
കഥ കൃഷിപാഠം സുനില്‍ പി. മതിലകം പ ച്ചക്കറികൃഷിക്ക് മാരക കീടനാശിനിയും രാസവളങ്ങളും പ്രയോഗിക്കുന്ന കര്‍ഷകനായ അച്ഛനെതിരെ, സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകന്‍ പ്രതികരിച്ചത് കുടുംബവഴക്കോളമെത്തി. കീടനാശിനിയും രാസവളവും മനുഷ്യനിലുണ്ടാക്കുന്ന മാരകരോഗങ്ങളെക്കുറിച്ച് അവന്‍ ക്ലാസില്‍ നിന്ന് പഠിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി ഒരു പ്രദേശത്തെയാകെ വിഴുങ്ങിയ ഭീകരചിത്രങ്ങള്‍ പത്രങ്ങളിലും ടെലിവിഷനിലും കണ്ടുനടുങ്ങിയിട്ടുണ്ട്. മനുഷ്യരെയും മണ്ണിനെയും കൊല്ലാതെ കൊല്ലുന്ന ഇത്തരം 'വിഷ'ങ്ങളൊന്നുമില്ലാതെ ജൈവവളങ്ങളും ജൈവകീടനാശിനികളും മാത്രം പ്രയോഗിച്ചുള്ള പച്ചക്കറിത്തോട്ടം സ്‌കൂള്‍ മുറ്റത്ത് കൂട്ടുകാരുമൊത്ത് ഉണ്ടാക്കി, വിളവെടുത്തതിന്റെ ആവേശവും അനുഭവവുമാണ് അച്ഛനോട് പ്രതികരിക്കുവാനുള്ള ത്രാണി അവനിലുണ്ടാക്കിയത്. വാദത്തിന്റെയും പ്രതിവാദത്തിന്റെയും രത്‌നചുരുക്കമിതായിരുന്നു: നിന്നെ സ്‌കൂളില്‍ വിടുന്നത് എന്നെ ഉപദ്ദേശിക്കാനാണോയെന്ന് അച്ഛന്‍. ഞാന്‍ പഠിക്കുന്നത്, പരീക്ഷയില്‍ മാര്‍ക്കുവാങ്ങാന്‍ മാത്രമല്ലെന്ന് മകന്‍. ഇതെല്ലാം പ്രയോഗിക്കുന്നത് നമുക്ക് ജീവിക്കാനാണെന്ന്...