അനുസ്‌മരണം
മുല്ലനേഴി മാഷിന്
ആചാരവെടിയാവശ്യമില്ല...
സുനില്‍ പി. മതിലകം
കഥാകൃത്ത് അശോകന്‍ ചരുവില്‍ വിശേഷിപ്പിച്ചതുപോലെ കാവ്യത്തിന്റെ സ്‌നേഹരൂപമായ മുല്ലനേഴി, കവി എന്നതിലുപരി മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തമൂല്യകള്‍ പരിരക്ഷിച്ചുപോന്ന വ്യക്തിത്വത്തിനുടമകൂടിയായിരുന്നു. ചെറിയവരെന്നോ വലിയവരെന്നോ ഉള്ള പരിഗണന തീരെയില്ലാത്ത, എഴുത്തുകാരുടെ പതിവുജാഢകള്‍ അണിയാത്ത ഒരതുല്യപ്രതിഭാശാലിയാണ് നമുക്കിടയില്‍ നിന്ന് പൊടുന്നനെ മറഞ്ഞുപോയത്.
എഴുത്തിലും പ്രസംഗത്തിലും ഒതുങ്ങി മാറിനില്‌ക്കുന്ന പ്രകൃതക്കാരനായിരുന്നില്ല അദ്ദേഹം, മികച്ചൊരു സാംസ്‌കാരിക-രാഷ്‌ട്രിയ പ്രവര്‍ത്തകനും മുന്നണിപോരാളിയും കൂടിയായിരുന്നു.
കവി, നടന്‍, ഗാനരചയിതാവ്, അധ്യാപകന്‍ എന്നീനിലകളില്‍ സര്‍ഗ്ഗവൈഭവം തെളിയിച്ച മുല്ലന്‍മാഷെന്ന് അടുപ്പകാര്‍ വിളിക്കുന്ന മുല്ലനേഴി നീലകണ്‌ഠന്‍ കവിതകളും ഗാനങ്ങളും നാടകഗാനങ്ങളും നാടോടിഗാനങ്ങളും മലയാളത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.
അടുത്തിടെ അന്തരിച്ച ചലച്ചിത്രകാരന്‍ അസീസിന്റെ ഞാവല്‍പ്പഴം എന്നസിനിമയ്‌ക്കുവേണ്ടി ശ്യാം സംഗീതം നല്‌കിയ `കറുകറുത്തൊരു പെണ്ണാണ്...' എന്ന ഗാനത്തിന്റെ രചനയിലൂടെയാണ് മുല്ലനേഴിമാഷ് ശ്രദ്ധേയനാകുന്നത്. സാക്ഷരതാപ്രസ്ഥാനകാലത്ത് `നേരം ഒട്ടും വൈകിയില്ല,കൂട്ടുകാരെ പോരൂ...' എന്ന ഗാനം ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.
മുല്ലനേഴിയുടെ മരണത്തില്‍ ഔദ്യോഗികബഹുമതികള്‍ ലഭിച്ചില്ലെന്ന മുറവിളി ഇതെഴുതുമ്പോഴും കെട്ടടങ്ങിയിട്ടില്ല. ആര്‍ക്കുവേണം ഈ ബഹുമതി? എ.അയ്യപ്പന് ലഭിച്ച ഔദ്യോഗിക ബഹുമതിയെ നമ്മളിലേറെ പേര്‍ വിമര്‍ശിച്ചതാണ്. എഴുത്തുകാര്‍ക്ക് ആചാരവെടിയുടെ ആവശ്യമുണ്ടോ എന്ന് നമ്മള്‍ പലവട്ടം ചര്‍ച്ച ചെയ്‌തതുമാണ്. പ്രതിഭാധനരായവരുടെ രചനകള്‍ കാലത്തെ അതിജീവിക്കുകതന്നെ ചെയ്യും. അധികാര ഭ്രമത്തോടെ അധികാരികളുടെ പുറകെ നടന്ന ഒരാളായിരുന്നില്ല മുല്ലനേഴി മാഷ്. അവര്‍ക്ക് മുന്‍പെ തന്നെയാണ് മാഷെന്നും നടന്നിട്ടുള്ളത്.
മാഷിന്റെ സ്‌നേഹവാത്സല്യം അടുത്തറിഞ്ഞിട്ടുള്ള ഈ എളിയവന്റെ സ്‌മരണാഞ്‌ജലികള്‍...

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ