സദാചാര പോലീസ്
സദാചാര പോലീസ്നമുക്ക് വേണ്ട!
നമ്മുടെ നാട്ടില്‍ 'സദാചാര പോലീസ്' എന്ന ക്രിമിനല്‍ സംഘം നിയമം കൈയിലെടുക്കാന്‍തുടങ്ങിയിട്ട് നാളുകളേറെയായി. 'പ്രതി'കളെപിടികൂടിശിക്ഷവിധിക്കുന്ന'സമാന്തരകോടതി'കളുടെഅഴിഞ്ഞാട്ടം സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്നു.പ്രായപൂര്‍ത്തിയായ ഒരാണും പെണ്ണും സംസാരിച്ചാല്‍, ഒരുമിച്ച് യാത്രചെയ്താല്‍, ഒന്നിച്ച് സിനിമകണ്ടാല്‍, ഒരുവീട്ടില്‍ അന്തിയുറങ്ങിയാല്‍ 'സദാചാര പോലീസ്' എന്ന പകല്മാന്യന്മാര് രംഗത്തവതരിച്ച്, ആക്രമണം നടത്തുന്നു. സംഘാക്രമണത്തില്‍ കൊല്ലപ്പെടുന്ന സംഭവങ്ങളും ചിലരെ ആത്മഹത്യയിലേക്ക് കുരുക്കൊരുക്കി കൊടുക്കുന്നതും കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നതുമായ സംഭവങ്ങളും ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജാതി-മത-രാഷ്ട്രീയ സംഘടനകളുടെ മറവിലും ഇത്തരക്കാര്‍ അഴിഞ്ഞാടുന്നു. വ്യക്തിവൈരം തീര്‍ക്കാനും ചില തല്പരകക്ഷികള് ഇതിനെ ഉപയോഗപ്പെടുത്തുന്നു.
ഇത്തരം 'സദാചാര പോലീസ്' ചമയുന്നവരില്‍ പലരും കപടസദാചാരവാദികളാണ്. ഒരു സ്ത്രീശരീരം കൈയില്‍ അകപ്പെട്ടാല്‍ ഈ സദാചാരവാദികള്‍ എടുത്തണിഞ്ഞ മുഖംമൂടി വലിച്ചെറിയാന്‍ യാതൊരു ങ്കോചവും കാണിക്കില്ലെന്ന് നമുക്കറിയാം.
ഇതെഴുതുന്നയാളും സുഹൃത്തും കൂടി എറണാകുളം ജില്ലയുടെ തീരപ്രദേശത്തുകൂടി ടൂവീലറില്‍ സഞ്ചരിക്കവേ, ഒരു സംഭവത്തിന് ദൃക്സാക്ഷിയാകേണ്ടിവന്നത് ഈ അടുത്തകാലത്താണ്.
പുഴയോരത്തെ ഒരൊഴിഞ്ഞിടത്ത് ഒരു പെണ്‍കുട്ടിയേയും പുരുഷനേയും ആളുകള്‍ തടഞ്ഞുവച്ചിരിക്കുകയാണ്. അവര്‍ അവിടെ 'വ്യഭിചരിക്കാന്‍'വന്നുവെന്നാണ് കൂട്ടം കൂടിയവര്‍ ആരോപിക്കുന്നത്. ആരോപണം പിടിക്കപ്പെട്ടവര്‍ നിഷേധിക്കുന്നുണ്ട്. ചിലര്‍ ഫോണ്‍ ചെയ്ത് പോലീസിനെ വിളിക്കുന്നു. മറ്റുചിലര്‍ അവരുടെ മൊബൈല്‍ ഫോണിലൂടെ അകലെയുള്ള സുഹൃത്തുക്കളെ വിളിച്ചുവരുത്തുന്നു. വിരലില്‍ എണ്ണാവുന്ന ആളുകള്‍ ഉണ്ടായിരുന്ന വിജനമായ ആ സ്ഥലത്ത് മിനിറ്റുകള്‍ക്കകം കാറിലും ടൂവീലറിലുമായി ചെറുപ്പക്കാരുടെ വലിയൊരു കൂട്ടം എത്തിച്ചേരുന്നു. കൈകൊണ്ട് മുഖത്തടിച്ചുകൊണ്ടുള്ള ചോദ്യംചെയ്യലും വിചാരണയും ആള്‍ക്കൂട്ടത്തില്‍നിന്നും അവര്‍ ഏറ്റുവാങ്ങുന്നു. പോലീസ് വന്ന് കൊണ്ടുപോകുന്നതുവരെ തടഞ്ഞുവെച്ചവരെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ മത്സരിക്കുന്നവരേയും അവിടെ കണ്ടു.
ആ നിമിഷം ഓര്‍ക്കുകയായിരുന്നു, ഇവരില്‍ എത്രപേര്‍ പാപം ചെയ്യാത്തവരുണ്ടാകുമെന്ന്?
പ്രായപൂര്‍ത്തിയായ ഒരാണും പെണ്ണും പുഴയോരത്തിരുന്ന് ഇവര്‍ ആരോപിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്താല്‍, ആ നാട്ടിലെ സദാചാര ഘടനയ്ക്ക് ഏതെങ്കിലും വിധത്തിലുള്ള തകരാര്‍ സംഭവിക്കുമെന്നുള്ള ആശങ്കയൊന്നുമല്ല അവിടെ പ്രകടമായത്. 'കിട്ടാത്ത മുന്തിരി പുളിക്കും'എന്നുള്ള മനോഭാവവും മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് കടന്നുചെല്ലാനും പ്രശ്നങ്ങളുണ്ടാക്കുവാനുള്ള അമിതാവേശവുമാണ് ഇത്തരക്കാരെ നയിക്കുന്നതെന്ന് നമുക്ക് പകല്‍പോലെ വ്യക്തമാകും.
സമൂഹത്തെ ബാധിക്കുന്ന തരത്തില്‍ തെറ്റായ സ്ത്രീപുരുഷബന്ധങ്ങളേയും പ്രവൃത്തികളേയും കണ്ടില്ലെന്ന് നടിക്കണമെന്നോ പ്രോത്സാഹിപ്പിക്കണമെന്നോയല്ല പറഞ്ഞുവരുന്നത്. ഇവിടെ ഒരു നിയമപരിപാലന വ്യവസ്ഥയും സംവിധാനങ്ങളുണ്ട്. ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന ഇവരുടെ ഉത്തരവാദപ്പെട്ട കുടുംബാംഗങ്ങളുണ്ട്. അവയെല്ലാം തിരസ്കരിച്ചുകൊണ്ട് സ്വയം പോലീസ് ചമയാനും, സ്വയം കോടതി ഉണ്ടാക്കി ശിക്ഷ വിധിക്കാനുമുള്ള നീക്കങ്ങള്‍ അനുവദിക്കപ്പെടാന്‍ പാടില്ല. അത് സദാചാരത്തിന്റെ പേരിലായാലും കൊലപാതകത്തിന്റെ പേരിലായാലും... ഇതെല്ലാം വാര്‍ത്താമാധ്യമങ്ങള്‍ക്കും ബാധകമാണ്.
സുനില്‍ പി.മതിലകം
എഡിറ്റോറിയല്‍
വിശകലനം മാസിക
2012 ജൂണ്‍ ലക്കം
ഇന്നത്തെ കാലത്ത് കൂടുതല്‍ പ്രസക്തമായ ഒരു വിഷയം. കൂടുതല്‍ എഴുതുക സഹോദരാ.
മറുപടിഇല്ലാതാക്കൂസ്വന്തം വീടിന്റെ വാതിലുകള്‍ മലര്ക്കെതുറന്നിരിക്കുന്നത് കാണാതെ ആരാന്റെ വീടിന്റെ ജനല്പ്പാളികള് തുറക്കുന്നുണ്ടോ എന്ന് കണ്ണുനട്ട് കാത്തിരിക്കുന്ന ചെറ്റകള്..
മറുപടിഇല്ലാതാക്കൂഈ വേര്‍ഡ് വെരിഫിക്കേഷനും കുന്തോമൊക്കെ വച്ചിരുന്നാ ഒരു കുഞ്ഞുങ്ങളും കമന്റിടാന്‍ ശ്രമിക്കില്ല...
മറുപടിഇല്ലാതാക്കൂഅടുത്തയിടെയായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട ഒരു പദമാണ് സദാചാരം. വേണ്ടിടത്തും, അല്ലാത്തിടത്തും ഉപയോഗിച്ച് അതിന്റെ യഥാര്‍ത്ഥ അര്‍ഥം എന്താണെന്ന് അറിയാത്ത അവസ്ഥയായി.
മറുപടിഇല്ലാതാക്കൂആശംസകള്..