പോസ്റ്റുകള്‍

ഒക്‌ടോബർ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കഥ / കേട്/ സുനിൽ പി. മതിലകം

ഇമേജ്
കഥ കേട് സുനിൽ പി. മതിലകം കേടായ മിക്സി എന്തൊക്കയോ സൂത്രവിദ്യകളുപയോഗിച്ച്  വർക്ക് ചെയ്യിക്കുകയും അതിൽ കറിക്കൂട്ട് അരയ്ക്കുകയും ചെയ്യുന്ന അവളെ കണ്ടപ്പോൾ അയാൾ ഓർത്തത്  എത്ര ദിവസമായി അതുകൊണ്ടുപോയൊന്ന് റിപ്പയർ ചെയ്യാൻ പറഞ്ഞതിനെക്കുറിച്ചാണ്. തൻ്റെ അലസത  കാരണം അതിനായില്ലെന്ന കുറ്റബോധത്തോടെ അവളുടെ അരികിലേക്ക് ചെന്നു. " പുതിയൊരണ്ണം വാങ്ങാം. ഇത് എത്ര പണിതാലും ശരിയാ വത്തില്ല. കാശ് കളയാമെന്ന് മാത്രം. " അവൾ മുഖമുയർത്തി അയാളെയൊന്ന് നോക്കി. "ഇത് കളയേ ... യെത്ര കഷ്ടപ്പെട്ടാണ് ഞാനിത് വാങ്ങിയതെന്നറിയോ? ശരിയാക്കിയെടുത്താ ഉപയോഗിക്കാൻ പറ്റണ്തല്ലേ? പിന്നെന്തിനാ പുതിയത്? ഒന്നാലോചിച്ചാ, ഈ മിക്സിപ്പോലെ തന്നെയാ, എൻ്റെവസ്ഥയും. എത്ര നാളായി ചികിത്സകൾ മാറിമാറി നടത്തുന്നത്. ഒന്ന് ഭേദമാകും വീണ്ടും വരും..." അവളുടെ ആ വാക്കുകളിൽ തട്ടിത്തടഞ്ഞ് വീഴാതിരിക്കുവാൻ അയാളേറെ പ്രയാസപ്പെട്ടു.

ഇതിഹാസ മതിലകം - ഒരു വായന

ഇമേജ്
'ഇതിഹാസ മതിലകം ചരിത്രവും വർത്തമാനവും' എന്ന ഗ്രന്ഥത്തിലൂടെ  മതിലകം തന്നെ ഇതിഹാസമായി കൽപ്പിച്ചിരിക്കുകയാണ് സുനിൽ പി മതിലകം. ഒരു ദേശത്ത് ജനിച്ചു വളർന്ന് തൻ്റെ കർമ്മങ്ങൾ കൊണ്ട് കാലത്തിൻ്റെ കയ്യൊപ്പ് ചാർത്താൻ സാധിച്ച എഴുത്തുകാരനും പ്രസാധകനും പത്രാധിപനുമാണ് സുനിൽ പി. മതിലകം. 'ഇതിഹാസ മതിലകം - ചരിത്രവും വർത്തമാനവും' എന്ന ഗ്രന്ഥരചനയിലൂടെ എഴുത്തുകാരൻ ഒരു പൊൻകിരീടം ചാർത്തിയിരിക്കുകയാണ്. തൃശ്ശൂർ ജില്ലയിലെ മതിലകം ദേശത്തിന്റെ ചരിത്രവും സംസ്കാരവും സമകാലിക സംഭവങ്ങളും എല്ലാം ചേർത്ത് ഭംഗിയായി ഈ ഗ്രന്ഥത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നു.  ഇതിനെ ബൃഹത്തായ ഗവേഷണ പ്രബന്ധമായി കാണേണ്ടിയിരിക്കുന്നു. അത്രമാത്രം സമർപ്പിതമായ രേഖപ്പെടുത്തലാണ് 'ഇതിഹാസം മതിലക'ത്തിലൂടെ ഗ്രന്ഥകാരൻ നടത്തിയിട്ടുള്ളത്.   ഒരു ദേശത്തിൻ്റെ മണ്ണ് മുതൽ സാധാരണ മനുഷ്യർ വരെ, പ്രാചീന ചരിത്രം മുതൽ വർത്തമാനകാലം വരെ, അതിലെ ഓരോ ബിന്ദുവും സൂക്ഷ്മമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.  പതിനാല് ഭാഗങ്ങളും 504 പേജുകളുമുളള ഈ ബൃഹത് കൃതി മതിലകത്തിന്റെ ഒരു വിജ്ഞാനകോശമാണ്. മതിലകത്തെ സംബന്ധിച്ച എന്തും നമുക്ക് ഈ കൃതിയിൽ നിന്ന് വായിച്ചെടുക്കാം. ഒ...