ഒരേട് എഴുതിച്ചേര്‍ക്കാന്‍...
എന്റെ വിദ്യാലയത്തില്‍ വീണ്ടുമെത്തിയപ്പോള്‍...
കേരളത്തിലെ പലയിടത്തായി ഒട്ടേറെ വേദികളില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും, സ്വന്തം നാട്ടിലെ പഠിച്ചിറങ്ങിയ വിദ്യാലയത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചത് ഇന്നലെയായിരുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനമാണ് എനിക്ക് നിര്‍വ്വഹിക്കാനുണ്ടായിരുന്നത്. വളരെ സന്തോഷകരമായ ഒരു മുഹൂര്‍ത്തമായിരുന്നു അത്.
ഞങ്ങളെ രസതന്ത്രം പഠിപ്പിച്ചിരുന്ന ഗ്രാസിയ ടീച്ചര്‍, മലയാളം പഠിപ്പിച്ചിട്ടുള്ള വിക്‌ടോറിയ ടീച്ചര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. മറ്റൊരു സവിശേഷത, ഇതേ വിദ്യാലയത്തില്‍ 6-ാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മകന്‍ അഭിയും സദസ്സില്‍ ഉണ്ടായിരുന്നു.
ഇതെല്ലാം പറഞ്ഞുകൊണ്ടാണ് ഞാന്‍ സംസാരം തുടങ്ങിയത്.
സാഹിത്യരചനയ്ക്ക്, പഴയകാലത്ത് ഞങ്ങള്‍ക്ക് ലഭിക്കാതെ പോയതും, ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതുമായ ചില സൗഭാഗ്യങ്ങള്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
ആരോടൊന്നും അത്ര ഇടപഴകാതെ, കഥയോകവിതയോ ഒരുവരിപോലും എഴുതാതെ, വളരെ ഒതുങ്ങി, തന്നിലേക്കു തന്നെ പരമാവധി ഉള്‍വലിഞ്ഞ ഒരു പ്രകൃതക്കാരനായ എന്നിലെ വിദ്യാര്‍ത്ഥി അന്നൊന്നും സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല. ഏതെങ്കിലും കാലത്ത് താന്‍ പഠിച്ച വിദ്യാലയത്തില്‍, ഒരിക്കള്‍ ഒരു പരിപാടിയുടെ ഉദ്ഘാടകനായി എത്തുമെന്ന്...
ഞങ്ങള്‍ പഠിച്ചകാലത്ത് ഗോപിമാഷ് നേതൃത്വം നല്കിയ ഒരു ഹരിതം ക്ലബ്ബ് ഉണ്ടായിരുന്നു. 8-ാം ക്ലാസില്‍ വെച്ച് ഞാനതില്‍ അംഗമായിരുന്നു. അന്ന് ഞാന്‍ നട്ട്, വെള്ളം കോരിയൊഴിച്ച്, സംരംക്ഷിച്ചു വളര്‍ത്തിയെടുത്ത ഒരു വന്‍മരം ഇന്ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ തല ഉയര്‍ത്തി, പടര്‍ന്ന് പന്തലിച്ച് തണലേകി നില്ക്കുന്ന കാര്യം വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. ഇന്ന് പല സുഹൃത്തുക്കളോടും പറയാറുണ്ട്, അത് താന്‍ നട്ടുവളര്‍ത്തിയ മരമാണെന്ന്. ഇത്തരം ഓര്‍മ്മകള്‍ വിദ്യാലയത്തില്‍ പഠികളിറങ്ങുമ്പോള്‍ അവശേഷിപ്പിക്കാന്‍ ഓരോ വിദ്യാര്‍ത്ഥികള്‍ക്കും കഴിയണമെന്നും അവരോട് പറഞ്ഞു.
ഈ എളിയവനെ അവിടേയ്ക്ക് ക്ഷണിച്ച മതിലകം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ അധ്യാപകന്‍ ജോസ്മാഷിനോട് പ്രത്യേകം നന്ദി പറയുന്നു. ഓര്‍മ്മയുടെ പുസ്തകത്തില്‍ സന്തോഷത്തിന്റെ, അഭിമാനത്തിന്റെ ഒരേട് എഴുതിച്ചേര്‍ക്കാന്‍ അവസരം നല്കിയതിന്...
ഇനിയും ഇതുപോലെ കുടുതൽ മരങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകട്ടെ എന്നാശിക്കുന്നു മാഷേ :)
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഗുരുക്കന്മാരുടെ മുൻപിൽ ഒരു അതിഥിയായെത്തുന്നത് ഭാഗ്യം തന്നെ. തുടർന്നും സിദ്ധിയ്ക്കട്ടെ ഇതുപോലവസരങ്ങൾ....
മറുപടിഇല്ലാതാക്കൂഭാഗ്യവാന് !! ഇങ്ങനെ ഒരു അവസരം ലഭിച്ചില്ലെ..
മറുപടിഇല്ലാതാക്കൂനല്ല എഴുത്
മറുപടിഇല്ലാതാക്കൂആശംസകൾ
മരങ്ങൾ നട്ടാൽ ഏറ്റവും നല്ല ഒർമയുടെ പ്രതിമ തന്നെയാണ്, അതിലുപരി തണലും മറ്റും എല്ലാം എല്ലാം ആണ് ഓരോ മരവും..........