പോസ്റ്റുകള്‍

ഒരെഴുത്തുകാരന്റെ വീട്

ഇമേജ്
ഒരെഴുത്തുകാരന്റെ വീട് സുനില്‍ പി. മതിലകം വായനാനുഭവം പോലെ സുഖകരമായിരിക്കണമെന്നില്ല, എഴുത്തുകാരുമായുള്ള കൂടിക്കാഴ്ചകള്‍. ചിലത് സ്മരണീയമാകുമ്പോള്‍, മറ്റു ചിലത് തിക്താനുഭവങ്ങളായിരിക്കും. എഴുത്തുകാരെ ഫോണില്‍ വിളിച്ചാലറിയാം, അല്ലെങ്കില്‍ എഴുത്തുകാര്‍ക്ക് കത്തെഴുതിയാലറിയാം; നമുക്കേറെക്കുറെ അവരുടെ സ്വഭാവസവിശേഷതകള്‍. ഇതെല്ലാം മുന്നിലുള്ളപ്പോഴാണ് ഒരെഴുത്തുകാരന്റെ വീട്ടിലേക്കുള്ള യാത്ര. സി. രാധാകൃഷ്ണന്‍ എന്ന എഴുത്തുകാരന്റെ കലൂരിലുള്ള വീട്ടിലേക്കെത്തിയത് സുഹൃത്തും സഹപ്രവര്‍ത്തകനും പ്രിന്റിങ് ഡിസൈനറുമായ നൗഷാദ് കാതിയാളവുമായാണ്. ഫോണില്‍ വഴി ചോദിച്ചാണവിടെയെത്തിയത്. മതിലിലോ ഗെയ്റ്റിലോ സാറിന്റെ നെയിം ബോര്‍ഡ് ഉണ്ടായിരുന്നില്ല. ഫോണില്‍ വീടിന്റെ നമ്പര്‍ പറഞ്ഞുവെങ്കിലും റസിഡന്‍സ് അസോസിയേഷന്റെ നമ്പറും മാഞ്ഞുപോയിരുന്നു. കുറച്ചലയലിനുശേഷമാണ് വീടു കണ്ടെത്താന്‍ കഴിഞ്ഞത്. റോഡേ നടന്നുപോകുകയായിരുന്ന ഒരു യുവാവിനോട് നമ്പര്‍ അന്വേഷിച്ചു. ആ നമ്പറുള്ള വീട് യുവാവിന് അറിയില്ലായിരുന്നു. ആ വീട്ടിലുള്ള ആളുടെ പേര് യുവാവ് തിരക്കിയപ്പോള്‍ രാധാകൃഷ്ണന്‍സാറിന്റെ പേര് പറയുകയും, യുവാവ് കൃത്യമായി വീട് കാണിച്ചുതരികയുമായിരുന്നു. (ഇ...
ഇമേജ്
വാതിലിന് പുറത്ത് ഒരാളുണ്ട് സുനില്‍ പി. മതിലകം ''നാ ട്ടിലിക്കിപ്പൊ പോണ്ടാന്ന് വച്ച്‌ടോ..'' എങ്ങനെയെങ്കിലുമൊന്ന് ചാഞ്ഞാല്‍ മതിയെന്നു കരുതി, കിടക്കവിരി കുടഞ്ഞിടുമ്പോഴാണ് കൃഷ്‌ണേട്ടന്റെ ശബ്ദം കേട്ടമ്പരന്നത്. ഇപ്പറഞ്ഞത് കൃഷ്‌ണേട്ടന്‍ തന്നെല്ലേന്ന് ആദ്യമൊന്ന് സംശയിക്കാതിരുന്നില്ല. ലീവിന് നാട്ടില്‍ പോകുന്നതിന്റെ ഒരുക്കങ്ങള്‍ ആറു മാസം മുമ്പേ അയാള്‍ തുടങ്ങിയിരുന്നുവല്ലോ. വെള്ളിയാഴ്ച സിറ്റിയിലേക്കിറങ്ങിയാല്‍, എന്തെങ്കിലുമൊന്ന് വാങ്ങിയേ തിരിച്ചെത്തു, കൂട്ടിന് തന്നെയും കൂട്ടാറുണ്ട്. ആ ചെലവില്‍ ഒരു വടപ്പാവും കുടിക്കാന്‍ തണുത്തതെന്തെങ്കിലും കൃഷ്‌ണേട്ടന്‍ വാങ്ങിത്തരും. തിരിച്ച് നടക്കുമ്പോ നാട്ടിലേക്ക് പോകുന്നതിന്റെ ഒരാവേശപ്പറച്ചിലായിരിക്കും മൂപ്പര്. അന്നേരം അയാള്‍ക്ക് ആയിരം നാവാണ്. ഇരുപതുകൊല്ലത്തെ മസ്‌ക്കത്തിലെ പ്രവാസ ജീവിതവും പ്രാരാബ്ധങ്ങളും ഓരോന്ന് അഴിക്കുന്തോറും മറ്റൊന്നായി മുറുകുന്ന ജീവല്‍പ്രശ്‌നങ്ങളൊക്കെ അന്നേരം കടന്നുവരും. നാട്ടിലേക്കുള്ള തിരിച്ചുപോക്കിന്റെ മനസ്സൊരുക്കത്തിലാണ് അതെല്ലാം ഒരുവേള മറവിയാകുന്നത്. രണ്ടു വര്‍ഷം കൂടുമ്പോഴാണ് രണ്ടുമാസത്തെ ലീവ് കിട്ടുന്നത്. ...

ഒരേട് എഴുതിച്ചേര്‍ക്കാന്‍...

ഇമേജ്
എന്റെ വിദ്യാലയത്തില്‍ വീണ്ടുമെത്തിയപ്പോള്‍... കേരളത്തിലെ പലയിടത്തായി ഒട്ടേറെ വേദികളില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും, സ്വന്തം നാട്ടിലെ പഠിച്ചിറങ്ങിയ വിദ്യാലയത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചത് ഇന്നലെയായിരുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനമാണ് എനിക്ക് നിര്‍വ്വഹിക്കാനുണ്ടായിരുന്നത്. വളരെ സന്തോഷകരമായ ഒരു മുഹൂര്‍ത്തമായിരുന്നു അത്.  ഞങ്ങളെ രസതന്ത്രം പഠിപ്പിച്ചിരുന്ന ഗ്രാസിയ ടീച്ചര്‍, മലയാളം പഠിപ്പിച്ചിട്ടുള്ള വിക്‌ടോറിയ ടീച്ചര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. മറ്റൊരു സവിശേഷത, ഇതേ വിദ്യാലയത്തില്‍ 6-ാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മകന്‍ അഭിയും സദസ്സില്‍ ഉണ്ടായിരുന്നു. ഇതെല്ലാം പറഞ്ഞുകൊണ്ടാണ് ഞാന്‍ സംസാരം തുടങ്ങിയത്. സാഹിത്യരചനയ്ക്ക്, പഴയകാലത്ത് ഞങ്ങള്‍ക്ക് ലഭിക്കാതെ പോയതും, ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതുമായ ചില സൗഭാഗ്യങ്ങള്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചു. ആരോടൊന്നും അത്ര ഇടപഴകാതെ, കഥയോകവിതയോ ഒരുവരിപോലും എഴുതാതെ, വളരെ ഒതുങ്ങി, തന്നിലേക്കു തന്നെ പരമാവധി  ഉള്‍വലിഞ്ഞ ഒരു പ്രകൃതക്കാരനായ എന്നിലെ വിദ്യാര്‍ത്ഥി അന്നൊന്നും സ്വപ്നത്ത...

സദാചാര പോലീസ്‌

സദാചാര പോലീസ്‌നമുക്ക് വേണ്ട! ന മ്മുടെ നാട്ടില്‍ 'സദാചാര പോലീസ്' എന്ന ക്രിമിനല്‍ സംഘം നിയമം കൈയിലെടുക്കാന്‍തുടങ്ങിയിട്ട് നാളുകളേറെയായി. 'പ്രതി'കളെപിടികൂടിശിക്ഷവിധിക്കുന്ന'സമാന്തരകോടതി'കളുടെഅഴിഞ്ഞാട്ടം സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്നു. പ്രായപൂര്‍ത്തിയായ ഒരാണും പെണ്ണും സംസാരിച്ചാല്‍, ഒരുമിച്ച് യാത്രചെയ്താല്‍, ഒന്നിച്ച് സിനിമകണ്ടാല്‍, ഒരുവീട്ടില്‍ അന്തിയുറങ്ങിയാല്‍ 'സദാചാര പോലീസ്' എന്ന പകല്‍മാന്യന്മാര്‍ രംഗത്തവതരിച്ച്, ആക്രമണം നടത്തുന്നു. സംഘാക്രമണത്തില്‍ കൊല്ലപ്പെടുന്ന സംഭവങ്ങളും ചിലരെ ആത്മഹത്യയിലേക്ക് കുരുക്കൊരുക്കി കൊടുക്കുന്നതും കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നതുമായ സംഭവങ്ങളും ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജാതി-മത-രാഷ്ട്രീയ സംഘടനകളുടെ മറവിലും ഇത്തരക്കാര്‍ അഴിഞ്ഞാടുന്നു. വ്യക്തിവൈരം തീര്‍ക്കാനും ചില തല്പരകക്ഷികള്‍ ഇതിനെ ഉപയോഗപ്പെടുത്തുന്നു. ഇത്തരം 'സദാചാര പോലീസ്' ചമയുന്നവരില്‍ പലരും കപടസദാചാരവാദികളാണ്. ഒരു സ്ത്രീശരീരം കൈയില്‍ അകപ്പെട്ടാല്‍ ഈ സദാചാരവാദികള്‍ എടുത്തണിഞ്ഞ മുഖംമൂടി വലിച്ചെറിയാന്‍ യാതൊരു ങ്കോചവും കാണിക്കില്ലെന്ന് ...
ഇമേജ്
അനുസ്‌മരണം മുല്ലനേഴി മാഷിന്‌ ആചാരവെടിയാവശ്യമില്ല... സുനില്‍ പി. മതിലകം കഥാകൃത്ത്‌ അശോകന്‍ ചരുവില്‍ വിശേഷിപ്പിച്ചതുപോലെ കാവ്യത്തിന്റെ സ്‌നേഹരൂപമായ മുല്ലനേഴി, കവി എന്നതിലുപരി മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തമൂല്യകള്‍ പരിരക്ഷിച്ചുപോന്ന വ്യക്തിത്വത്തിനുടമകൂടിയായിരുന്നു. ചെറിയവരെന്നോ വലിയവരെന്നോ ഉള്ള പരിഗണന തീരെയില്ലാത്ത, എഴുത്തുകാരുടെ പതിവുജാഢകള്‍ അണിയാത്ത ഒരതുല്യപ്രതിഭാശാലിയാണ്‌ നമുക്കിടയില്‍ നിന്ന്‌ പൊടുന്നനെ മറഞ്ഞുപോയത്‌. എഴുത്തിലും പ്രസംഗത്തിലും ഒതുങ്ങി മാറിനില്‌ക്കുന്ന പ്രകൃതക്കാരനായിരുന്നില്ല അദ്ദേഹം, മികച്ചൊരു സാംസ്‌കാരിക-രാഷ്‌ട്രിയ പ്രവര്‍ത്തകനും മുന്നണിപോരാളിയും കൂടിയായിരുന്നു. കവി, നടന്‍, ഗാനരചയിതാവ്‌, അധ്യാപകന്‍ എന്നീനിലകളില്‍ സര്‍ഗ്ഗവൈഭവം തെളിയിച്ച മുല്ലന്‍മാഷെന്ന്‌ അടുപ്പകാര്‍ വിളിക്കുന്ന മുല്ലനേഴി നീലകണ്‌ഠന്‍ കവിതകളും ഗാനങ്ങളും നാടകഗാനങ്ങളും നാടോടിഗാനങ്ങളും മലയാളത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്‌. അടുത്തിടെ അന്തരിച്ച ചലച്ചിത്രകാരന്‍ അസീസിന്റെ ഞാവല്‍പ്പഴം എന്നസിനിമയ്‌ക്കുവേണ്ടി ശ്യാം സംഗീതം നല്‌കിയ `കറുകറുത്തൊരു പെണ്ണാണ്‌...' എന്ന ഗാനത്തിന്റെ രചനയിലൂടെയാണ്‌ മു...
അവര്‍ തിരിച്ചെത്തുംവരേക്കും   സുനില്‍ പി. മതിലകം ഓടിമറയുന്ന കാഴ്‌ചകളിലമര്‍ന്നിരിക്കുമ്പോഴാണ്‌ ചിരപരിചിതമായ ആരോ തൊട്ടരികിലേക്ക്‌ കടന്നുവന്നതായി തോന്നിയത്‌. ഓരോന്നിലും മനസ്സുവ്യാപൃതമാകുമ്പോഴും തേടിക്കൊണ്ടിരിക്കുന്ന സാന്നിദ്ധ്യം ഏറെ ആഗ്രഹിക്കുന്നതുകൊണ്ടാകാം ഇത്തരം തോന്നലുകളിലേക്ക്‌ എത്തിപ്പെടുന്നത്‌. തോന്നിയതല്ല, ഒരു പതിനഞ്ചുകാരന്‍. എതിര്‍സീറ്റിലെ ജാലകത്തിനോടു ചേര്‍ന്ന്‌ അവന്‍ വന്നിരുന്നു. എപ്പോഴാണ്‌ തന്റെ ശ്രദ്ധ അവനിലക്ക്‌ എത്തിയതെന്ന്‌ ആലോചിക്കുകയായിരുന്നു. പുറത്തേക്ക്‌ എത്രനേരമായി നോക്കിയിരുന്നതെന്ന്‌ ഒരു നിശ്ചയമുണ്ടായിരുന്നില്ല. വണ്ടിയില്‍ കയറി, സൈഡ്‌ സീറ്റിലേക്ക്‌ ഇരുന്നപ്പോഴെ പുറംകാഴ്‌ചകളിലകപ്പെട്ടിരുന്നുവല്ലൊ. ബസ്സിലായാലും തനിക്കെന്നും സൈഡ്‌ സീറ്റിനോടാണ്‌ മമത. ട്രെയിനിലെ ജാലകത്തിനോട്‌ ചേര്‍ന്നിരിക്കാന്‍ വാശിപിടിച്ചുകരഞ്ഞ കുട്ടിത്തത്തെ അന്നേരം ഓര്‍ത്തു. ഓരോ പുറം കാഴ്‌ചകളിലും കൗതുകം കണ്ടെടുത്ത ഇളം മനസ്സിന്റെ നൈര്‍മല്യത്തെ ഓര്‍ത്തു. ബസ്സില്‍നിന്ന്‌ തല പുറത്തേക്കു നീട്ടുമ്പോഴും കൈ പുറത്തേക്കിടുമ്പോഴും ശാസിക്കുന്ന അച്ഛനെയോര്‍ത്തു. വല്ലപ്പോഴുമുള്ള അത്തരം ഓര്‍മ്മകളാണ്‌ ...
ഇലകള്‍ക്കും മുള്ളുകള്‍ക്കും ഇടയില്‍ ഒരു പൂവ്‌  സുനില്‍ പി. മതിലകം   വ ര്‍ണ്ണ പോസ്റ്ററില്‍ ചിരിമാഞ്ഞ ഘോഷിന്റെ ചിത്രം കണ്‍നിറഞ്ഞ്‌ കണ്ടു. തെരുവിന്റെ ബഹളത്തില്‍നിന്നും അരങ്ങ്‌ തോരണങ്ങളുടെ ഇടയില്‍നിന്നും മാറി, അന്തിച്ചുവപ്പിന്റെ വെളിച്ചപ്പാളികള്‍ വീണുകിടക്കുന്ന പീടികത്തിണ്ണയുടെ ഒരു കോണില്‍ ഇരുന്നു. വാങ്ങിക്കൊടുത്ത പരിപ്പുവട ചവച്ചുകൊണ്ട്‌ ശ്രുതിമോളും കൂടെയുണ്ട്‌. ... വമ്പിച്ച പ്രകടനം ഉടനെ ആരംഭിക്കുന്നു.... മൈക്കിലൂടെ വിളിച്ചറിയിച്ചുകൊണ്ട്‌ ഒരു ജീപ്പ്‌ അങ്ങാടിയിലേക്ക്‌ കടന്നുവന്നു. ഉറക്കച്ചടവുള്ളകണ്ണുകള്‍ നനഞ്ഞു. നിറംകെട്ടുതുടങ്ങിയ സാരിത്തലപ്പുകൊണ്ട്‌ കണ്ണുകളൊപ്പി. അവന്റെ ഓര്‍മ്മകള്‍ വല്ലാതെ പിടിച്ചുലച്ചപ്പോള്‍ മുന്നില്‍ തെരുവില്ല. അജയഘോഷിന്‌ അന്ന്‌ എത്ര വയസ്സുണ്ടായിരുന്നു? ഇരുപത്തിയഞ്ചിന്റെ നടപ്പിലാണ്‌ അവനെ നഷ്‌ടപ്പെട്ടതെന്നോര്‍ത്തെടുത്തു. മുലചുരന്നത്‌ അവന്‌ വേണ്ടി മാത്രമായിരുന്നു. പകുത്ത്‌ കൊടുക്കാന്‍ വേറെ മക്കളൊന്നും ഉണ്ടായിരുന്നില്ലല്ലൊ.. ``അമ്മേ, ഓടിട്ട ഒരു വീട്‌ നമുക്ക്‌ വേണം ..'' ``അതിന്‌ നിന്റേല്‌ പണം ഇരിയ്‌ക്ക്‌ണ്‌ണ്ടാ..?'' ``ഞാന്‍ പണിചെയ്‌ത്‌ ...