പോസ്റ്റുകള്‍

2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇമേജ്
കഥ  തീയുമായയി നടന്ന ഒരാള്‍    സുനില്‍ പി.മതിലകം അന്നും മറിച്ചല്ല സംഭവിച്ചത്. തലവേദനയുണ്ടാക്കുന്ന തീരുമാനങ്ങള്‍ തന്റെ തലയില്‍ തന്നെ കെട്ടിവെച്ചാലേ ഇവര്‍ക്കൊക്കെ സമാധാനമാകൂ. ഗ്രാമീണ വായനശാലയുടെ ഭരണസമിതി യോഗത്തിലാണ് ഇത് സംഭവിച്ചത്. കുടുംബ പ്രാരാബ്ധങ്ങളുടെ നെട്ടോട്ടമില്ലാത്തവനെന്നും തൊഴില്‍ തിരക്കിന്റെ ഒഴിവുകഴിവില്ലാത്തവനെന്നും എന്തിനും ഏതിനും ഇറങ്ങിപ്പുറപ്പെട്ടാല്‍ അതിനായി വിശപ്പും ദാഹവും മറന്ന്, രാവെന്നോ പകലെന്നോ ഇല്ലാതെ ഓടി നടക്കുന്നവനെന്നുമെല്ലാമാണ് ഇവരുടെയൊക്കെ വെപ്പ്. പൊതുവെ ഒന്നില്‍നിന്നും ഒഴിഞ്ഞുമാറുന്ന പ്രകൃതമല്ല. അങ്ങനെയാവുമ്പോള്‍ മറ്റുള്ളവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ സൗകര്യമാകുമല്ലോ? ''ഞാന്‍ തന്നെ വേണോ?'' ഇതിലപ്പുറം ഒരെതിര്‍പ്പ് അന്നേരങ്ങളില്‍ ഉണ്ടാവില്ലെന്ന് അവര്‍ക്കറിയാം. ''കരുണനാവുമ്പോ അതിന്റേതായ ഒരു ഉത്തരവാദിത്വവും വേഗവും ഉണ്ടാവും, അല്ലേ സെക്രട്ടറി...?'' പ്രസിഡണ്ട് അപ്പുവിന്റെ കള്ളച്ചിരിയോടെയുള്ള തലോടല്‍ കൂടിയാവുമ്പോള്‍ ട്രാക്കില്‍ വീണിരിക്കും. വായനശാലയെ വിപുലമായ ഒരു ഗ്രന്ഥശാലയാക്കാനുള്ള ആലോചനയാണ് യോഗത്തില്‍ നടന്നത്. ഗ്രന്ഥാലാസംഘത്...

ഒരെഴുത്തുകാരന്റെ വീട്

ഇമേജ്
ഒരെഴുത്തുകാരന്റെ വീട് സുനില്‍ പി. മതിലകം വായനാനുഭവം പോലെ സുഖകരമായിരിക്കണമെന്നില്ല, എഴുത്തുകാരുമായുള്ള കൂടിക്കാഴ്ചകള്‍. ചിലത് സ്മരണീയമാകുമ്പോള്‍, മറ്റു ചിലത് തിക്താനുഭവങ്ങളായിരിക്കും. എഴുത്തുകാരെ ഫോണില്‍ വിളിച്ചാലറിയാം, അല്ലെങ്കില്‍ എഴുത്തുകാര്‍ക്ക് കത്തെഴുതിയാലറിയാം; നമുക്കേറെക്കുറെ അവരുടെ സ്വഭാവസവിശേഷതകള്‍. ഇതെല്ലാം മുന്നിലുള്ളപ്പോഴാണ് ഒരെഴുത്തുകാരന്റെ വീട്ടിലേക്കുള്ള യാത്ര. സി. രാധാകൃഷ്ണന്‍ എന്ന എഴുത്തുകാരന്റെ കലൂരിലുള്ള വീട്ടിലേക്കെത്തിയത് സുഹൃത്തും സഹപ്രവര്‍ത്തകനും പ്രിന്റിങ് ഡിസൈനറുമായ നൗഷാദ് കാതിയാളവുമായാണ്. ഫോണില്‍ വഴി ചോദിച്ചാണവിടെയെത്തിയത്. മതിലിലോ ഗെയ്റ്റിലോ സാറിന്റെ നെയിം ബോര്‍ഡ് ഉണ്ടായിരുന്നില്ല. ഫോണില്‍ വീടിന്റെ നമ്പര്‍ പറഞ്ഞുവെങ്കിലും റസിഡന്‍സ് അസോസിയേഷന്റെ നമ്പറും മാഞ്ഞുപോയിരുന്നു. കുറച്ചലയലിനുശേഷമാണ് വീടു കണ്ടെത്താന്‍ കഴിഞ്ഞത്. റോഡേ നടന്നുപോകുകയായിരുന്ന ഒരു യുവാവിനോട് നമ്പര്‍ അന്വേഷിച്ചു. ആ നമ്പറുള്ള വീട് യുവാവിന് അറിയില്ലായിരുന്നു. ആ വീട്ടിലുള്ള ആളുടെ പേര് യുവാവ് തിരക്കിയപ്പോള്‍ രാധാകൃഷ്ണന്‍സാറിന്റെ പേര് പറയുകയും, യുവാവ് കൃത്യമായി വീട് കാണിച്ചുതരികയുമായിരുന്നു. (ഇ...
ഇമേജ്
വാതിലിന് പുറത്ത് ഒരാളുണ്ട് സുനില്‍ പി. മതിലകം ''നാ ട്ടിലിക്കിപ്പൊ പോണ്ടാന്ന് വച്ച്‌ടോ..'' എങ്ങനെയെങ്കിലുമൊന്ന് ചാഞ്ഞാല്‍ മതിയെന്നു കരുതി, കിടക്കവിരി കുടഞ്ഞിടുമ്പോഴാണ് കൃഷ്‌ണേട്ടന്റെ ശബ്ദം കേട്ടമ്പരന്നത്. ഇപ്പറഞ്ഞത് കൃഷ്‌ണേട്ടന്‍ തന്നെല്ലേന്ന് ആദ്യമൊന്ന് സംശയിക്കാതിരുന്നില്ല. ലീവിന് നാട്ടില്‍ പോകുന്നതിന്റെ ഒരുക്കങ്ങള്‍ ആറു മാസം മുമ്പേ അയാള്‍ തുടങ്ങിയിരുന്നുവല്ലോ. വെള്ളിയാഴ്ച സിറ്റിയിലേക്കിറങ്ങിയാല്‍, എന്തെങ്കിലുമൊന്ന് വാങ്ങിയേ തിരിച്ചെത്തു, കൂട്ടിന് തന്നെയും കൂട്ടാറുണ്ട്. ആ ചെലവില്‍ ഒരു വടപ്പാവും കുടിക്കാന്‍ തണുത്തതെന്തെങ്കിലും കൃഷ്‌ണേട്ടന്‍ വാങ്ങിത്തരും. തിരിച്ച് നടക്കുമ്പോ നാട്ടിലേക്ക് പോകുന്നതിന്റെ ഒരാവേശപ്പറച്ചിലായിരിക്കും മൂപ്പര്. അന്നേരം അയാള്‍ക്ക് ആയിരം നാവാണ്. ഇരുപതുകൊല്ലത്തെ മസ്‌ക്കത്തിലെ പ്രവാസ ജീവിതവും പ്രാരാബ്ധങ്ങളും ഓരോന്ന് അഴിക്കുന്തോറും മറ്റൊന്നായി മുറുകുന്ന ജീവല്‍പ്രശ്‌നങ്ങളൊക്കെ അന്നേരം കടന്നുവരും. നാട്ടിലേക്കുള്ള തിരിച്ചുപോക്കിന്റെ മനസ്സൊരുക്കത്തിലാണ് അതെല്ലാം ഒരുവേള മറവിയാകുന്നത്. രണ്ടു വര്‍ഷം കൂടുമ്പോഴാണ് രണ്ടുമാസത്തെ ലീവ് കിട്ടുന്നത്. ...

ഒരേട് എഴുതിച്ചേര്‍ക്കാന്‍...

ഇമേജ്
എന്റെ വിദ്യാലയത്തില്‍ വീണ്ടുമെത്തിയപ്പോള്‍... കേരളത്തിലെ പലയിടത്തായി ഒട്ടേറെ വേദികളില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും, സ്വന്തം നാട്ടിലെ പഠിച്ചിറങ്ങിയ വിദ്യാലയത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചത് ഇന്നലെയായിരുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനമാണ് എനിക്ക് നിര്‍വ്വഹിക്കാനുണ്ടായിരുന്നത്. വളരെ സന്തോഷകരമായ ഒരു മുഹൂര്‍ത്തമായിരുന്നു അത്.  ഞങ്ങളെ രസതന്ത്രം പഠിപ്പിച്ചിരുന്ന ഗ്രാസിയ ടീച്ചര്‍, മലയാളം പഠിപ്പിച്ചിട്ടുള്ള വിക്‌ടോറിയ ടീച്ചര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. മറ്റൊരു സവിശേഷത, ഇതേ വിദ്യാലയത്തില്‍ 6-ാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മകന്‍ അഭിയും സദസ്സില്‍ ഉണ്ടായിരുന്നു. ഇതെല്ലാം പറഞ്ഞുകൊണ്ടാണ് ഞാന്‍ സംസാരം തുടങ്ങിയത്. സാഹിത്യരചനയ്ക്ക്, പഴയകാലത്ത് ഞങ്ങള്‍ക്ക് ലഭിക്കാതെ പോയതും, ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതുമായ ചില സൗഭാഗ്യങ്ങള്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചു. ആരോടൊന്നും അത്ര ഇടപഴകാതെ, കഥയോകവിതയോ ഒരുവരിപോലും എഴുതാതെ, വളരെ ഒതുങ്ങി, തന്നിലേക്കു തന്നെ പരമാവധി  ഉള്‍വലിഞ്ഞ ഒരു പ്രകൃതക്കാരനായ എന്നിലെ വിദ്യാര്‍ത്ഥി അന്നൊന്നും സ്വപ്നത്ത...

സദാചാര പോലീസ്‌

സദാചാര പോലീസ്‌നമുക്ക് വേണ്ട! ന മ്മുടെ നാട്ടില്‍ 'സദാചാര പോലീസ്' എന്ന ക്രിമിനല്‍ സംഘം നിയമം കൈയിലെടുക്കാന്‍തുടങ്ങിയിട്ട് നാളുകളേറെയായി. 'പ്രതി'കളെപിടികൂടിശിക്ഷവിധിക്കുന്ന'സമാന്തരകോടതി'കളുടെഅഴിഞ്ഞാട്ടം സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്നു. പ്രായപൂര്‍ത്തിയായ ഒരാണും പെണ്ണും സംസാരിച്ചാല്‍, ഒരുമിച്ച് യാത്രചെയ്താല്‍, ഒന്നിച്ച് സിനിമകണ്ടാല്‍, ഒരുവീട്ടില്‍ അന്തിയുറങ്ങിയാല്‍ 'സദാചാര പോലീസ്' എന്ന പകല്‍മാന്യന്മാര്‍ രംഗത്തവതരിച്ച്, ആക്രമണം നടത്തുന്നു. സംഘാക്രമണത്തില്‍ കൊല്ലപ്പെടുന്ന സംഭവങ്ങളും ചിലരെ ആത്മഹത്യയിലേക്ക് കുരുക്കൊരുക്കി കൊടുക്കുന്നതും കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നതുമായ സംഭവങ്ങളും ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജാതി-മത-രാഷ്ട്രീയ സംഘടനകളുടെ മറവിലും ഇത്തരക്കാര്‍ അഴിഞ്ഞാടുന്നു. വ്യക്തിവൈരം തീര്‍ക്കാനും ചില തല്പരകക്ഷികള്‍ ഇതിനെ ഉപയോഗപ്പെടുത്തുന്നു. ഇത്തരം 'സദാചാര പോലീസ്' ചമയുന്നവരില്‍ പലരും കപടസദാചാരവാദികളാണ്. ഒരു സ്ത്രീശരീരം കൈയില്‍ അകപ്പെട്ടാല്‍ ഈ സദാചാരവാദികള്‍ എടുത്തണിഞ്ഞ മുഖംമൂടി വലിച്ചെറിയാന്‍ യാതൊരു ങ്കോചവും കാണിക്കില്ലെന്ന് ...