പോസ്റ്റുകള്‍

2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇമേജ്
കഥ / സുനില്‍ പി. മതിലകം അ ല്ലെങ്കിലും ഇതിപ്പൊ ഒരു പതിവായിട്ടുണ്ട്‌. ഇന്നത്‌ പറയരുതെന്ന്‌ കരുതിയാല്‍, അത്‌ പറഞ്ഞേ തീരൂ. ഇന്നത്‌ ഓര്‍ക്കരുതെന്ന്‌ ഉറച്ചാല്‍, അതെന്നെ ഓര്‍ത്തിരിക്കും. ഇന്നത്‌ പറയണമെന്ന്‌ മനസ്സിലുരുവിട്ടിരുന്നാല്‍, അതൊട്ടുപറയാനുമൊക്കില്ല. ഈയൊര വസ്ഥയില്‍ നിന്ന്‌ താന്‍ മോചിതനാകുന്നില്ലല്ലൊ... ``അച്ഛന്‌ പറ്റിയതല്ല, കച്ചോടം. ഈ മനസ്സുമായി കച്ചോടം ചെയ്‌താ ഇനിയുള്ളതുകൂടി വിറ്റുതുലയ്‌ക്കേണ്ടി വരും'' പഴിക്കുന്നത്‌ മകനാണ്‌. കേള്‍ക്കുന്നത്‌ ഒരു പലചരക്കുപീടികക്കാരനായ അച്ഛനും. അവനത്‌ പറയാനുള്ള അവകാശം വകവെച്ചുകൊടുത്തേ പറ്റൂ. തന്നിലെന്തെങ്കിലും പ്രത്യാശയര്‍പ്പിക്കാന്‍ അവനെന്നല്ല, ഒരു മക്കള്‍ക്കും സാധിക്കില്ലെന്ന വിചാരം വാസുവേട്ടനെ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. അച്ഛാച്ചന്റെ അച്ഛനായിട്ട്‌ പണികഴിപ്പിച്ച പഴയൊരു വീടാണുള്ളത്‌. വെട്ടം കടന്നുവരാന്‍ മടിക്കുന്ന ഇടുങ്ങിയ മുറികളുള്ള പഴയൊരു ഓടിട്ട വീട്‌. അതിന്റെ തട്ടിന്‍പുറം പല കമ്മ്യൂണിസ്റ്റുകാര്‍ക്കും അഭയമായിട്ടുണ്ട്‌. മറ്റൊരു രസകരമായ സംഗതി, അച്ഛന്‍ കറകളഞ്ഞ കോണ്‍ഗ്രസ്സുകാരനായിരുന്നു. എന്നിട്ടും, കമ്മ്യൂണിസ്റ്റ്‌ സഖാക്കളോട്...
എന്റെ പത്രാധിപക്കുറിപ്പുകള്‍..2 നമ്മളിനി എത്രത്തോളം കാത്തിരിക്കേണ്ടിവരും? അടപ്പിച്ച മദ്യശാലകള്‍ തുറക്കുന്നതു സംബന്ധിച്ച കാര്യങ്ങളുടെ തര്‍ക്കവിതര്‍ക്കങ്ങളുടെ സമകാലീന പരിസരത്താണ് ഇതെഴുതുന്നത്. മറ്റെല്ലാ വിവാദങ്ങളെപ്പോലെയും അധികം വൈകാതെ ഇതും കെട്ടടങ്ങാതിരിക്കില്ല. അപ്പോഴും മദ്യം എന്ന യാഥാര്‍ത്ഥ്യം ഒട്ടേറെ ചോദ്യങ്ങളുമായി അവശേഷിക്കും. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന മദ്യവില്പനശാലകള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെടുന്ന നീണ്ട ക്യൂ കാണുമ്പോള്‍ മനുഷ്യസ്‌നേഹികളിലുണ്ടാകുന്ന സന്ദേഹങ്ങള്‍ ഓരോ ദിവസവും ചെല്ലുംതോറും കൂടുകയാണ്. തൊഴില്‍ ചെയ്ത് ലഭിക്കുന്ന ദിവസക്കൂലിയായ എഴുന്നൂറും എണ്ണൂറും ആയിരവുമൊക്കെ വീടെത്തുമ്പോള്‍ തുച്ഛമായ ഇരുപതോ അമ്പതോ രൂപയായി അവശേഷിക്കുന്നു. ബാക്കി തുക മുഴുവനായി ചെലവിടുന്നത്, മദ്യം വാങ്ങാനും ലോട്ടറിയെടുക്കുവാനും പണിയില്ലാതിരുന്നപ്പോള്‍ കടംവാങ്ങിയ തുകയുടെ പലിശ കൊടുക്കുവാനുമാണ്. ഒടുവില്‍ കുടുംബം അധോഗതിയാകുന്നു. ഇനി മദ്യം കുടുംബത്തെ മാത്രമാണോ തകര്‍ക്കുന്നത്? സമൂഹത്തിന് ഭീഷണി ഉയര്‍ത്തുന്ന, സമൂഹത്തെ അരാഷ്ട്രീയ വല്‍ക്കരിക്കുന്ന ഒന്നായും മദ്യം ബാധിച്ചുതുടങ്ങിയത് ഏറെ ആശങ്കാജനകമാണ്...
ഹൃദയപക്ഷം- എന്റെ എഡിറ്റോറിയലുകള്‍ കുടിവെള്ളം ജന്മവകാശമാണ് ഇങ്ങനെ ഒരു മുദ്രാവാക്യം നമുക്കുയര്‍ത്തേണ്ടിവരുമെന്ന യാഥാര്‍ത്ഥ്യമറിയാന്‍ തുടങ്ങിയത് ഈ അടുത്തകാലത്താണ്. എല്ലാം വില്പനച്ചരക്കാവുന്ന ഒരു കാലത്ത് കുടിവെള്ളവും കച്ചവടവല്‍ക്കരിക്കപ്പെട്ടതില്‍ അദ്ഭുതമില്ല. ഒട്ടേറെ അപാകതകളുണ്ടെങ്കിലും കേരള സര്‍ക്കാരിന്റെ വാട്ടര്‍ അതോറിറ്റിക്ക് കീഴിലുള്ള കുടിവെള്ള വിതരണം ജനത്തിന് വലിയൊരാശ്വാസമാണ് നല്‍കിവരുന്നത്. പൊതുടാപ്പുകള്‍ വഴിയും ഗാര്‍ഹിക കണക്ഷന്‍ നല്‍കിയും കുടിവെള്ള വിതരണം നിര്‍വ്വഹിച്ചുപോരുന്ന നിലവിലുള്ള സംവിധാനത്തെ ഇല്ലാതാക്കി സ്വകാര്യവല്‍ക്കരിക്കുവാനുള്ള ശ്രമങ്ങളാണ് തകൃതിയായി നടക്കുന്നത്. പൊതുടാപ്പുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കി ഗാര്‍ഹിക കണക്ഷന്‍ മാത്രം നിലനിര്‍ത്താനും കുപ്പിവെള്ള വിതരണത്തിന് കമ്പനിയുണ്ടാക്കുവാനുമാണ് ഈ ജലദൗര്‍ലഭ്യകാലത്തും വാട്ടര്‍ അതോറിറ്റിയുടെ നീക്കങ്ങള്‍. ജനതയുടെ ജന്മാവകാശമായ കുടിവെള്ളം മുട്ടിക്കുവാനുള്ള ശ്രമങ്ങളെ എന്തു വിലകൊടുത്തും പ്രതിരോധിക്കേണ്ടതുണ്ട്. ഈ പ്രതിരോധനിര കെട്ടിപ്പടുക്കുന്നതിനോടൊപ്പംതന്നെ ചിലതുകൂടി നമ്മള്‍ ഓര്‍ക്കുകയും നിര്‍വ്വഹിക്കുകയും ചെയ്യേണ്ടതുണ്ട്. ഓ...