പോസ്റ്റുകള്‍

കഥ / കേട്/ സുനിൽ പി. മതിലകം

ഇമേജ്
കഥ കേട് സുനിൽ പി. മതിലകം കേടായ മിക്സി എന്തൊക്കയോ സൂത്രവിദ്യകളുപയോഗിച്ച്  വർക്ക് ചെയ്യിക്കുകയും അതിൽ കറിക്കൂട്ട് അരയ്ക്കുകയും ചെയ്യുന്ന അവളെ കണ്ടപ്പോൾ അയാൾ ഓർത്തത്  എത്ര ദിവസമായി അതുകൊണ്ടുപോയൊന്ന് റിപ്പയർ ചെയ്യാൻ പറഞ്ഞതിനെക്കുറിച്ചാണ്. തൻ്റെ അലസത  കാരണം അതിനായില്ലെന്ന കുറ്റബോധത്തോടെ അവളുടെ അരികിലേക്ക് ചെന്നു. " പുതിയൊരണ്ണം വാങ്ങാം. ഇത് എത്ര പണിതാലും ശരിയാ വത്തില്ല. കാശ് കളയാമെന്ന് മാത്രം. " അവൾ മുഖമുയർത്തി അയാളെയൊന്ന് നോക്കി. "ഇത് കളയേ ... യെത്ര കഷ്ടപ്പെട്ടാണ് ഞാനിത് വാങ്ങിയതെന്നറിയോ? ശരിയാക്കിയെടുത്താ ഉപയോഗിക്കാൻ പറ്റണ്തല്ലേ? പിന്നെന്തിനാ പുതിയത്? ഒന്നാലോചിച്ചാ, ഈ മിക്സിപ്പോലെ തന്നെയാ, എൻ്റെവസ്ഥയും. എത്ര നാളായി ചികിത്സകൾ മാറിമാറി നടത്തുന്നത്. ഒന്ന് ഭേദമാകും വീണ്ടും വരും..." അവളുടെ ആ വാക്കുകളിൽ തട്ടിത്തടഞ്ഞ് വീഴാതിരിക്കുവാൻ അയാളേറെ പ്രയാസപ്പെട്ടു.

ഇതിഹാസ മതിലകം - ഒരു വായന

ഇമേജ്
'ഇതിഹാസ മതിലകം ചരിത്രവും വർത്തമാനവും' എന്ന ഗ്രന്ഥത്തിലൂടെ  മതിലകം തന്നെ ഇതിഹാസമായി കൽപ്പിച്ചിരിക്കുകയാണ് സുനിൽ പി മതിലകം. ഒരു ദേശത്ത് ജനിച്ചു വളർന്ന് തൻ്റെ കർമ്മങ്ങൾ കൊണ്ട് കാലത്തിൻ്റെ കയ്യൊപ്പ് ചാർത്താൻ സാധിച്ച എഴുത്തുകാരനും പ്രസാധകനും പത്രാധിപനുമാണ് സുനിൽ പി. മതിലകം. 'ഇതിഹാസ മതിലകം - ചരിത്രവും വർത്തമാനവും' എന്ന ഗ്രന്ഥരചനയിലൂടെ എഴുത്തുകാരൻ ഒരു പൊൻകിരീടം ചാർത്തിയിരിക്കുകയാണ്. തൃശ്ശൂർ ജില്ലയിലെ മതിലകം ദേശത്തിന്റെ ചരിത്രവും സംസ്കാരവും സമകാലിക സംഭവങ്ങളും എല്ലാം ചേർത്ത് ഭംഗിയായി ഈ ഗ്രന്ഥത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നു.  ഇതിനെ ബൃഹത്തായ ഗവേഷണ പ്രബന്ധമായി കാണേണ്ടിയിരിക്കുന്നു. അത്രമാത്രം സമർപ്പിതമായ രേഖപ്പെടുത്തലാണ് 'ഇതിഹാസം മതിലക'ത്തിലൂടെ ഗ്രന്ഥകാരൻ നടത്തിയിട്ടുള്ളത്.   ഒരു ദേശത്തിൻ്റെ മണ്ണ് മുതൽ സാധാരണ മനുഷ്യർ വരെ, പ്രാചീന ചരിത്രം മുതൽ വർത്തമാനകാലം വരെ, അതിലെ ഓരോ ബിന്ദുവും സൂക്ഷ്മമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.  പതിനാല് ഭാഗങ്ങളും 504 പേജുകളുമുളള ഈ ബൃഹത് കൃതി മതിലകത്തിന്റെ ഒരു വിജ്ഞാനകോശമാണ്. മതിലകത്തെ സംബന്ധിച്ച എന്തും നമുക്ക് ഈ കൃതിയിൽ നിന്ന് വായിച്ചെടുക്കാം. ഒ...

ഇതിഹാസ മതിലകം - ചരിത്രവും വർത്തമാനവും

ഇമേജ്
ഒരു ദേശത്തിൻ്റെ ഹൃദയസ്പന്ദനം ✒️ റജീന റഹ്‌മാൻ ഒരു ദേശത്തിന്റെ അത്മാവിനെയാണ് അതിന്റെ ചരിത്രം പ്രതിനിധീകരിക്കുന്നത്. തൃശൂർ ജില്ലയിലെ മതിലകം എന്ന പ്രാദേശിക ഭൂഭാഗം പൗരാണികതയുടെ താളത്തിൽ നിന്ന് സമകാലിക യാഥാർത്ഥ്യത്തിലേക്ക് കാലചക്രം വഴുതിച്ചെന്നു വരയ്ക്കുന്ന കൃതിയാണ് 'ഇതിഹാസ മതിലകം -ചരിത്രവും വർത്തമാനവും' എഴുത്തുകാരനായ സുനിൽ പി. മതിലകം തന്റെ സമഗ്രമായ ഗവേഷണശ്രമത്തിലൂടെ നാടിന്റെ മുഴുവൻ ദിശകളിലും ആഴത്തിൽ സ്പർശിച്ചെഴുതിയ ഈ കൃതി ജനകീയ ചരിത്രരചനയുടെ ഒരു മികവുറ്റ മാതൃകയാണ് എന്നു പറയാം. ചിലപ്പതികാരത്തിലെ ജൈന കാവ്യസന്ദർഭങ്ങൾ മുതൽ അയ്യപ്പന്റെ മിശ്രഭോജനത്തിൽ ഉൾപ്പെട്ട മത സംഹിതാപരമായ മാറ്റങ്ങളെയും, ക്രൈസ്തവ പള്ളികളെയും ക്ഷേത്രങ്ങളെയും മുസ്ലീം മസ്ജിദുകളെയും, മറ്റ് ജാതി മത ആചാരപരിഷ്കാരചലനങ്ങളെയും ഇതിൽ വരച്ചുകാട്ടുന്നു. രാകേഷ് നാഥ് തന്റെ അവതാരികയിൽ ഈ കൃതിയെ സത്യാന്വേഷണത്തിന്റെയും ചരിത്രബോധത്തിന്റെയും ഒരു കരുത്തുറ്റ തെളിവായി വിശകലനം ചെയ്യുന്നു. മതിലകത്തെ വിദ്യാഭ്യാസ, സാമൂഹിക, കായിക, പരിസ്ഥിതി, സാംസ്കാരിക മേഖലകളെ പറ്റിയുള്ള സംഗ്രഹം മാത്രമല്ല, രാഷ്ട്രീയ സംഘർഷങ്ങളും ആരോഗ്യരംഗത്തുണ്ടായ മാറ്റങ...

Sunil P Mathilakam

ഇമേജ്
സുനില്‍ പി. മതിലകം 1972-ല്‍ മതിലകത്ത് ജനനം. അടിപറമ്പില്‍ പ്രഭാകരന്‍, ദേവയാനി എന്നിവര്‍ മാതാപിതാക്കള്‍. മതിലകം സെന്റ് ജോസഫ്‌സ് ഹൈസ്‌ക്കൂള്‍, കൊടുങ്ങല്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പഠനം. കേരള ഗവണ്‍മെന്റ് കെ.ജി.ടി. ഇ. (ഡ്രോയിംഗ് & പെയിന്റിംഗ്), പത്രപ്രവര്‍ത്തനം എന്നിവയില്‍ പരിശീലനം നേടി. കൃതികള്‍: വിയോഗത്തിന്റെ ബാക്കി, കര, കര്‍ക്കിടകം, കുത്തിവരകള്‍, അരങ്ങില്‍നിന്നും അടുക്കളയിലേക്ക് (കഥാസമാഹാരങ്ങള്‍) അച്ചുട്ടിയുടെ സാഹസങ്ങള്‍, കൊതുമ്പുവള്ളം, ഒഴിവുകാലത്തിന്റെ ഓര്‍മ്മച്ചെപ്പില്‍, (നോവല്‍- ബാലസാഹിത്യം), ആകാശമിഠായി, മാനം തൊടുന്ന മരം (കഥകള്‍-ബാലസാഹിത്യം), കാലത്തിന്റെ ചുരുക്കെഴുത്തുകള്‍ (പത്രാധിപക്കുറിപ്പുകള്‍), ഹൃദയം തൊടുന്ന വിരലുകള്‍ (നോവല്‍), ഗുരുഭാഷണങ്ങളിലെ നര്‍മ്മസാരം (സമാഹരണ കൃതി), Sweet stories(English children's Literatere), ഇതിഹാസ മതിലകം ചരിത്രവും വര്‍ത്തമാനവും (പ്രാദേശിക ചരിത്രം). പുരസ്‌കാരങ്ങള്‍:  യുവകലാസാഹിതി വി.പി. മുഹമ്മദലി കഥാപുരസ്‌കാരം, മികച്ച ഗ്രന്ഥശാലാപ്രവര്‍ത്തകനുള്ള തൃശൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ കെ.പി.എന്‍. നമ്പീശന്‍ പുരസ്‌കാരം, വല്ലച്ചിറ യ...

കല്ലിൽ ഒളിഞ്ഞിരുന്നത്

ഇമേജ്
കുട്ടികൾക്കൊരു കഥ കല്ലില്‍ ഒളിഞ്ഞിരുന്നത് ✒️  സുനില്‍ പി. മതിലകം കുഞ്ഞനാനയുടെയും കുഞ്ഞനുറുമ്പിന്റെയും പ്രഭാതസവാരിക്കിടയിലാണ് ഒരു വലിയ കരിങ്കല്ല് ശ്രദ്ധയില്‍പ്പെട്ടത്. ഇതിനു മുമ്പൊന്നും ഇതിവിടെ കണ്ടിട്ടില്ലെന്നവരോര്‍ത്തു. '' ഇതാരപ്പാ, ഈവഴീല് കൊണ്ടിട്ടത്''? കുഞ്ഞനാന കുഞ്ഞനുറുമ്പിനോടു തിരക്കി. ''ഏതോയൊരു ശില്‍പ്പിയായിരിക്കും കൊണ്ടിട്ടത്.'' കുഞ്ഞനുറമ്പ് തൻ്റെ വിവരം വെളിപ്പെടുത്തുന്ന ഗൗരവത്തോടെ പറഞ്ഞു. '' ശില്‍പ്പിയോ, അതാരടാ നമ്മളറിയാത്തൊരു പുതിയ കക്ഷി...'' കുഞ്ഞനാന ആകാംഷയോടെ ആരാഞ്ഞു. '' അതയേ, കലാകാരനെന്നൊക്കെ കേട്ടിട്ടണ്ടൊ. എന്നേം നിന്നേം ഒക്കെ പുസ്തകത്തിലൊക്കെ വരയ്ക്കണപോലെ കല്ലില്‍ ശില്‍പ്പം കൊത്തിയെടുക്കുന്ന കലാകാരനാണ് ഈ ശില്‍പ്പി'' കല്ലിന്മേല്‍ പിടിച്ചു വേച്ചു കയറിയ കുഞ്ഞനുറുമ്പ് എവറസ്റ്റ് കീഴടക്കിയവനെപ്പോലെ ഞെളിഞ്ഞുനിന്ന്, കുഞ്ഞനാനയോടായി പറഞ്ഞു. '' ഈ  വെറുമൊരു കരിങ്കല്ലിന്മേലാ കല... !'' കുഞ്ഞനാനയുടെ സന്ദേഹം ഇപ്പോഴും വിട്ടകന്നിട്ടില്ല. '' നിന്നെ പറഞ്ഞു മനസ്സിലാക്കാന്‍ എന്നെക്കൊണ്ടാവില്ലേ.....

ഈ അവഹേളനത്തെ നേരിടണം

ഈ അവഹേളനത്തെ നേരിടണം   സുനില്‍ പി. മതിലകം  തമിഴന്റെ ഭാഷാപ്രേമത്തെ പഴിക്കാന്‍ മിടുക്കരായ മലയാളികള്‍, മലയാളത്തിന്‌ പിഴയിട്ടപ്പോഴും മിണ്ടാത്തതില്‍ അത്ഭുതപ്പെടാനില്ല. ലോകോത്തരങ്ങളായ നൂറ്‌ കാര്യങ്ങളുള്ളപ്പോള്‍ എന്തു മലയാളം? എന്തു പിഴ! സ്‌കൂളില്‍ മലയാളം സംസാരിച്ചതിന്‌ വിദ്യാര്‍ത്ഥിയെ തലമൊട്ടയടിച്ചുവിട്ട നാടാണിത്‌! ഇവിടെത്തെ മലയാളത്തിനും മലയാളിക്കും മാനക്കേടുണ്ടാക്കുന്ന മറ്റൊരു സംഭവം കൂടി. മാളയിലെ ഹോളിഗ്രേഡ്‌ സ്‌കൂളാണ്‌ മലയാളം സംസാരിച്ചതിന്‌ നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക്‌ പിഴയടക്കല്‍ ശിക്ഷ വിധിച്ചത്‌! ഇവരെയോര്‍ത്ത്‌ നമുക്ക്‌ ലജ്ജിക്കാം. മലയാളികള്‍ പഠിക്കുന്ന, മലയാളത്തിന്റെ മാതൃഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയത്തിന്‌ ഭാഷയെ നിന്ദിക്കുന്ന ശിക്ഷവിധിക്കാന്‍ ആരാണ്‌ അധികാരം കൊടുത്തത്‌? ഇവരെയൊക്കെ കയറൂരിവിടുന്ന, മലയാളത്തെ ഒന്നാം ഭാഷയാണെന്ന്‌ ഉത്തരവിറക്കിയ നമ്മുടെ വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരുമാണ്‌ ഇതിന്‌ മറുപടി നല്‌കേണ്ടത്‌. മലയാളിക്കല്ലാതെ, ഒരു നാട്ടിലും സ്വന്തം ഭാഷയോടുള്ള ഇത്തരത്തിലുള്ള അവഹേളനത്തെ ലാഘവത്തോടെ സമീപിക്കാനോ ഭാഷാ ഭ്രാന്തെന്ന്‌ പറഞ്ഞ്‌ പുച്ഛിക്കാനോ...

റഹ്‌മാന്‍ വാടാനപ്പള്ളി

ഇമേജ്
അനുസ്‌മരണം കഥാകൃത്ത്‌ റഹ്‌മാന്‍ വാടാനപ്പള്ളി സുനില്‍ പി. മതിലകം എഴുത്തുകാരന്‍ റഹ്‌മാന്‍ വാടാനപ്പള്ളി ആഗസ്റ്റ്‌ 2ന്‌ ഈ ദുനിയാവില്‍ നിന്ന്‌ വിടവാങ്ങി. കഥാകൃത്ത്‌,നോവലിസ്റ്റ്‌ എന്നീ നിലകളില്‍ മലയാളസാഹിത്യത്തില്‍ തന്റേതായ ഒരിടം സൃഷ്‌ടിച്ചാണ്‌ അദ്ദേഹം നമ്മോട്‌ വിടപ്പറഞ്ഞത്‌. ഒരിക്കല്‍ റഹ്‌മാന്‍ വാടാനപ്പള്ളിയുടെ കഥ വായിച്ച്‌ പ്രൊഫ.എം.കൃഷ്‌ണന്‍നായര്‍ സാഹിത്യ വാരഫലത്തില്‍ ഇങ്ങനെ രേഖപ്പെടുത്തി: ``ജീവിതത്തിലെ വൈരുദ്ധ്യങ്ങള്‍ നോക്കി റഹ്‌മാന്‍ വാടാനപ്പള്ളി ചിരിക്കുന്നു. ആ ചിരി ഹൃദ്യമാണ്‌'' ജീവിതത്തിലെ വൈരുദ്ധ്യങ്ങളായിരുന്നു റഹ്‌മാന്‍ കഥകളില്‍ മുഖ്യപ്രമേയങ്ങള്‍. മലയാളനാട്‌, ചന്ദ്രിക, ദേശാഭിമാനി, ജനയുഗം തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങളില്‍ നോവലുകളും കഥകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ അദ്ദേഹത്തോട്‌ അകലം പാലിച്ചുവെങ്കിലും തന്റെ എഴുത്തിനെ അതൊന്നും ബാധിക്കാതെ പരിരക്ഷിച്ചുപോന്നു. മൂടല്‍മഞ്ഞ്‌. ഒഴുക്ക്‌, സുന്ദരമായ നുണ, കാലത്തിന്റെ കരയില്‍ നിന്ന്‌, അവസാനത്തെ അദ്ധ്യായം എന്നീ നോവലുകളും ഹൗ!, കഴുത എന്നീ കഥാസമാഹാരങ്ങളും പ്രസിദ്ധീകരിക്കപ...

ബഷീര്‍ സാഹിത്യത്തിലെ 'വിശപ്പ്'

ഇമേജ്
ബഷീര്‍ സാഹിത്യത്തിലെ 'വിശപ്പ്' സുനില്‍ പി. മതിലകം മലയാള സാഹിത്യത്തില്‍ ഇന്നും ഏറെ വായിക്കപ്പെടുന്ന, ചര്‍ച്ചചെയ്യപ്പെടുന്ന എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. പഴയ തലമുറക്കാര്‍ക്കു മാത്രമല്ല പുതിയ തലമുറക്കാരായ വായനക്കാര്‍ക്കും ബഷീര്‍ സാഹിത്യം പ്രിയങ്കരം തന്നെ. 1945-ല്‍ പ്രസിദ്ധീകരിച്ച ബഷീറിന്റെ 'ജന്മദിനം' എന്ന കഥാസമാഹാരത്തിലെ ഒരു കഥയാണ് 'ജന്മദിനം'. ലോകസാഹിത്യത്തില്‍ എന്നപോലെ ഇന്ത്യന്‍ സാഹിത്യത്തിലും മലയാള സാഹിത്യത്തിലും 'വിശപ്പ്' ഒരു പ്രമേയമായി വന്ന ഒട്ടേറെ കൃതികള്‍ നമുക്ക് സുപരിചിതമാണ്. ബഷീറിന്റെ 'ജന്മദിനം' എന്ന കഥ ആ ഗണത്തില്‍പ്പെടുന്ന ഒന്നെന്നു മാത്രമല്ല, ബഷീറിന്റെ ശ്രദ്ധേയമായ രചനകളില്‍ ഒന്നുകൂടിയാണ്. ഇതിലെ കഥാനായകന്‍ ബഷീറാണെന്ന പ്രത്യേകത കൂടിയുണ്ട് ഈ കഥയ്ക്ക്. സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ അന്യനാട്ടില്‍ വിപ്ലവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോട് ഐക്യപ്പെട്ട് എഴുത്ത് ജീവിതം നയിക്കുന്ന ബഷീര്‍. ലോഡ്ജ് അന്തേവാസിയായ കഥാകാരന്റെ ഒരു ജന്മദിനത്തിലെ സംഭവ വികാസങ്ങളാണ് ഈ കഥയ്ക്കാധാരം. ഡയറിയിലെ സമയക്രമത്തിലാണ് കഥയുടെ രൂപഘടന.  നേരത്തെ എഴുന്നേറ്റ് കുളി...

ജീവിതം ഹൃദയത്തെ തൊടുമ്പോൾ /രാകേഷ്‌നാഥ്

ഇമേജ്
ജീവിതം ഹൃദയത്തെ തൊടുമ്പോള്‍ രാകേഷ്‌നാഥ് (സുനില്‍ പി. മതിലകം എഴുതിയ നോവല്‍ 'ഹൃദയംതൊടുന്നവിരലുകള്‍) എന്ന കൃതിയെക്കുറിച്ചുള്ള നിരൂപണം... കേരളത്തിന്റെ തൊണ്ണൂറുകള്‍ക്കുശേഷം സംഭവിച്ച സാമൂഹ്യ, സാംസ്‌കാരിക മാറ്റം ഒരു സോഷ്യല്‍ പുസ്തകം നമുക്കു മുന്നില്‍ വെളിപ്പെടുത്തുന്നു. ആവിഷ്‌കാരവും വെളിപ്പെടുത്തലും രണ്ടാണ്. ആ വിധത്തില്‍ സാമൂഹ്യ പരിഷ്‌കാരണത്തിനും സാമൂഹ്യശുദ്ധിക്കുമാണ് നോവലിസ്റ്റ് നോവലില്‍ പ്രാധാന്യവും പ്രാമുഖ്യവും കൊടുത്തിട്ടുള്ളത്. ഇറച്ചിക്കൂട്ടില്‍നിന്നും ഒരു കോഴിയെ തെരഞ്ഞുപിടിക്കുന്ന ദൃശ്യത്തോടെയാണ് നോവല്‍ ഒന്നാംഭാഗം ആരംഭിക്കുന്നതുതന്നെ. ഇറച്ചി സംസ്‌കാരത്തില്‍ ആത്മാവും മനസ്സും സ്ഥാനഭ്രഷ്ടരാണല്ലോ. ഇറച്ചി, മരണം, കൊല, ഭക്ഷണ സംസ്‌കാരം എന്നീ വിധത്തിലുള്ള ബിംബസൂചന നോവലിന്റെ മൊത്തംഭാവം പ്രകടമാക്കുന്നു. ചങ്ങലപോലെ ചുറ്റിക്കിടക്കുന്ന ജീവിതത്തെ ചങ്ങലയില്‍ നിന്ന് മുക്തനാക്കുന്ന കഥാപാത്രങ്ങളേയും കഥാപരിസരത്തെയുമാണ് നോവലിസ്റ്റ് തന്റെ ഹൃദയത്തിന്റെ ഭാഷയില്‍ ഇവിടെ ചിത്രീകരിച്ചിട്ടുള്ളത്. ഷാജിയാണ് പ്രധാന കഥാപാത്രം.പ്രവാസിയായി മടങ്ങിവന്നതിനുശേഷം നാടിന്നും സമൂഹത്തിനുംബന്ധങ്ങള്‍ക്കും,പ് രണയത്തിന...

ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ "ചിദംബര സ്മരണ "

ഇമേജ്
ചിദംബര സ്മരണ- ചുള്ളിക്കാടിന്റെ ജീവിതപ്പുസ്തകം സുനില്‍ പി. മതിലകം ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പദ്യത്തെപ്പോലെതന്നെ ഹൃദയത്തെ തൊടുന്നതാണ് ഗദ്യവും. മലയാളത്തിലെ മികച്ച ഗദ്യകൃതികളില്‍ ഒന്നായി 'ചിദംബര സ്മരണ' മാറുന്നത് അങ്ങനെയാണ്. (ചിദംബര സ്മരണയുടെ പത്തൊന്‍പതാം പതിപ്പാണ് എന്റെ മുന്നിലുള്ളത്, ഡി.സി.ബുക്‌സ്). ബാലചന്ദ്രന്‍ ചുള്ളിക്കാട് പറയുന്നതുപോലെ 'ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന്. അത് നിങ്ങള്‍ക്കായി എപ്പോഴും കാത്തുവെയ്ക്കുന്നു.' 'ചിദംബര സ്മരണ'യിലൂടെ  കടന്നുപോകുമ്പോള്‍ ഈ വാക്കുകള്‍ കൂടുതല്‍ ബോദ്ധ്യപ്പെടാതിരിക്കില്ല. നോവും വേവും വിതുമ്പലും കണ്ണീര്‍ച്ചാലുമായി സത്യസന്ധതയോടെ ആ വാക്കുകള്‍ മലയാളം ദര്‍ശിച്ച മികച്ച കവികളില്‍ ഒരാളായ ചുള്ളിക്കാട് എന്ന കാവ്യവിസ്മയം വായനക്കാര്‍ക്കായി പകര്‍ത്തിവെച്ചിരിക്കുകയാണ് 'ചിദംബര സ്മരണ'യില്‍. അരാജകജീവിതം നയിച്ച ഒരു കവിജീവിതം... അതെല്ലാം ഓര്‍ക്കാന്‍പോലും ധൈര്യപ്പെടാത്തവര്‍ക്കിടയിലെ വേറിട്ട ഒരുവ്യക്തിത്വം.. പറയാന്‍ അറയ്ക്കുന്ന പല കാര്യങ്ങള്‍ പോലും പങ്കുവയ്ക്കാന്‍ മടിക്കാത്ത ഒരെഴുത്തുകാരനെ നമുക്ക് ഈ ഓര്‍മ്മപ്പുസ്ത...
ഇമേജ്
പുസ്തകം അരങ്ങ്/അടുക്കള  അഥവാ സമകാലികം വിനീഷ് കളത്തറ ഒരിക്കല്‍കൂടി വായിക്കാന്‍ പ്രേരിപ്പിക്കുന്ന തലക്കെട്ടാണ് 'അരങ്ങില്‍ നിന്നും അടുക്കളയിലേക്ക്'. അതിനു കാരണമുണ്ട്. സാമൂഹിക നവോത്ഥാനത്തിന്റെ ഉച്ചസ്ഥായിയില്‍ മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യമാണ് 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' എന്നത്. ഒരു നാടകത്തിന്റെ പേര് എന്നതിനപ്പുറം കേരളചരിത്രത്തിലെ കുതറിനടപ്പിന്റെ പാശ്ചാത്തലമുണ്ട് ആ തലക്കെട്ടിന്. ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും സാമൂഹിക നിരീക്ഷകര്‍ക്കും ഒരിക്കലും മറക്കാനാവാത്ത തലക്കെട്ട്. അതുതന്നെയാണോ ഇവിടെ സംഭവിച്ചിരിക്കുന്നത് എന്ന ചിന്തയാണ് ഒരിക്കല്‍കൂടി ആ തലക്കെട്ട് ഇരുത്തി വായിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. സുനില്‍. പി. മതിലകം രചിച്ച ഇരുപത്തിയേഴ് കഥകളുടെ സമാഹാരമാണ് ഇപ്പോള്‍ അരങ്ങിലെത്തിയിരിക്കുന്ന ഈ 'അരങ്ങില്‍ നിന്നും അടുക്കളയിലേക്ക്.' തൃശൂര്‍ പ്രിന്റ്ഹൗസ് പബ്ലിക്കേഷന്‍ സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ ജീവിക്കുന്ന മനുഷ്യരുടെ ഉള്ളിലേക്കുള്ള ഒരെത്തിനോട്ടമാണ് ഈ കഥകള്‍. ടൈറ്റില്‍ കഥയ്ക്കുള്ള രാഷ്ട്രീയമാനം സമകാലിക ഇന്ത്യന്‍ സാമൂഹികാവസ്ഥയുടെ പ്രതിഫലനമാണ്. എ...
ഇമേജ്
കഥ കുമ്പസാര  രഹസ്യം സുനില്‍ പി. മതിലകം ഫെയ്‌സ് ബുക്കിന്റെ പേജ് തുറന്നുവച്ചു. ഓരോരോ പോസ്റ്റുകള്‍ ചിത്രങ്ങളായി, ലിപികളായി ചലിച്ചുകൊണ്ടിരുന്നു. ചിലതിനു ലൈക്കടിച്ചും മറ്റുചിലതിനു കമന്റിട്ടും അജി ആയാസപ്പെട്ട് കുനിയുകയും നിവരുകയും ചെയ്തു. പുറംവേദന കലശലായുണ്ട്. കണ്ണുകളില്‍ അസഹ്യമായ പുകച്ചില്‍... ടെച്ച് സ്‌ക്രീനില്‍ വിരല്‍തോണ്ടുമ്പോള്‍ വല്ലാത്തൊരു തരിപ്പ്. വിരലുകള്‍ ഐസ്സില്‍വച്ചതുപോലെ മരവിച്ചിരിക്കുന്നു. പഠിക്കുന്ന പുസ്തകം ഇതുപോലെ തുറന്നുവച്ചിരുന്നെങ്കില്‍ എന്നേ ഡിഗ്രി കടന്നാനെ... അമ്മയിത് പലപ്പോഴായി പറഞ്ഞ് കുത്തിനോവിക്കാറുണ്ട്. ഇത്തരം കാര്യങ്ങള്‍ പലതും പറഞ്ഞുകൊണ്ടിരിക്കുന്നത്  അമ്മയിപ്പോള്‍ പതിവാക്കിയിട്ടുണ്ട്. ഈ പരിഹാസവും ആ കൂട്ടത്തില്‍ അവഗണിക്കാറാണു പതിവ്. മൊബൈല്‍ ഫോണിലെ നെറ്റ്‌വര്‍ക്ക് വല്ലാത്തൊരു മായികവലയമാണെന്നു  ബോധ്യമാകുന്നു... അഴിക്കാമെന്നു കരുതുമ്പോഴൊക്കെ അത് കൂടുതല്‍ കൂടുതല്‍ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കും. ചിലര്‍ വന്നുപെട്ടാല്‍ പിന്നെ പറയുകയുംവേണ്ട. ബന്ധങ്ങള്‍ അറ്റുപോകുന്ന കൂരാക്കുരുക്ക്. അരികിലുളളവരെ അറിയുന്നില്ല. സംസാരം നന്നേ കുറഞ്ഞു. വായന തീരെ ഇല്ലാതെയായി...
ഇമേജ്
കഥ / സുനില്‍ പി. മതിലകം അ ല്ലെങ്കിലും ഇതിപ്പൊ ഒരു പതിവായിട്ടുണ്ട്‌. ഇന്നത്‌ പറയരുതെന്ന്‌ കരുതിയാല്‍, അത്‌ പറഞ്ഞേ തീരൂ. ഇന്നത്‌ ഓര്‍ക്കരുതെന്ന്‌ ഉറച്ചാല്‍, അതെന്നെ ഓര്‍ത്തിരിക്കും. ഇന്നത്‌ പറയണമെന്ന്‌ മനസ്സിലുരുവിട്ടിരുന്നാല്‍, അതൊട്ടുപറയാനുമൊക്കില്ല. ഈയൊര വസ്ഥയില്‍ നിന്ന്‌ താന്‍ മോചിതനാകുന്നില്ലല്ലൊ... ``അച്ഛന്‌ പറ്റിയതല്ല, കച്ചോടം. ഈ മനസ്സുമായി കച്ചോടം ചെയ്‌താ ഇനിയുള്ളതുകൂടി വിറ്റുതുലയ്‌ക്കേണ്ടി വരും'' പഴിക്കുന്നത്‌ മകനാണ്‌. കേള്‍ക്കുന്നത്‌ ഒരു പലചരക്കുപീടികക്കാരനായ അച്ഛനും. അവനത്‌ പറയാനുള്ള അവകാശം വകവെച്ചുകൊടുത്തേ പറ്റൂ. തന്നിലെന്തെങ്കിലും പ്രത്യാശയര്‍പ്പിക്കാന്‍ അവനെന്നല്ല, ഒരു മക്കള്‍ക്കും സാധിക്കില്ലെന്ന വിചാരം വാസുവേട്ടനെ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. അച്ഛാച്ചന്റെ അച്ഛനായിട്ട്‌ പണികഴിപ്പിച്ച പഴയൊരു വീടാണുള്ളത്‌. വെട്ടം കടന്നുവരാന്‍ മടിക്കുന്ന ഇടുങ്ങിയ മുറികളുള്ള പഴയൊരു ഓടിട്ട വീട്‌. അതിന്റെ തട്ടിന്‍പുറം പല കമ്മ്യൂണിസ്റ്റുകാര്‍ക്കും അഭയമായിട്ടുണ്ട്‌. മറ്റൊരു രസകരമായ സംഗതി, അച്ഛന്‍ കറകളഞ്ഞ കോണ്‍ഗ്രസ്സുകാരനായിരുന്നു. എന്നിട്ടും, കമ്മ്യൂണിസ്റ്റ്‌ സഖാക്കളോട്...
എന്റെ പത്രാധിപക്കുറിപ്പുകള്‍..2 നമ്മളിനി എത്രത്തോളം കാത്തിരിക്കേണ്ടിവരും? അടപ്പിച്ച മദ്യശാലകള്‍ തുറക്കുന്നതു സംബന്ധിച്ച കാര്യങ്ങളുടെ തര്‍ക്കവിതര്‍ക്കങ്ങളുടെ സമകാലീന പരിസരത്താണ് ഇതെഴുതുന്നത്. മറ്റെല്ലാ വിവാദങ്ങളെപ്പോലെയും അധികം വൈകാതെ ഇതും കെട്ടടങ്ങാതിരിക്കില്ല. അപ്പോഴും മദ്യം എന്ന യാഥാര്‍ത്ഥ്യം ഒട്ടേറെ ചോദ്യങ്ങളുമായി അവശേഷിക്കും. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന മദ്യവില്പനശാലകള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെടുന്ന നീണ്ട ക്യൂ കാണുമ്പോള്‍ മനുഷ്യസ്‌നേഹികളിലുണ്ടാകുന്ന സന്ദേഹങ്ങള്‍ ഓരോ ദിവസവും ചെല്ലുംതോറും കൂടുകയാണ്. തൊഴില്‍ ചെയ്ത് ലഭിക്കുന്ന ദിവസക്കൂലിയായ എഴുന്നൂറും എണ്ണൂറും ആയിരവുമൊക്കെ വീടെത്തുമ്പോള്‍ തുച്ഛമായ ഇരുപതോ അമ്പതോ രൂപയായി അവശേഷിക്കുന്നു. ബാക്കി തുക മുഴുവനായി ചെലവിടുന്നത്, മദ്യം വാങ്ങാനും ലോട്ടറിയെടുക്കുവാനും പണിയില്ലാതിരുന്നപ്പോള്‍ കടംവാങ്ങിയ തുകയുടെ പലിശ കൊടുക്കുവാനുമാണ്. ഒടുവില്‍ കുടുംബം അധോഗതിയാകുന്നു. ഇനി മദ്യം കുടുംബത്തെ മാത്രമാണോ തകര്‍ക്കുന്നത്? സമൂഹത്തിന് ഭീഷണി ഉയര്‍ത്തുന്ന, സമൂഹത്തെ അരാഷ്ട്രീയ വല്‍ക്കരിക്കുന്ന ഒന്നായും മദ്യം ബാധിച്ചുതുടങ്ങിയത് ഏറെ ആശങ്കാജനകമാണ്...
ഹൃദയപക്ഷം- എന്റെ എഡിറ്റോറിയലുകള്‍ കുടിവെള്ളം ജന്മവകാശമാണ് ഇങ്ങനെ ഒരു മുദ്രാവാക്യം നമുക്കുയര്‍ത്തേണ്ടിവരുമെന്ന യാഥാര്‍ത്ഥ്യമറിയാന്‍ തുടങ്ങിയത് ഈ അടുത്തകാലത്താണ്. എല്ലാം വില്പനച്ചരക്കാവുന്ന ഒരു കാലത്ത് കുടിവെള്ളവും കച്ചവടവല്‍ക്കരിക്കപ്പെട്ടതില്‍ അദ്ഭുതമില്ല. ഒട്ടേറെ അപാകതകളുണ്ടെങ്കിലും കേരള സര്‍ക്കാരിന്റെ വാട്ടര്‍ അതോറിറ്റിക്ക് കീഴിലുള്ള കുടിവെള്ള വിതരണം ജനത്തിന് വലിയൊരാശ്വാസമാണ് നല്‍കിവരുന്നത്. പൊതുടാപ്പുകള്‍ വഴിയും ഗാര്‍ഹിക കണക്ഷന്‍ നല്‍കിയും കുടിവെള്ള വിതരണം നിര്‍വ്വഹിച്ചുപോരുന്ന നിലവിലുള്ള സംവിധാനത്തെ ഇല്ലാതാക്കി സ്വകാര്യവല്‍ക്കരിക്കുവാനുള്ള ശ്രമങ്ങളാണ് തകൃതിയായി നടക്കുന്നത്. പൊതുടാപ്പുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കി ഗാര്‍ഹിക കണക്ഷന്‍ മാത്രം നിലനിര്‍ത്താനും കുപ്പിവെള്ള വിതരണത്തിന് കമ്പനിയുണ്ടാക്കുവാനുമാണ് ഈ ജലദൗര്‍ലഭ്യകാലത്തും വാട്ടര്‍ അതോറിറ്റിയുടെ നീക്കങ്ങള്‍. ജനതയുടെ ജന്മാവകാശമായ കുടിവെള്ളം മുട്ടിക്കുവാനുള്ള ശ്രമങ്ങളെ എന്തു വിലകൊടുത്തും പ്രതിരോധിക്കേണ്ടതുണ്ട്. ഈ പ്രതിരോധനിര കെട്ടിപ്പടുക്കുന്നതിനോടൊപ്പംതന്നെ ചിലതുകൂടി നമ്മള്‍ ഓര്‍ക്കുകയും നിര്‍വ്വഹിക്കുകയും ചെയ്യേണ്ടതുണ്ട്. ഓ...
ഇമേജ്
കഥ   ഉറങ്ങാത്ത അമ്മ സുനില്‍ പി.മതിലകം -ന്റെ കുഞ്ഞീനെ കണ്ടോ.... കുഞ്ഞുലക്ഷ്മിയേ... മുന്നില്‍ വന്നുപെട്ട അന്വേഷണത്തില്‍ ആദ്യമൊന്നമ്പരന്നു. കുഞ്ഞുലക്ഷ്മി ആരാണ്? അവള്‍ക്കെന്തുപറ്റി? ഈ സ്ത്രീയും അവരും തമ്മിലുള്ള ബന്ധം? ആകെ മുഷിഞ്ഞ വേഷം. അഴിച്ചിട്ട അലസമായ തലമുടി. ആരെയോ ഭയന്ന ഭാവം. കുഴിഞ്ഞ കണ്ണുകളിലെ നനവ്... എന്നെ മറികടന്ന് മുന്നോട്ടുപോയ ആ സ്ത്രീ മറ്റുപലരോടും കുഞ്ഞുലക്ഷ്മിയെ അന്വേഷിക്കുന്നതായി കണ്ടു. -ഇവരന്വേഷിക്കുന്ന കുഞ്ഞുലക്ഷ്മിയേതാ? അടുത്തുള്ള തട്ടുകടക്കാരനോടു തിരക്കി. - ആ..... ആര്‍ക്കറിയാം. അവര്ക്ക് മുച്ചിപിരാന്താ, ആരെ കണ്ടാലും അവര് ഒരു കുഞ്ഞുലക്ഷ്മിയെ തിരക്ക്ണത് കാണാം... അയാളുടെ മറുപടിയില്‍ സ്വസ്ഥമാകാതെയാണ് ബസ്സില്‍ കയറിയിരുന്നത്. അവിടേന്ന് മടങ്ങുമ്പോഴും ആ സ്ത്രീയുടെ രൂപമായിരുന്നു ഉള്ളുനിറയെ... മകളെ മാറോടുചേര്‍ത്തുകിടത്തി, മറ്റാരും ശ്രദ്ധിക്കാത്തവിധം പുതച്ച് കിടത്തിയിട്ടും ഉറക്കം വരാതെ ഉണര്‍ന്നിരിക്കുന്ന ഒരമ്മ. പീടികവരാന്തയിലെ രാത്രി അഭയം ആ അമ്മയെ ഭയപ്പെടുത്തി. പുറത്തുനിന്ന് കേള്‍ക്കുന്ന വര്‍ത്തമാനങ്ങള്‍ കൂടുതല്‍ ഭയാനകമാണ്. സ്വന്തമായി ഒരു കൂരപോലുമില്ലാതെ, സ്‌...
ഇമേജ്
കഥ  കൃഷിപാഠം സുനില്‍ പി. മതിലകം പ ച്ചക്കറികൃഷിക്ക് മാരക കീടനാശിനിയും രാസവളങ്ങളും പ്രയോഗിക്കുന്ന കര്‍ഷകനായ അച്ഛനെതിരെ, സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകന്‍ പ്രതികരിച്ചത് കുടുംബവഴക്കോളമെത്തി.  കീടനാശിനിയും രാസവളവും മനുഷ്യനിലുണ്ടാക്കുന്ന മാരകരോഗങ്ങളെക്കുറിച്ച് അവന്‍ ക്ലാസില്‍ നിന്ന് പഠിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി ഒരു പ്രദേശത്തെയാകെ വിഴുങ്ങിയ ഭീകരചിത്രങ്ങള്‍  പത്രങ്ങളിലും ടെലിവിഷനിലും കണ്ടുനടുങ്ങിയിട്ടുണ്ട്. മനുഷ്യരെയും മണ്ണിനെയും കൊല്ലാതെ കൊല്ലുന്ന ഇത്തരം 'വിഷ'ങ്ങളൊന്നുമില്ലാതെ ജൈവവളങ്ങളും ജൈവകീടനാശിനികളും മാത്രം പ്രയോഗിച്ചുള്ള പച്ചക്കറിത്തോട്ടം സ്‌കൂള്‍ മുറ്റത്ത് കൂട്ടുകാരുമൊത്ത് ഉണ്ടാക്കി, വിളവെടുത്തതിന്റെ ആവേശവും അനുഭവവുമാണ് അച്ഛനോട് പ്രതികരിക്കുവാനുള്ള ത്രാണി അവനിലുണ്ടാക്കിയത്.  വാദത്തിന്റെയും പ്രതിവാദത്തിന്റെയും രത്‌നചുരുക്കമിതായിരുന്നു:  നിന്നെ സ്‌കൂളില്‍ വിടുന്നത് എന്നെ ഉപദ്ദേശിക്കാനാണോയെന്ന് അച്ഛന്‍.  ഞാന്‍ പഠിക്കുന്നത്, പരീക്ഷയില്‍ മാര്‍ക്കുവാങ്ങാന്‍ മാത്രമല്ലെന്ന് മകന്‍.  ഇതെല്ലാം പ്രയോഗിക്കുന്നത് നമുക്ക് ജീവിക്കാനാണെന്ന്...
ഇമേജ്
വായന യുടെ മഹത്വം ഉദ്‌ഘോഷിച്ചുകൊണ്ട് മറ്റൊരു വായനാവാരം കൂടി പിന്നിടുകയാണ്. ഈ സന്ദര്‍ഭത്തില്‍ വായനയുടെ സമകാലിക പരിസരം കൂടി ഒരു തുറന്ന സംവാദത്തിനായി തുറന്നിടുന്നത് അഭികാമ്യമായിരിക്കുമെന്ന് വിചാരിക്കുന്നു. വായനയിലൂടെ നേടിയെടുത്ത അറിവ്, തന്റെ സ്വകാര്യമായ ഒരനുഭൂതിക്കുവേണ്ടി മാത്രമായല്ല നമുക്കുമുമ്പേ കടന്നുപോയവര്‍ ഉപയോഗപ്പെടുത്തിയത, താന്‍ ജീവിക്കുന്ന സമൂഹത്തിനുവേണ്ടി, തന്റെ സഹജീവികള്‍ക്കുവേണ്ടിയെല്ലാം അറിവിനെ ഉപയുക്തമാക്കി. അങ്ങനെയാണ് സ്വാതന്ത്ര്യസമരത്തെയും നവോത്ഥാനമുന്നേറ്റങ്ങളെയും പുരോഗമന പോരാട്ടങ്ങളെയും കൂടുതല്‍ ചലനാത്മകമാക്കിയത്. അങ്ങനെ നേടിയെടുത്ത പല അവകാശങ്ങളും അനുഭവിക്കാന്‍ അവരില്‍ പലര്‍ക്കും സാധിച്ചില്ലെങ്കിലും പിറകേ വന്നവര്‍ അതിന്റെ സൗജന്യം അനുഭവിച്ചു, അനുഭവിച്ചുകൊണ്ടിരിക്കുന്നു... അത്തരം പ്രവര്‍ത്തനങ്ങളിലൂടെ, പോരാട്ടങ്ങളിലൂടെ കുടഞ്ഞുകളയുകയും തൂത്തെറിയുകയും ചെയ്ത പല മാമൂലുകളെയും എടുത്തണിയുവാനും പുനഃസ്ഥാപിക്കാനും പല തത്പരകക്ഷികളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന്. നേടിയെടുത്ത പല അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും തള്ളിപ്പറയുന്നു ഈ കൂട്ടര്‍. ജീവിതവിജയം നേടാനും വെട്ടിപ്പിടിക്കാനുമുള്...
കുട്ടികള്‍ക്കുള്ള കഥ അച്ഛാച്ചന്റെ സൈക്കിള്‍ സുനില്‍.പി.മതിലകം വീട്ടിലിപ്പൊ തനിച്ചാണ്. ടി.വി. റിമോട്ട് കിട്ടുന്നത് സമ്മാനം കിട്ടുന്നതുപോലെയാണെന്ന് അഭിജിത്ത് അന്നേരം ഓര്‍ത്തു. എന്നിട്ടും ഉള്ളിലൊരു സന്തോഷമില്ലായ്മ. കാര്‍ട്ടൂണ്‍ ചാനലുകളില്‍ മാറിമാറി പോയിക്കൊണ്ടിരുന്നപ്പോഴും അതിലൊരു മാറ്റമുണ്ടായില്ല. പുറത്തേക്കിറങ്ങി കളിക്കാമെന്നുവെച്ചാ ഒരു കൂട്ടം വിലക്കുകളാണ്. കൂട്ടുകാരുടെ ഒച്ചയോ അനക്കമോ ഇല്ല. അവരെല്ലാം എവിടെ പോയാവോ? എവിടെ പോകാന്‍, തന്നെപ്പോലെ അവരും വാതിലടച്ചങ്ങനെ ടി.വി.കാണുന്നുണ്ടാകും. ട്ണിം...ട്ണിം...ട്ണിം... പുറത്ത് സൈക്കിളിന്റെ ബെല്‍. തിടുക്കത്തിലെഴുന്നേറ്റ് വാതില്‍ തുറന്നു. പക്ഷേ, പുറത്ത് ആരെയും കണ്ടില്ല. റോഡെ ആരെങ്കിലും പോയതാകും. ഇനിയത് തനിക്ക് തോന്നിയതാകുമോ? അവന്‍ പിന്‍തിരിഞ്ഞു. ട്ണിം... ട്ണിം... ട്ണിം... വീണ്ടും ബെല്‍. ''അമ്പട കള്ളാ നീയായിരുന്നോ?!'' അത്ഭുതം അടക്കാനായില്ല. പോര്‍ച്ചിന്റെ ഒരു വശം ഒതുക്കിവെച്ചിരുന്ന അച്ഛാച്ചന്റെ സൈക്കിളിന്റെ ബെല്ലാണ് തനിയെ കിടന്നടിക്കുന്നത്. അഭിജിത്ത് സൈക്കിളിന്റെ അരികിലേക്കിറങ്ങിച്ചെന്നു. അച്ഛാച്ചന്‍ മരണപ്പെട്ടതിനുശേഷം മ...
കഥ കറുത്ത ചിരി സുനില്‍ പി.മതിലകം ''യെന്താച്ഛാ,ഒറ്റക്കിരുന്ന് വട്ടന്മാരെപ്പോലെ ചിരിക്ക്ണത്?!'' ്മകളുടെ ചോദ്യം കേട്ടപ്പോഴാണ്, താന്‍ ഒറ്റക്കിരുന്ന് ചിരിക്കുകയായിരുന്നുവെന്ന് അറിഞ്ഞത്. എങ്ങനെ ചിരിക്കാതിരിക്കും.നിങ്ങളാണെങ്കിലും മറിച്ചായിരിക്കില്ല. ഒരു ആവശ്യംപരിഹരിച്ചു കിട്ടുന്നതിനായാണ് ഇന്നലെ  ഇലക്ട്രിസിറ്റി ആഫീസില്‍ പോയത്. ചെന്നുകയറിയത്,അവന്റെ മുന്നിലും.നാലാംക്‌ളാസുവരെ ഞങ്ങളൊരുമിച്ച് പഠിച്ചിട്ടുണ്ട്.അന്നത്തെ ക്‌ളാസിലെ ഒരു സന്ദര്‍ഭമാണ് പൊടുന്നനെ ഓര്‍മ്മയിലോടിയെത്തിയത്. ''ആരോഗ്യം എന്നാലെന്ത്?'' മാഷിന്റെ ചോദ്യം. ''മത്തങ്ങയും കുമ്പളങ്ങയും മുരങ്ങാക്കായും കഴിച്ചാണ് ആരോഗ്യം ഉണ്ടാകുന്നത്.'' മത്തങ്ങപ്പോലെ തടിച്ചുകൊഴുത്തിരിക്കുന്ന അവന്‍ ശങ്കിക്കാതെ പറഞ്ഞു.ക്‌ളാസില്‍ കൂട്ടച്ചിരി പടര്‍ന്നു.മാഷിന്റെ ചോദ്യത്തിനുത്തരം പറയേണ്ട അടുത്ത ഊഴം എന്റേതായിരുന്നു. ''രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം.'' ഞാനുത്തരം പറഞ്ഞപ്പോള്‍,തല്ലുകിട്ടിയത് അവനായിരുന്നു. ഇന്നവന്‍, എഞ്ചനീയര്‍ കസേരയില്‍. താനിന്ന്, പപ്പടം ഉണ്ടാക്കി വില്പനനടത്തുന്ന നിത്യവൃത്തിക...