ഒരേട് എഴുതിച്ചേര്‍ക്കാന്‍...

എന്റെ വിദ്യാലയത്തില്‍ വീണ്ടുമെത്തിയപ്പോള്‍... കേരളത്തിലെ പലയിടത്തായി ഒട്ടേറെ വേദികളില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും, സ്വന്തം നാട്ടിലെ പഠിച്ചിറങ്ങിയ വിദ്യാലയത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചത് ഇന്നലെയായിരുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനമാണ് എനിക്ക് നിര്‍വ്വഹിക്കാനുണ്ടായിരുന്നത്. വളരെ സന്തോഷകരമായ ഒരു മുഹൂര്‍ത്തമായിരുന്നു അത്. ഞങ്ങളെ രസതന്ത്രം പഠിപ്പിച്ചിരുന്ന ഗ്രാസിയ ടീച്ചര്‍, മലയാളം പഠിപ്പിച്ചിട്ടുള്ള വിക്‌ടോറിയ ടീച്ചര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. മറ്റൊരു സവിശേഷത, ഇതേ വിദ്യാലയത്തില്‍ 6-ാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മകന്‍ അഭിയും സദസ്സില്‍ ഉണ്ടായിരുന്നു. ഇതെല്ലാം പറഞ്ഞുകൊണ്ടാണ് ഞാന്‍ സംസാരം തുടങ്ങിയത്. സാഹിത്യരചനയ്ക്ക്, പഴയകാലത്ത് ഞങ്ങള്‍ക്ക് ലഭിക്കാതെ പോയതും, ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതുമായ ചില സൗഭാഗ്യങ്ങള്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചു. ആരോടൊന്നും അത്ര ഇടപഴകാതെ, കഥയോകവിതയോ ഒരുവരിപോലും എഴുതാതെ, വളരെ ഒതുങ്ങി, തന്നിലേക്കു തന്നെ പരമാവധി ഉള്‍വലിഞ്ഞ ഒരു പ്രകൃതക്കാരനായ എന്നിലെ വിദ്യാര്‍ത്ഥി അന്നൊന്നും സ്വപ്നത്ത...