ഇലകള്‍ക്കും മുള്ളുകള്‍ക്കും ഇടയില്‍ ഒരു പൂവ് സുനില്‍ പി. മതിലകം വ ര്‍ണ്ണ പോസ്റ്ററില്‍ ചിരിമാഞ്ഞ ഘോഷിന്റെ ചിത്രം കണ്‍നിറഞ്ഞ് കണ്ടു. തെരുവിന്റെ ബഹളത്തില്‍നിന്നും അരങ്ങ് തോരണങ്ങളുടെ ഇടയില്‍നിന്നും മാറി, അന്തിച്ചുവപ്പിന്റെ വെളിച്ചപ്പാളികള്‍ വീണുകിടക്കുന്ന പീടികത്തിണ്ണയുടെ ഒരു കോണില്‍ ഇരുന്നു. വാങ്ങിക്കൊടുത്ത പരിപ്പുവട ചവച്ചുകൊണ്ട് ശ്രുതിമോളും കൂടെയുണ്ട്. ... വമ്പിച്ച പ്രകടനം ഉടനെ ആരംഭിക്കുന്നു.... മൈക്കിലൂടെ വിളിച്ചറിയിച്ചുകൊണ്ട് ഒരു ജീപ്പ് അങ്ങാടിയിലേക്ക് കടന്നുവന്നു. ഉറക്കച്ചടവുള്ളകണ്ണുകള്‍ നനഞ്ഞു. നിറംകെട്ടുതുടങ്ങിയ സാരിത്തലപ്പുകൊണ്ട് കണ്ണുകളൊപ്പി. അവന്റെ ഓര്‍മ്മകള്‍ വല്ലാതെ പിടിച്ചുലച്ചപ്പോള്‍ മുന്നില്‍ തെരുവില്ല. അജയഘോഷിന് അന്ന് എത്ര വയസ്സുണ്ടായിരുന്നു? ഇരുപത്തിയഞ്ചിന്റെ നടപ്പിലാണ് അവനെ നഷ്‌ടപ്പെട്ടതെന്നോര്‍ത്തെടുത്തു. മുലചുരന്നത് അവന് വേണ്ടി മാത്രമായിരുന്നു. പകുത്ത് കൊടുക്കാന്‍ വേറെ മക്കളൊന്നും ഉണ്ടായിരുന്നില്ലല്ലൊ.. ``അമ്മേ, ഓടിട്ട ഒരു വീട് നമുക്ക് വേണം ..'' ``അതിന് നിന്റേല് പണം ഇരിയ്‌ക്ക്‌ണ്‌ണ്ടാ..?'' ``ഞാന്‍ പണിചെയ്‌ത് ...
പോസ്റ്റുകള്‍
ഒക്‌ടോബർ, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ

കഥ ഉറങ്ങാത്ത അമ്മ സുനില്‍ പി.മതിലകം -ന്റെ കുഞ്ഞീനെ കണ്ടോ.... കുഞ്ഞുലക്ഷ്‌മിയേ... മുന്നില്‍ വന്നുപെട്ട അന്വേഷണത്തില്‍ ആദ്യമൊന്നമ്പരന്നു. കുഞ്ഞുലക്ഷ്‌മി ആരാണ്? അവള്‍ക്കെന്തുപറ്റി? ഈ സ്‌ത്രീയും അവരും തമ്മിലുള്ള ബന്ധം? ആകെ മുഷിഞ്ഞ വേഷം. അഴിച്ചിട്ട അലസമായ തലമുടി. ആരെയോ ഭയന്ന ഭാവം. കുഴിഞ്ഞ കണ്ണുകളിലെ നനവ്... എന്നെ മറികടന്ന് മുന്നോട്ടുപോയ ആ സ്‌ത്രീ മറ്റുപലരോടും കുഞ്ഞുലക്ഷ്‌മിയെ അന്വേഷിക്കുന്നതായി കണ്ടു. -ഇവരന്വേഷിക്കുന്ന കുഞ്ഞുലക്ഷ്‌മിയേതാ? അടുത്തുള്ള തട്ടുകടക്കാരനോടു തിരക്കി. - ആ..... ആര്‍ക്കറിയാം. അവര്‌ക്ക് മുച്ചിപിരാന്താ, ആരെ കണ്ടാലും അവര് ഒരു കുഞ്ഞുലക്ഷ്‌മിയെ തിരക്ക്‌ണത് കാണാം... അയാളുടെ മറുപടിയില്‍ സ്വസ്‌ഥമാകാതെയാണ് ബസ്സില്‍ കയറിയിരുന്നത്. അവിടേന്ന് മടങ്ങുമ്പോഴും ആ സ്‌ത്രീയുടെ രൂപമായിരുന്നു ഉള്ളുനിറയെ... മകളെ മാറോടുചേര്‍ത്തുകിടത്തി, മറ്റാരും ശ്രദ്ധിക്കാത്തവിധം പുതച്ച് കിടത്തിയിട്ടും ഉറക്കം വരാതെ ഉണര്‍ന്നിരിക്കുന്ന ഒരമ്മ. പീടികവരാന്തയിലെ രാത്രി അഭയം ആ അമ്മയെ ഭയപ്പെടുത്തി. പുറത്തുനിന്ന് കേള്‍ക്കുന്ന വര്‍ത്തമാനങ്ങള്‍ കൂടുതല്‍ ഭയാനകമാണ്. സ്വന്തമായി ഒ...
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
വിളമ്പുകാര്‍ സുനില്‍ പി.മതിലകം പ ത്തുവയസ്സുകാരന്റെ മുന്നില്‍ നിരന്ന വിഭവങ്ങള്‍ ചൂണ്ടി അയാള്‍ ആക്രോശിച്ചു.: ``നീയിത് കഴിക്ക്‌ണ് ഉണ്ടൊ..? യെന്ന്യെ ദേഷ്യം പിടിപ്പിക്കാതെട്ട്വോ... വടിയെടുത്താപ്പിന്നെ അറിയാല്ലൊ...'' ``യെനിക്കിപ്പോ വിശ്‌ക്ക്‌ണി ല്ല്യാച്ഛാ...'' ദയനീയതയോടെ മകന്‍. ``നിനക്ക് ഇതിന്റൊന്നും വിലയറിയില്ല്യ. നിന്റെ പ്രായത്തില് ഇതിലൊരംശം കിട്ടാന്‍ ഞാനൊക്കെ യെത്ര ആശിച്ചിട്ടുണ്ടെന്നോ?'' ``..............'' ``ഇതൊന്നും ദൈവത്തിന് നിരക്ക്‌ല്ല്യ.'' ``................'' ``ഈ ലോകത്ത് യെത്ര കുട്ടിക്‌ളാ ഒരു പിടിവറ്റ് കിട്ടാതെ വാപൊളിക്കുന്നതെന്ന് നിനക്ക്‌റിയോ..?'' അച്ഛന്റെ കടുത്ത വാക്കുകളില്‍ തട്ടി മകന്‍ മുഖമുയര്‍ത്തി. ``യെന്നാ, ഇതൊക്കെയെടുത്ത് അവര്‍ക്ക് കൊടുത്തൂടേയച്ഛാ...'' അവന്റെ കൂര്‍പ്പിച്ച വാക്കില്‍ പതറിപ്പോയ അയാള്‍ പരുങ്ങിമാറി. (കഴിഞ്ഞ വര്‍ഷം 8-ാം ക്ലാസിലെ മലയാളം വാര്‍ഷിക പരീക്ഷക്ക് ആസ്വാദനക്കുറിപ്പെഴുതാന്‍ കൊടുത്ത കഥ)
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
പനിക്കാലം സുനില്‍ പി. മതിലകം മ ഴയുടെ താളപ്പെരുക്കങ്ങള്‍ കേട്ടില്ല. ഊര്‍ന്നിറങ്ങുന്ന മഴനാരുകളുടെ തിളങ്ങല്‍ കണ്ടില്ല. മോന്തായത്തിലെ ആകാശക്കീറുകളില്‍നിന്ന് ചോര്‍ന്നൊലിക്കുന്ന മഴവെള്ളം വേദനയായി പരക്കുകയാണ്. ചിമ്മിണിവെട്ടത്തെ മഴവെള്ളം കെടുത്തിക്കളഞ്ഞപ്പോഴുണ്ടായ ഇരുട്ടില്‍ അയാള്‍ ഇരിക്കുകയായിരുന്നു. നനഞ്ഞു കുതിര്‍ന്നപ്പോള്‍ ഒരു ബീഡിക്കുറ്റിക്കായി അധരം ആശയോടെ വിറപൂണ്ടു. അരികില്‍ തന്നെ അവള്‍ പനിച്ചുപഴുത്ത് കിടപ്പാണ്. ധര്‍മ്മാശുപത്രിയില്‍ സൂചികുത്താന്‍ പോലും ഇടമില്ല. പനിക്കാരെ കുത്തിനിറച്ചിരിക്കുകയാണ്. വീട്ടിലേക്ക് മടക്കിക്കൊള്ളാന്‍ പറഞ്ഞു. അങ്ങനെയാണ് അവിടേന്ന് തിരിച്ച് കൊണ്ടുപോന്നത്. കുത്തിമറിച്ച കുടിലില്‍, ഇവള്‍ക്കൊന്ന് പായവിരിക്കാന്‍ എവിടെയാണിടം എന്ന് തെരഞ്ഞു. ചോര്‍ന്നൊലിക്കാത്ത ഒരു ഭാഗം ഇതിനകത്ത് ഇല്ലെന്നറിഞ്ഞപ്പോ എല്ലാ പ്രത്യാശയും കൈവിടുന്നപ്പോലെ... എപ്പോഴൊ ഒന്നു മയങ്ങി ഉണര്‍ന്നപ്പഴാ അത് കണ്ടത്. പുറത്തെ പെരുമഴയത്ത് അവള്‍ നില്‍ക്കുന്നു. മഴവീഴ്‌ചയില്‍ ആ കണ്ണുകള്‍ തുറക്കാന്‍ കഴിയുന്നില്ല. നനഞ്ഞൊട്ടിയ അവള്‍ മഴയത്ത് ആര്‍ത്ത് തിമര്‍ക്കുകയാണ്. ആകെ ...
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ

കഥ പറയുന്ന 'കര്‍ക്കിടകം' ഡോ. സാജന്‍ പാലമറ്റം സാഹിത്യകൃതികളെ വര്‍ഗ്ഗീകരിക്കുന്നതിന് പരമ്പരാഗതമായി രൂപം, കാല ഘട്ടം, ഭാഷ എന്നിങ്ങനെ മൂന്നു പരിധികളാണു കല്‌പിക്കപ്പെട്ടിട്ടുളളത്. ഈ മൂന്നെണ്ണത്തില്‍ ഒന്നിനെ അപേക്ഷിച്ച് മറ്റൊന്ന് പ്രധാനപ്പെട്ടതാണെന്നു നിര്‍ണ്ണയിക്കാന്‍ ഒരാള്‍ക്കുമാവില്ല. അതില്‍ രൂപമെന്ന പരിധി, അതോ പരിമിതിയോ? നോവലിനെക്കുറിച്ചുളള പഠനത്തിലാണു പ്രസക്തം. ഭാഷ ഒരു പ്രധാനപ്പെട്ട സ്വത്വമൂശയായി ഏതൊരു കൃതിയിലും വര്‍ത്തിക്കുന്നുണ്ട്. എഴുത്തുകാരന്‍ എന്ന നിര്‍ണ്ണായകകേ ന്ദ്രിതത്വം ഇന്ന് നിരൂപണത്തില്‍ ഒരു പുതിയ ആശയമായി പരിഗണിക്കുന്നതേയില്ല. എങ്കിലും, അയാള്‍ ജീവിച്ചു പോരുന്ന ഇടത്തിന്റെ രാഷ്‌ട്രീയവും സാമൂഹികവുമായ നിലപാടുകളെ അവഗണിച്ചുകൊണ്ടുളള വായനയെ ഒഴിവാക്കേണ്ടതുമുണ്ട്. ഈ മൂന്നു പരമ്പരാഗത പരിധികളെയും പരിഗണിച്ചുകൊണ്ടുവായിക്കേണ്ടവയാണ് സുനില്‍ പി. മതിലകത്തിന്റെ കര്‍ക്കിടകം എന്ന കഥാസമാഹാരം. നാല്‌പത്തിയേഴ് കഥകള്‍. വലുപ്പത്തില്‍ തീരെ ചെറുതാകയാല്‍ കുറുങ്കഥകളെന്നവയെ വിളിക്കുന്നതില്‍ തെറ്റില്ല. കുറുങ്കഥകള്‍ ഒരു സാഹിത്യപ്രതിഭാസമെന്ന നിലയി...