Sunil P Mathilakam
സുനില്‍ പി. മതിലകം
1972-ല്‍ മതിലകത്ത് ജനനം. അടിപറമ്പില്‍ പ്രഭാകരന്‍, ദേവയാനി എന്നിവര്‍ മാതാപിതാക്കള്‍. മതിലകം സെന്റ് ജോസഫ്‌സ് ഹൈസ്‌ക്കൂള്‍, കൊടുങ്ങല്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പഠനം. കേരള ഗവണ്‍മെന്റ് കെ.ജി.ടി. ഇ. (ഡ്രോയിംഗ് & പെയിന്റിംഗ്), പത്രപ്രവര്‍ത്തനം എന്നിവയില്‍ പരിശീലനം നേടി.
കൃതികള്‍: വിയോഗത്തിന്റെ ബാക്കി, കര, കര്‍ക്കിടകം, കുത്തിവരകള്‍, അരങ്ങില്‍നിന്നും അടുക്കളയിലേക്ക് (കഥാസമാഹാരങ്ങള്‍) അച്ചുട്ടിയുടെ സാഹസങ്ങള്‍, കൊതുമ്പുവള്ളം, ഒഴിവുകാലത്തിന്റെ ഓര്‍മ്മച്ചെപ്പില്‍, (നോവല്‍- ബാലസാഹിത്യം), ആകാശമിഠായി, മാനം തൊടുന്ന മരം (കഥകള്‍-ബാലസാഹിത്യം), കാലത്തിന്റെ ചുരുക്കെഴുത്തുകള്‍ (പത്രാധിപക്കുറിപ്പുകള്‍), ഹൃദയം തൊടുന്ന വിരലുകള്‍ (നോവല്‍), ഗുരുഭാഷണങ്ങളിലെ നര്‍മ്മസാരം (സമാഹരണ കൃതി), Sweet stories(English children's Literatere), ഇതിഹാസ മതിലകം ചരിത്രവും വര്‍ത്തമാനവും (പ്രാദേശിക ചരിത്രം).
പുരസ്‌കാരങ്ങള്‍:
യുവകലാസാഹിതി വി.പി. മുഹമ്മദലി കഥാപുരസ്‌കാരം, മികച്ച ഗ്രന്ഥശാലാപ്രവര്‍ത്തകനുള്ള തൃശൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ കെ.പി.എന്‍. നമ്പീശന്‍ പുരസ്‌കാരം, വല്ലച്ചിറ യുവരശ്മി ലൈബ്രറിയുടെ എം.എന്‍. നായര്‍ ബാലസാഹിത്യ പുരസ്‌കാരം, സ്‌നേഹതീരം അമ്മക്കിളിക്കൂട് കഥാപുരസ്‌കാരം, പുല്ലാര്‍ക്കാട്ട് ബാബു ബാലസാഹിത്യ പുരസ്‌കാരം, മെസ്സേജ് പബ്ലിക്കേഷന്‍സ് മാധവന്‍ ചേറ്റുവ സാഹിത്യ പുരസ്‌കാരം, ഏങ്ങണ്ടിയൂര്‍ ബ്രദര്‍ലി ലിവിങ് സൊസൈറ്റി സജീവ് ചാണശ്ശേരി സ്മാരക കഥാപുരസ്‌കാരം, മീഡിയ പബ്ലിക്കേഷന്‍സിന്റെ പൂര്‍ണ്ണശ്രീ പുരസ്‌കാരം.
മണപ്പുറം ദൃശ്യകലാവേദി ബാലചന്ദ്രൻ വടക്കേടത്ത് സാഹിത്യ പുരസ്കാരം.
കേരള ബാലസാഹിത്യ അക്കാദമിയുടെ പുരസ്കാരം- 2025
'വിശകലനം' മാസികയുടെയും പ്രിന്റ്ഹൗസ് പബ്ലിക്കേഷന്‍സിന്റെയും പത്രാധിപരും പ്രസാധകനുമാണ്.
വിവിധ സംഘടനകളില്‍ ഭാരവാഹിത്വം വഹിക്കുന്നു.
പരേതയായ സി.എം. പുഷ്‌കല ജീവിതപങ്കാളിയായിരുന്നു.
വിലാസം : സുനില്‍ പി. മതിലകം
അടിപറമ്പില്‍ വീട്
എമ്മാട് സൗത്ത്, പി.ഒ. കൂളിമുട്ടം
തൃശൂര്‍-680691
ഫോൺ: 90 48 49 53 94
sunilpmathilakam@gmail.com
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ