പോസ്റ്റുകള്‍

ഓഗസ്റ്റ്, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇമേജ്
കഥ  തീയുമായയി നടന്ന ഒരാള്‍    സുനില്‍ പി.മതിലകം അന്നും മറിച്ചല്ല സംഭവിച്ചത്. തലവേദനയുണ്ടാക്കുന്ന തീരുമാനങ്ങള്‍ തന്റെ തലയില്‍ തന്നെ കെട്ടിവെച്ചാലേ ഇവര്‍ക്കൊക്കെ സമാധാനമാകൂ. ഗ്രാമീണ വായനശാലയുടെ ഭരണസമിതി യോഗത്തിലാണ് ഇത് സംഭവിച്ചത്. കുടുംബ പ്രാരാബ്ധങ്ങളുടെ നെട്ടോട്ടമില്ലാത്തവനെന്നും തൊഴില്‍ തിരക്കിന്റെ ഒഴിവുകഴിവില്ലാത്തവനെന്നും എന്തിനും ഏതിനും ഇറങ്ങിപ്പുറപ്പെട്ടാല്‍ അതിനായി വിശപ്പും ദാഹവും മറന്ന്, രാവെന്നോ പകലെന്നോ ഇല്ലാതെ ഓടി നടക്കുന്നവനെന്നുമെല്ലാമാണ് ഇവരുടെയൊക്കെ വെപ്പ്. പൊതുവെ ഒന്നില്‍നിന്നും ഒഴിഞ്ഞുമാറുന്ന പ്രകൃതമല്ല. അങ്ങനെയാവുമ്പോള്‍ മറ്റുള്ളവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ സൗകര്യമാകുമല്ലോ? ''ഞാന്‍ തന്നെ വേണോ?'' ഇതിലപ്പുറം ഒരെതിര്‍പ്പ് അന്നേരങ്ങളില്‍ ഉണ്ടാവില്ലെന്ന് അവര്‍ക്കറിയാം. ''കരുണനാവുമ്പോ അതിന്റേതായ ഒരു ഉത്തരവാദിത്വവും വേഗവും ഉണ്ടാവും, അല്ലേ സെക്രട്ടറി...?'' പ്രസിഡണ്ട് അപ്പുവിന്റെ കള്ളച്ചിരിയോടെയുള്ള തലോടല്‍ കൂടിയാവുമ്പോള്‍ ട്രാക്കില്‍ വീണിരിക്കും. വായനശാലയെ വിപുലമായ ഒരു ഗ്രന്ഥശാലയാക്കാനുള്ള ആലോചനയാണ് യോഗത്തില്‍ നടന്നത്. ഗ്രന്ഥാലാസംഘത്...