ഒരെഴുത്തുകാരന്റെ വീട്

ഒരെഴുത്തുകാരന്റെ വീട് സുനില്‍ പി. മതിലകം വായനാനുഭവം പോലെ സുഖകരമായിരിക്കണമെന്നില്ല, എഴുത്തുകാരുമായുള്ള കൂടിക്കാഴ്ചകള്‍. ചിലത് സ്മരണീയമാകുമ്പോള്‍, മറ്റു ചിലത് തിക്താനുഭവങ്ങളായിരിക്കും. എഴുത്തുകാരെ ഫോണില്‍ വിളിച്ചാലറിയാം, അല്ലെങ്കില്‍ എഴുത്തുകാര്‍ക്ക് കത്തെഴുതിയാലറിയാം; നമുക്കേറെക്കുറെ അവരുടെ സ്വഭാവസവിശേഷതകള്‍. ഇതെല്ലാം മുന്നിലുള്ളപ്പോഴാണ് ഒരെഴുത്തുകാരന്റെ വീട്ടിലേക്കുള്ള യാത്ര. സി. രാധാകൃഷ്ണന്‍ എന്ന എഴുത്തുകാരന്റെ കലൂരിലുള്ള വീട്ടിലേക്കെത്തിയത് സുഹൃത്തും സഹപ്രവര്‍ത്തകനും പ്രിന്റിങ് ഡിസൈനറുമായ നൗഷാദ് കാതിയാളവുമായാണ്. ഫോണില്‍ വഴി ചോദിച്ചാണവിടെയെത്തിയത്. മതിലിലോ ഗെയ്റ്റിലോ സാറിന്റെ നെയിം ബോര്‍ഡ് ഉണ്ടായിരുന്നില്ല. ഫോണില്‍ വീടിന്റെ നമ്പര്‍ പറഞ്ഞുവെങ്കിലും റസിഡന്‍സ് അസോസിയേഷന്റെ നമ്പറും മാഞ്ഞുപോയിരുന്നു. കുറച്ചലയലിനുശേഷമാണ് വീടു കണ്ടെത്താന്‍ കഴിഞ്ഞത്. റോഡേ നടന്നുപോകുകയായിരുന്ന ഒരു യുവാവിനോട് നമ്പര്‍ അന്വേഷിച്ചു. ആ നമ്പറുള്ള വീട് യുവാവിന് അറിയില്ലായിരുന്നു. ആ വീട്ടിലുള്ള ആളുടെ പേര് യുവാവ് തിരക്കിയപ്പോള്‍ രാധാകൃഷ്ണന്‍സാറിന്റെ പേര് പറയുകയും, യുവാവ് കൃത്യമായി വീട് കാണിച്ചുതരികയുമായിരുന്നു. (ഇ...