂഅതാണ് ശരി എന്ന് ഇപ്പോഴെങ്കിലും മനസ്സിലായല്ലോ...