
കഥ ഉറങ്ങാത്ത അമ്മ സുനില്‍ പി.മതിലകം -ന്റെ കുഞ്ഞീനെ കണ്ടോ.... കുഞ്ഞുലക്ഷ്മിയേ... മുന്നില്‍ വന്നുപെട്ട അന്വേഷണത്തില്‍ ആദ്യമൊന്നമ്പരന്നു. കുഞ്ഞുലക്ഷ്മി ആരാണ്? അവള്‍ക്കെന്തുപറ്റി? ഈ സ്ത്രീയും അവരും തമ്മിലുള്ള ബന്ധം? ആകെ മുഷിഞ്ഞ വേഷം. അഴിച്ചിട്ട അലസമായ തലമുടി. ആരെയോ ഭയന്ന ഭാവം. കുഴിഞ്ഞ കണ്ണുകളിലെ നനവ്... എന്നെ മറികടന്ന് മുന്നോട്ടുപോയ ആ സ്ത്രീ മറ്റുപലരോടും കുഞ്ഞുലക്ഷ്മിയെ അന്വേഷിക്കുന്നതായി കണ്ടു. -ഇവരന്വേഷിക്കുന്ന കുഞ്ഞുലക്ഷ്മിയേതാ? അടുത്തുള്ള തട്ടുകടക്കാരനോടു തിരക്കി. - ആ..... ആര്‍ക്കറിയാം. അവര്ക്ക് മുച്ചിപിരാന്താ, ആരെ കണ്ടാലും അവര് ഒരു കുഞ്ഞുലക്ഷ്മിയെ തിരക്ക്ണത് കാണാം... അയാളുടെ മറുപടിയില്‍ സ്വസ്ഥമാകാതെയാണ് ബസ്സില്‍ കയറിയിരുന്നത്. അവിടേന്ന് മടങ്ങുമ്പോഴും ആ സ്ത്രീയുടെ രൂപമായിരുന്നു ഉള്ളുനിറയെ... മകളെ മാറോടുചേര്‍ത്തുകിടത്തി, മറ്റാരും ശ്രദ്ധിക്കാത്തവിധം പുതച്ച് കിടത്തിയിട്ടും ഉറക്കം വരാതെ ഉണര്‍ന്നിരിക്കുന്ന ഒരമ്മ. പീടികവരാന്തയിലെ രാത്രി അഭയം ആ അമ്മയെ ഭയപ്പെടുത്തി. പുറത്തുനിന്ന് കേള്‍ക്കുന്ന വര്‍ത്തമാനങ്ങള്‍ കൂടുതല്‍ ഭയാനകമാണ്. സ്വന്തമായി ഒരു കൂരപോലുമില്ലാതെ, സ്...